IFFK 2023

IFFK 2023|'യവനിക'യ്ക്കിപ്പുറം 'ആട്ടം'; ഒരു റാഷമോൺ സിനിമ

മധുപാല്‍

എല്ലാ മനുഷ്യന്റെയും ഉള്ളിൽ രണ്ടുപേരുണ്ട് എന്ന് തന്നെയാണ് ആനന്ദ് ഏകർഷി എഴുതി സംവിധാനം ചെയ്യുന്ന 'ആട്ടം' എന്ന സിനിമ നമ്മളോട് പറയുന്ന കാര്യം. ഒരാൾ ഒരു വ്യക്തി എന്ന രീതിയിൽ സമൂഹത്തോടും സുഹൃത്തുക്കളോടു പോലും പെരുമാറുന്നതു പോലെയല്ല അയാൾ ഏറ്റവുമടുത്ത ഒരാളോട് പെരുമാറുന്നത്. അത് കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയാണ് 'ആട്ടം.' ഈ സിനിമ കണ്ടാൽ രണ്ടു വ്യക്തികളാണ് ഒരാൾ എന്ന് നമ്മൾ ഉൾക്കൊള്ളേണ്ടിവരും. നല്ലതും ചീത്തയും എന്ന് നമ്മൾ പറയുന്നതുപോലെയാണത്. നമുക്ക് നല്ലത് എന്ന് തോന്നുന്നത് മറ്റൊരാൾക്ക് മോശമാണെന്നു തോന്നാം. അത് കൃത്യമായി തിരക്കഥയിൽ അവതരിപ്പിക്കാൻ തിരക്കഥാകൃത്തും സംവിധായകനുമായ ആനന്ദ് ഏകർഷിക്ക് സാധിച്ചിട്ടുണ്ട്. ഈ സിനിമയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ കാര്യം തിരക്കഥയാണ്.

നമ്മൾ കാണാറുള്ള നാടകക്കാരുടെ ജീവിതങ്ങളിൽ നിന്നുകൊണ്ടുള്ള, സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നുകൊണ്ടുള്ള, ഒരു പ്രത്യേക നോട്ടം ഈ സിനിമയുടെ തിരക്കഥയിലും ഇതിന്റെ ചിത്രീകരണ രീതികളിലുമുണ്ട്. ഒരാൾ മറ്റൊരാളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് മനസിലാക്കാൻ ഈ സിനിമയുടെ ഓരോ സീനും ഉദാഹരണങ്ങളാണ്. പ്രധാനകഥാപാത്രമായ വിനയ് ഫോർട്ടിന്റെ കഥാപാത്രവും കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ശത്രുത ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കില്ല. എന്നാൽ ഏറ്റവും അടുത്ത ആളുകൾക്കിടയിൽ ശരിക്കും നടക്കുന്നതെന്താണ് എന്ന് മനസിലാക്കിത്തരുന്നതാണ് ഈ സിനിമ.

കൂടെയുള്ള പലരെയും ആളുകൾ എങ്ങനെയാണ് അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റുന്നത് എന്ന് കൃത്യമായി മനസിലാക്കിത്തരുന്നു ഈ കഥാപാത്രങ്ങൾ. കലാകാരന്‍മാരുടെ ജീവിതത്തിനപ്പുറം സാധാരണക്കാരായ ഓരോ മനുഷ്യരുടെയും ജീവിതം പറയുന്നതാണ് ഈ സിനിമ. ആ തിരക്കഥയുടെ മിടുക്കും അതു തന്നെയാണത്. കഥയിൽ സ്വിമ്മിങ് പൂളിനടുത്ത് വച്ചുണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ഒരാൾ മറ്റൊരാൾക്കെതിരെ പ്രകടമാകാത്ത രീതിയിൽ എങ്ങനെയെല്ലാം പ്രവർത്തിക്കും എന്ന്

സിനിമ കൃത്യമായി കാണിച്ച് തരുന്നു. അതേസമയം, അത് അങ്ങനെയല്ല എന്ന് പറയുന്ന ഒരു റാഷമോൺ സിനിമയുടെ സ്വഭാവം ഈ സിനിമയ്ക്കുണ്ട്. ഈ സിനിമയിൽ കൃത്യമായി പ്രവർത്തിച്ചിട്ടുള്ളത് തിരക്കഥയാണെന്നു പറയാം.

ഈ സാധ്യത മുമ്പ് കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുള്ളത് 'യവനിക' എന്ന കെ ജി ജോർജ് സിനിമയാണ്. സമാനമായ സ്വഭാവം ഈ സിനിമയ്ക്കുമുണ്ട്. യവനികയിൽ ഒരു കുറ്റകൃത്യമുണ്ട്. ഈ സിനിമയിലും മറ്റൊരു തരത്തിൽ ഒരു കുറ്റകൃത്യമുണ്ട്. ഒരു പെൺകുട്ടിയെ ഒരാൾ ഉപദ്രവിച്ചു. അത് ഒരു പ്രത്യേക വ്യക്തികയാണ് എന്ന രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്. അതുമായി ബന്ധപ്പെട്ട് കള്ളം പറയാൻ പ്രേരിപ്പിക്കുകയും, ആ കള്ളം മറ്റൊരാൾക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നു മനസിലാകാതിരിക്കുകയും ചെയ്യുന്നത് ഒരു ക്രൈം ആണ്. അതിനെ വൈകാരികമായി സമീപിച്ചുകൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. യവനിക പക്ഷെ അങ്ങനെയല്ല കഥയെ സമീപിക്കുന്നത്. യവനിക നാടകത്തിനകത്തുള്ള മനുഷ്യരുടെ ജീവിത്തിന്‌ അഭിമുഖം നിൽക്കുമ്പോൾ, ആട്ടം സമാനമായ വൈകാരിക പരിസരം പങ്കുവെക്കുന്നുണ്ടെന്നു മാത്രം. റാഷമോൺ സിനിമകളുടെ ഒരു പൊതു സ്വഭാവം രണ്ടിലും കാണാനാകും.

ഈ കഥയൊരിക്കലും ഏതെങ്കിലും ഒരാളുടെ കഥയാണെന്ന് പറയാൻ സാധിക്കില്ല. ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന കഥയല്ല ഇത്. എല്ലാ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യമുണ്ട്. എല്ലാവരും ഒരുമിച്ചാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. നിരവധി ശാഖകളുള്ള, ഒരു വലിയ വൃക്ഷം പോലെ ഈ സിനിമ മുന്നോട്ടു പോകുന്നു.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍