ENTERTAINMENT

ഭയമല്ല, ഭ്രമം...;മമ്മൂട്ടിയും ഭ്രമയുഗവും ഞെട്ടിച്ചോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടിയും അർജുൻ അശോകനും പ്രധാനവേഷത്തിൽ എത്തുന്ന ഭ്രമയുഗത്തിന്റെ ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെയും അഭിനേതാക്കളെയും പുകഴ്ത്തിയുള്ള പോസ്റ്റുകൾ നിറയുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായുള്ള പ്രകടനം ഏവരെയും ഞെട്ടിക്കുന്നതാണെന്നാണ് പുറത്തുവരുന്ന റിവ്യൂകൾ.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരിയറിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന റോളുകളിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമിക്കുന്നത്.

പെട്ടെന്നുണ്ടാക്കുന്ന ഞെട്ടലുകളല്ല, ആഴത്തിൽ ഭയം നിറയ്ക്കുന്ന ചിന്തകളുടെ കൂമ്പാരമാണ് ഭ്രമയുഗം എന്നാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'കൊടുമൺ പോറ്റി ആയിട്ട് മമ്മൂട്ടി യുടെ കിടിലൻ ഒരു പെർഫോമൻസ് പടത്തിൽ കാണാം. ചിരികൾ പല രീതിയിൽ പല സന്ദർഭത്തിൽ കൊടുമൺ പോറ്റി ചിരിക്കുന്നുണ്ട് അതൊക്കെ നല്ല രീതിയിൽ സിനിമയിൽ ഇമ്പാക്ട് കിട്ടുന്നുണ്ട്. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ രണ്ടു പേരും ആ പെർഫോമൻസ് ലെവൽ ഹൈ ആക്കിയിട്ടുണ്ട്' എന്ന് ശ്രീ റിവ്യു എന്ന ചുരുക്കപേരിൽ എഴുതുന്ന സിനിമാനിരൂപകരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഭ്രമയുഗത്തിനെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളിൽ ചിലത് വായിക്കാം,

ഭ്രമയുഗം

ഒരു രാഹുൽ സദാശിവൻ സംഭവം..

ഭൂതകാലം കണ്ടപ്പോൾ തന്നെ പുള്ളിയിൽ ഒരു hope വന്നിരുന്നു.. ആ പ്രതീക്ഷ ഒട്ടും തന്നെ തെറ്റിച്ചില്ല.. പക്കാ ക്വാളിറ്റി യിൽ ഒരു അടിപൊളി പടം.. ??

അധികം കഥ ഒന്നും കേൾക്കാതെ പോയാൽ ചെറുതായി wonder അടിക്കാനുള്ള ഐറ്റം ഒക്കെ പടത്തിൽ ഉണ്ട്.. അത് കൊണ്ട് കഥയൊന്നും പറയുന്നില്ല..

മമ്മൂട്ടി... വീണ്ടും വീണ്ടും വിസ്മയിപ്പിച്ചോണ്ടിരിക്കുവാണ്.. വൻ കിടു.. ചിരിയിൽ ഒക്കെ കൊണ്ട് വരുന്ന evilness ഒക്കെ ??.. സത്യം പറഞ്ഞ ഇക്കയുടെ face reveal ചെയ്യുന്ന ആദ്യ ഷോട്ട് ൽ തന്നെ പുള്ളിയുടെ charcter നോട് connect ആയെന്ന് പറയാം.. അവിടന്നങ്ങോട്ട് പുള്ളി നിറഞ്ഞ് നിക്കുവാണ്. പിന്നെ പറയേണ്ടത് സിദ്ധാർഥ് ആണ്.. പുള്ളിയൊക്കെ കിടു.. അർജ്ജുനും ??

സിനിമയുടെ peak മേഖല അത് art ആണ്.. കാശെറിഞ്ഞ് മുടക്കിയതിന്റെ കാണാനുണ്ട്.. കിടിലൻ set wrk ഒക്കെ.. പിന്നെ bgm ഉം ഗംഭീരം തന്നെ ??

രാഹുൽ സദാശിവൻ ഈ പേര് ഇനിയും ഇവിടൊക്കെ കേട്ട് കൊണ്ട് തന്നെ ഇരിക്കും.. മികച്ച സിനിമകൾ ഇനിയും പിറക്കും..

( 1st half പടം slow ആയിരുന്നേലും 2nd ഹാൾഫ് ൽ ആ slow ഫീൽ ചെയ്തില്ല.. )

Overall നല്ല പടം.. ??

#ab_reviesw

.......................

ഭ്രമയുഗം മൂവി റിവ്യൂ

A Good Cinematic Theatre Experience പടം.

Well Executed by രാഹുൽ സദാശിവൻ.

മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ മൂന്ന് പേരുടെയും മികച്ച പെർഫോമൻസ് പടത്തിൽ കാണാം.

വളരെ കുറച്ചു കഥാപാത്രങ്ങൾ വച്ച് ഏറെക്കുറെ രണ്ടു മണികൂർ ഇരുപതു മിനിറ്റ് ഇൽ ബ്ലാക്ക് & വൈറ്റ് കാഴ്ചകൾ കൊണ്ട് impressive ആയിട്ട് ഒരു സിനിമ അനുഭവം തരുന്നുണ്ട്.

Horror എലമെന്റ്‌സ് ഒക്കെ മിനിമൽ രീതിയിൽ ആണെങ്കിലും പടം സെറ്റ് ചെയ്ത് ambience was so good.

17 ആം നൂറ്റാണ്ടിൽ പശ്ചാത്തലം ആക്കി ഒരു മന പ്രധാന ചുറ്റുപാടു ആയിട്ട് വച്ചിട്ട് ഒരു വെറൈറ്റി എക്‌സ്പീരിയൻസ് സിനിമ ഉളവാക്കുന്നുണ്ട്.

കുട്ടിച്ചാത്തൻ ബാക്ക് സ്റ്റോറി ഒക്കെ നല്ല രീതിയിൽ സിനിമയിൽ blend ആയിട്ടുണ്ട്.

കൊടുമൺ പോറ്റി ആയിട്ട് മമ്മൂട്ടി യുടെ കിടിലൻ ഒരു പെർഫോമൻസ് പടത്തിൽ കാണാം.

ചിരികൾ പല രീതിയിൽ പല സന്ദർഭത്തിൽ കൊടുമൺ പോറ്റി ചിരിക്കുന്നുണ്ട് അതൊക്കെ നല്ല രീതിയിൽ സിനിമയിൽ ഇമ്പാക്ട് കിട്ടുന്നുണ്ട്.

അർജുൻ അശോകൻ ഉം സിദ്ധാർഥ് ഭരതനും കട്ടയ്ക് മമൂട്ടി കൂടെ പിടിച്ചു നിന്നിട്ടുണ്ട്. രണ്ടാം പകുതിയിൽ രണ്ടു പേരും ആ പെർഫോമൻസ് ലെവൽ ഹൈ ആക്കിയിട്ടുണ്ട്.

സിനിമയിൽ ഉള്ള ചില ട്വിസ്റ്റ് ഒക്കെ നൈസ് ആയിരുന്നു.

അതൊക്കെ വച്ചിട്ട് ഇനിയും കുറച്ചു കാര്യം പറയാനുണ്ട് അതൊക്കെ spoiler factors കരുതി ഒഴിവാക്കുന്നു.

സിനിമ പുലർത്തുന്ന ടെക്‌നിക്കൽ അസ്പെക്ട് വളരെ മികച്ച രീതിയിൽ ഞാൻ ആസ്വദിച്ചു.

സിനിമയുടെ പേസ് slow ആണെന്നത് ആണ് ഇ സിനിമയുടെ മാറ്റ് ആയിട്ടു എനിക്ക് തോന്നിയത്.

നമ്മുടെ പഴംകഥകളിലെ ചാത്തൻ കഥയ്ക്കു മികച്ച രീതിയിൽ ഉള്ള ഒരു അവതരണം ഇ സിനിമയിൽ രാഹുൽ കൊണ്ട് വന്നിട്ടുണ്ട്.

ഭ്രമയുഗം തീയേറ്ററിൽ നിങ്ങൾക്കു ഒരു വെറൈറ്റി മലയാളം സിനിമ കാണണം എന്നുണ്ടെങ്കിൽ ഉറപ്പായിട്ടു കാണാം.

മമ്മൂട്ടി യുടെ സിനിമ carreril ഇ കഥാപാത്രവും ഒരു അടയാളപെടുത്തൽ ആണ് കാലവും സമയവും ഒക്കെ കൊണ്ട് മലയാളം സിനിമയിൽ അയാൾ വീണ്ടും അടയാളപ്പെടുത്തുന്ന മുഹൂർത്തം.

ഭ്രമയുഗം സിനിമ ഞാൻ നല്ല രീതിയിൽ തന്നെ ഇഷ്ടപ്പെട്ടു.

Sree's മൂവി റിവ്യൂ

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ