ENTERTAINMENT

'ഭ്രമയുഗത്തിന്റെ റിലീസ് തടയണം;' മമ്മൂട്ടി ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോട്ടയം സ്വദേശി

വെബ് ഡെസ്ക്

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനെതിരെ ഹർജി. ചിത്രത്തിന് പ്രദർശനം നൽകരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി പി എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണെന്നാണ് ഗോപിയുടെ വാദം.

ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്. കുഞ്ചമണ്‍ പോറ്റി എന്നാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് ഈ വേഷം ചെയ്യുന്നത്. ദുർമന്ത്രവാദം അടക്കമുള്ള പ്രവർത്തികൾ ചെയ്യുന്നയാളാണ് ചിത്രത്തിൽ കുഞ്ചമണ്‍ പോറ്റി. മലയാള സിനിമ പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഫെബ്രുവരി 15 നാണ് തീയേറ്ററുകളിൽ എത്തുക. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിൽ കരിയറിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്.

അടുത്തിടെ രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ഭ്രമയുഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമിക്കുന്നത്. ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം നിർമിക്കുന്നതിനായി മാത്രമായാണ് ചക്രവർത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്. YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തിൽ പങ്കാളിയാണ്.

പതിനാറാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായിട്ടാണ് ചിത്രീകരിച്ചത്.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം