ENTERTAINMENT

'ഞാൻ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ'; ഷാഹിദ് കപൂറിന് പിറന്നാൾ ആശംസകളുമായി റോഷൻ ആൻഡ്രൂസ്

വെബ് ഡെസ്ക്

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. 'ദേവ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാഹിദ് കപൂറാണ് നായകനായെത്തുന്നത്. ഷാഹിദ് കപൂറിന്റെ പിറന്നാൾ ദിനത്തിൽ റോഷൻ ആൻഡ്രൂസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

'പ്രിയപ്പെട്ട സഹോദരൻ ഷാഹിദ് കപൂറിന് പിറന്നാൾ ആശംസകൾ. എല്ലാ സംഭാഷണങ്ങൾക്കും നന്ദി...ഒരുപാട് ചിരികൾ... തമാശകൾ... ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ,നിങ്ങളെ എൻ്റെ ദേവയായി അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ട്! ഒരുപാട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മികച്ച ഒരു വർഷം ആശംസിക്കുന്നു,' റോഷൻ ആൻഡ്രൂസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റിനോടൊപ്പം റോഷൻ ആൻഡ്രൂസ് പങ്കുവെച്ച ചിത്രങ്ങളും വൈറലാണ്.

ദേവയുടെ ചിത്രീകരണത്തിനിടെ ഷാഹിദ് കപൂറും റോഷൻ ആൻഡ്രൂസും

ദേവ എന്ന് തന്നെയാണ് ഷാഹിദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആക്ഷൻ ഡ്രാമ ഴോണറിലാണ് ചത്രം ഒരുങ്ങുന്നത്. സീ സ്റ്റുഡിയോയുമായി ചേർന്ന് സിദ്ധാർഥ് റോയ് കപൂർ ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.

അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ. പൂജ ഹെഗ്ഡേ, പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ആദ്യചിത്രം. നോട്ട്ബുക്ക്, മുംബൈ പോലീസ്, കായംകുളം കൊച്ചുണ്ണി, ഹൗ ഓൾഡ് ആർ യു തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. 'ഹൗ ഓൾഡ് ആർ യു'വിന്റെ തമിഴ് റീമേക്കായ '36 വയതിനിലേ' എന്ന ചിത്രത്തിലൂടെ തമിഴിലും റോഷൻ ആൻഡ്രൂസ് അരങ്ങേറ്റം കുറിച്ചിരുന്നു.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?