റസ്സൽ ബ്രാൻഡ്
റസ്സൽ ബ്രാൻഡ് 
ENTERTAINMENT

ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിനെതിരെ ലൈംഗികാരോപണവുമായി നാല് യുവതികൾ; ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് നടൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിനെതിരെ ലൈംഗികാരോപണം. റസ്സൽ പ്രശസ്തിയുടെ കൊടുമുടിയിൽനിന്ന 2006നും 2013നുമിടയിലെ ഏഴ് വർഷം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് നാല് സ്ത്രീകളാണ് രംഗത്തെത്തിയത്. സൺഡേ ടൈംസ്, ദ ടൈംസ്, ചാനൽ 4 എന്നിവർ ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്‌.

ബലാത്സംഗം, ലൈംഗികാതിക്രമം, ലൈംഗികമായി ദുരുപയോഗം ചെയ്യൽ എന്നിങ്ങനെയാണ് ആരോപണങ്ങൾ. എന്നാൽ ആരോപണമുന്നയിച്ചവരുമായുള്ള ബന്ധങ്ങളെല്ലാം പരസ്പര സമ്മതപ്രകാരമായിരുന്നെന്ന വിശദീകരണവുമായി റസ്സൽ ബ്രാൻഡ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം രാത്രി സംപ്രേഷണം ചെയ്ത ചാനൽ 4 ഡിസ്പാച്ച് ഡോക്യുമെന്ററിയിൽ അതിക്രമത്തിനിരയായ സ്ത്രീകളുടെ അഭിമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. സൺഡേ ടൈംസിലും അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു.

ബിബിസി റേഡിയോ 2, ചാനൽ 4 എന്നിവയിലെ ജോലിക്കൊപ്പം ഹോളിവുഡ് സിനിമകളിലും തിളങ്ങിനിന്നിരുന്ന കാലയളവിൽ ബ്രാൻഡ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീകൾ അഭിമുഖത്തിൽ പറയുന്നു. ബ്രാൻഡ് ലൈംഗികമായി ഉപദ്രവിച്ചെന്നും ശാരീരികമായും വൈകാരികമായും അധിക്ഷേപിച്ചുമെന്നുമുള്ള കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. 16 വയസുള്ളപ്പോൾ റസ്സൽ തന്നെ ആക്രമിച്ചുവെന്നാണ് ഒരു പെൺകുട്ടിയുടെ ആരോപണം.

ലോസ് എയ്ഞ്ചൽസിലെ വീട്ടിൽ വച്ച് റസ്സൽ ബലാത്സംഗം ചെയ്‌തെന്നാണ് ഒരു യുവതി പറയുന്നത്. ഇതിനിടെ പരുക്കേറ്റതിനെതുടർന്ന് യുവതി ചികിത്സതേടിയതിന്റെ മെഡിക്കൽ റെക്കോർഡുകളും പരിശോധിച്ച് ഉറപ്പുവരുത്തി. പീഡനവിവരം പുറത്തുപറഞ്ഞാൽ വ്യാജ തെളിവുകളുണ്ടാക്കി നിയമനടപടി സ്വീകരിക്കുമെന്ന് റസ്സൽ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു യുവതി പറയുന്നു.

ആരോപണമുന്നയിച്ച സ്ത്രീകളാരെങ്കിലും പോലീസിൽ പരാതി നൽകിയിട്ടുണ്ടോയെന്ന് സൺഡേ ടൈംസ് വ്യക്തമാക്കിയിട്ടില്ല. 2019-മുതൽ നടത്തിയ അന്വേഷണത്തിലൂടെ ഇക്കാര്യങ്ങൾ വ്യക്തമായതെന്ന് ഡോക്യുമെന്ററി ഇൻവസ്റ്റിഗേഷൻ ടീം വ്യക്തമാക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍