ENTERTAINMENT

അഭിനയത്തിൽനിന്ന് ഇടവേളയെടുക്കുന്നെന്ന സൂചന നൽകി നടി സാമന്ത

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുമെന്ന് സൂചന നൽകി നടി സാമന്ത. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഒരു ഫോട്ടോയ്ക്കൊപ്പം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്

ഏറ്റവും ദൈർഘ്യമേറിയതും പ്രയാസമേറിയതുമായ ആറ് മാസങ്ങൾ അവസാനിച്ചിരിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. കഴിഞ്ഞ ആറ് മാസമായി വിജയ് ദേവരക്കൊണ്ട ചിത്രം ഖുഷിയുടെയും ഇന്ത്യൻ സീരീസായ സിറ്റാഡലിന്റെയും ചിത്രീകരണത്തിലായിരുന്നു സാമന്ത. ഇരു ചിത്രങ്ങളുടെയും ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം മയോസൈറ്റിസ് രോഗത്തിനുള്ള വിദ​ഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് സ്ഥിരീകരിക്കുന്നതാണ് താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്.

ഒരു വർഷമെങ്കിലും ഇടവേളയെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ കാലയളവിൽ വിദ​ഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയേക്കും. രോ​ഗം പിടിപെടുന്ന സമയത്ത് ഖുഷി ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു സാമന്ത. രോഗം നിർണയിച്ചതോടെ സിനിമയുടെ ചിത്രീകരണം നീണ്ടുപോയി. സിനിമ പൂർത്തിയാക്കാനുള്ളതിനാൽ ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം സാമന്ത സെറ്റിൽ തിരിച്ചെത്തി. തെറാപ്പി സെഷൻ അടക്കമുള്ള തുടർചികിത്സകൾ ബാക്കിയാണ്. അതിനായി ഓഗസ്റ്റിൽ യുഎസിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയിലും തുടർചികിത്സകൾ നടക്കാനുണ്ട്.

മസിലുകളുടെ ബലത്തെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. രോഗം പിടിപെട്ടതിനെ തുടർന്ന് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്ന സാമന്ത, 'ശാകുന്തളം' ട്രെയിലർ ലോഞ്ചിനാണ് വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഖുഷിയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രം സെപ്റ്റംബർ ഒന്നിന് തീയേറ്ററുകളിലെത്തും. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സിറ്റാഡൽ അതേപേരിലുള്ള അമേരിക്കൻ സീരിസിന്റ ഇന്ത്യൻ പതിപ്പാണ്.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും