ENTERTAINMENT

ധ്രുവനച്ചത്തിരത്തില്‍ വിക്രത്തിന് പകരം നായകനാകേണ്ടിയിരുന്നത് സൂര്യ, പിന്മാറ്റത്തിന്റെ കാരണം പറഞ്ഞ് സംവിധായകൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരത്തില്‍ വിക്രത്തിന് പകരം നായകനാകേണ്ടിയിരുന്നത് സൂര്യയെന്ന് റിപ്പോര്‍ട്ട്. വിക്രത്തിന്റെ ജോണ്‍ എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം സമീപിച്ചത് സൂര്യയെ. എന്നാല്‍ സൂര്യയെ കഥ ബോധ്യപ്പെടുത്താന്‍ ഗൗതം വാസുദേവ് മോനോന് കഴിഞ്ഞില്ല. തുടര്‍ന്ന് സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറി. പിന്നീടാണ് സ്‌പൈ ത്രില്ലര്‍ ചിത്രത്തിലേക്ക് വിക്രം എത്തുന്നത്.

ചിത്രത്തില്‍ സൂര്യയെ ആദ്യം നായകനായി തീരുമാനിച്ചെങ്കിലും നടനും നിര്‍മ്മാതാവും ഒടുവില്‍ പിന്മാറുകയായിരുന്നുവെന്നാണ് ഗൗതം വാസുദേവ് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 'കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യനാകുമെന്ന് താന്‍ കരുതിയ ആദ്യത്തെ നടന്‍ സൂര്യയാണ്. എന്നാല്‍ ആ സമയത്ത് അത് നടന്നില്ല. സിനിമയുടെ ഐഡിയോളജി അദ്ദേഹത്തിന് മനസ്സിലായില്ല. നടന്‍ എപ്പോഴും കംഫേര്‍ട്ടബിള്‍ ആയിരിക്കണം. ഒടുവില്‍ രണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം വിക്രം സാറിനോട് ഈ വേഷത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് ആശയം ഇഷ്ടപ്പെട്ടതോടെ ഒരു മടിയും കൂടാതെ നമുക്ക് ഈ സിനിമ ചെയ്യാം എന്ന് പറയുകയും ചെയ്തു'. ഗൗതം മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നവംബര്‍ 24 ന് ചിത്രം തിയേറ്ററുകളിലെത്തും. 2016 ല്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസ് അനിശ്ചിതമായി നീണ്ടും പോവുകയായിരുന്നു. ഇതിന്റെ പേരില്‍ സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. ജയിലറില്‍ വില്ലനായി ഞെട്ടിച്ച വിനായകനാണ് ധ്രുവനച്ചത്തിരത്തിലേയും വില്ലന്‍ വേഷം ചെയ്യുന്നത്. ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വാങ്ക്‌ഡെയില്‍ അടിച്ചുതകര്‍ത്ത് സൂപ്പര്‍ ജയന്റ്‌സ്; മുംബൈ ഇന്ത്യന്‍സിന് പടുകൂറ്റന്‍ ലക്ഷ്യം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി