ENTERTAINMENT

വിക്രം തന്നെ കർണൻ; ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ ആർ എസ് വിമൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

എന്ന് നിന്റെ മൊയ്തീന് ശേഷം പ്രഖ്യാപിച്ച മഹാവീർ കർണൻ എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ ആർ എസ് വിമൽ. വിക്രം നായകനായ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു . പിന്നീട് കോവിഡും ലോക്ഡൗണുമായതോടെയാണ് ബ്രേക്ക് വന്നത്. തുടർന്ന് വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന മറ്റ് ചിത്രങ്ങളുടെ തിരക്കിലായി. ഇതാണ് ചിത്രീകരണം വൈകുന്നതിന് കാരണമെന്നും ഷൂട്ടിങ് ഉടൻ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആർ എസ് വിമൽ ദ ഫോർത്തിനോട് പറഞ്ഞു

മഹാവീർ കർണൻ ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും നടൻ വിക്രവും പ്രതികരിച്ചു. പൊന്നിയിൻ സെൽവൻ ടു വിന്റെ പ്രൊമോഷന് കൊച്ചിയിലെത്തിയ വിക്രം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . മലയാളം , തമിഴ് , തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാകും ചിത്രം ഒരുങ്ങുക

നേരത്തെ ചിത്രത്തിൽ നിന്ന് വിക്രം പിൻമാറിയെന്നും മഹാവീർ കർണൻ ആർ എസ് വിമൽ ഉപേക്ഷിച്ചെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. 2018 ലാണ് ചിത്രം പ്രഖ്യാപിച്ചത്.

അതേസമയം സംവിധായകൻ ആർ എസ് വിമലിന്റെ ഏറ്റവും പുതിയ ചിത്രം ശശിയും ശകുന്തളയും ചിത്രീകരണം പൂർത്തിയായി. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

രാജീവിന്റെ കൂടെ അമേഠിയിലേക്ക്; വന്‍മരങ്ങളുടെ നിഴലായി നിന്ന കിശോരിലാല്‍ ശര്‍മ, ഇനി സ്മൃതി ഇറാനിയുടെ എതിരാളി

മാവോയിസ്റ്റെന്ന സംശയത്തിൽ തടങ്കലിൽ വെച്ചയാൾക്ക് നഷ്ടപരിഹാരം; വിധിക്കെതിരായ കേരളത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍, നിര്‍ണായകമായി ശുചിമുറിയിലെ രക്തക്കറ

കൊടുങ്കാറ്റിലും വീഴാതിരുന്ന റായ്ബറേലി; സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍, അമേഠി ഉപേക്ഷിച്ച് നെഹ്‌റു കുടുംബം

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേഠിയില്‍ കിഷോരിലാൽ ശർമ, സസ്‌പെന്‍സുകള്‍ക്ക് വിരാമം