FOURTH SPECIAL

കശ്മീരും ജുനഗഡും: വിഭജനകാലത്തെ രണ്ട് വ്യത്യസ്ത കഥകള്‍

വെബ് ഡെസ്ക്

ഭരണഘടനയുടെ അനുച്ഛേദം 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി വന്നിരിക്കുകയാണ്. കേന്ദ്ര നടപടിയെ ശരിവെച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെട്ടുവച്ചിരിക്കുന്നത്. കശ്മീർ ഇന്ത്യയിൽ ചേർന്നതും അതിന് ആധാരമായ ധാരണകളുമാണ് പണ്ടു മുതലെ വിവാദത്തിലായത്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്താനിൽ ചേർന്ന ഒരു നാട്ടുരാജ്യമുണ്ടായിരുന്നു ജുനഗഡ്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജുനഗഡിനെയാണ് അവിടുത്തെ മുസ്ലീം ഭരണാധികാരി ആദ്യം പാകിസ്തനിൽ ചേർത്തത്.

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണത്തിൽ നിന്ന് സ്വതന്ത്രരായ 562 നാട്ടുരാജ്യങ്ങളിൽ പെട്ടതായിരുന്നു കശ്മീരിനെപ്പോലെ ജുനഗഡും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ഈ നാട്ടുരാജ്യങ്ങളെല്ലാം പൂർണ പരമാധികാരവും സ്വാതന്ത്ര്യവും വീണ്ടെടുത്തു.വിഭജനം വന്നപ്പോൾ ഈ രാജ്യങ്ങള്‍ക്ക് ഇന്ത്യ വേണോ, പാകിസ്താന്‍ വേണോ എന്ന് തീരുമാനിക്കാനും അത്തരത്തില്‍ തിരഞ്ഞെടുക്കുന്ന രാജ്യത്ത് സ്വതന്ത്രമായി നിലകൊള്ളാമെന്നുമായിരുന്നു വ്യവസ്ഥ. പ്രധാനമായും രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നാട്ടുരാജ്യങ്ങൾ തീരുമാനമെടുത്തത്. പ്രദേശത്തെ ജനങ്ങളുടെ താല്പര്യം, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ എന്നിവയായിരുന്നു അത്. മതപരമായ താല്പര്യങ്ങളും ഉൾപ്പെട്ടിരുന്നു.

ഇത്തരത്തില്‍ എല്ലാ നാട്ടുരാജ്യങ്ങളും വിവിധ കാര്യങ്ങൾ പരിശോധിച്ച് അനുയോജ്യമായ രാജ്യം തിരഞ്ഞെടുത്തു. എന്നാൽ ഇതില്‍നിന്ന്‌ വ്യത്യസ്തമായിരുന്നു കശ്മീരിന്റെയും ഗുജറാത്തിലെ ജുനഗഡിന്റെയും കാര്യം. നിസാം ഭരണത്തിന് കീഴിലായിരുന്ന ഹൈദരബാദും ഇന്ത്യയിൽ ചേരാൻ വിസമ്മതിച്ചു.

പാകിസ്താനോടും ഇന്ത്യയോടും ഒരുപോലെ ചേരാൻ സാധിക്കുമായിരുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളായിരുന്നു കശ്മീരിനുണ്ടായിരുന്നത്. എന്നാൽ സ്വതന്ത്ര്യ രാജ്യമായി നിൽക്കാനുള്ള ആഗ്രഹമായിരുന്നു രാജാവായിരുന്ന ഹരിസിങിന്. എന്നാൽ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയുടെ സഹായം തേടാൻ നിർബന്ധിതമാകുകയും ഇന്ത്യയിൽ ചേരാമെന്ന ഉറപ്പിന്മേൽ സൈനികമായി സഹായിക്കുകയും ചെയ്യുകയായിരുന്നു.

ഗുജറാത്തിലെ ജുനഗഡിൻ്റെത് മറ്റൊരു സാഹചര്യമായിരുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശം ഭരിച്ചിരുന്നത് ഒരു മുസ്ലിം ഭരണാധികാരിയാണ്. അതിനാൽ ജനങ്ങളുടെ താല്‍പര്യത്തിന് വില നൽകാതെ ജുനഗധ് പാകിസ്താനിലേക്ക് ചേർന്നു. ആദ്യം പാകിസ്താനിലേക്കുള്ള ജുനഗഡിൻ്റെ ' ലയനം' മുഹമ്മദലി ജിന്ന അംഗീകരിച്ചില്ലെങ്കിലും പിന്നീട് സ്വീകരിക്കുകയായിരുന്നു. ഇത് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ചൊടിപ്പിച്ചു. നെഹ്‌റു ജുനഗഡിലെ ജനസംഖ്യ 80% ഹിന്ദുക്കളാണെന്നും നിഷ്പക്ഷമായി ഒരു ജനഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഈ നാട്ടുരാജ്യത്തിന്റെ എല്ലാ കര അതിർത്തികളും ഇന്ത്യയുമായിട്ടായിരുന്നു ചേർന്ന് നിന്നത്.

അറബി കടലായിരുന്നു മറ്റൊരു അതിർത്തി. മൗണ്ട് ബാറ്റന്റെ ഉപദേശത്തിന് വിരുദ്ധമായി ജുനഗഡിനെ കടൽ മാർഗം പാകിസ്താനുമായി ബന്ധിപ്പിച്ചതായി അതിന്റെ ഭരണാധികാരി നവാബ് മുഹമ്മദ് മഹാബത് ഖാൻജി വാദിച്ചു. ഭൂമിശാസ്ത്രപരമായ പരിഗണനകളും മതത്തിന്റെ തത്വങ്ങളും പ്രദേശത്തെ ജനങ്ങളുടെ താല്പര്യവും ലംഘിച്ച് കൊണ്ട് ജുനഗധ് പാകിസ്താനുമായി ചേർന്നുവെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. പാകിസ്താനിൽ ചേർന്നതിനെതിരെ വലിയ പ്രതിഷേധം ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി.

ഇതേ തുടർന്ന് 1948 ഫെബ്രുവരിയിൽ വളരെ തിടുക്കത്തിൽ ഒരു ഹിത പരിശോധന നടത്തുകയുണ്ടായി. സ്വാഭാവികമായും ജനങ്ങൾ ഏകകണ്ഠമായി ഇന്ത്യയിൽ ചേരുന്നതിനെ അനുകൂലിച്ചു. നിസാമിൻ്റെ താൽപര്യത്തിന് വിരുദ്ധമായി ജനങ്ങളുടെ പിന്തുണയോടെയും സൈനിക സഹായത്തോടെയും ഹൈദരബാദിനെയും പിന്നീട് ഇന്ത്യയിൽ ചേർത്തു.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും