പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
INDIA

ഫോൺ നൽകിയില്ല; അമ്മയെ കൊല്ലാൻ പദ്ധതിയിട്ട് പതിമൂന്നുകാരി

വെബ് ഡെസ്ക്

മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് അമ്മയെ കൊല്ലാൻ പദ്ധിതിയിട്ട് 13 വയസുകാരി. മകൾ തന്നെ ഉപദ്രവിക്കാൻ പദ്ധതിയിടുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഹമ്മദാബാദ് സ്വദേശിയായ സ്ത്രീ ഒരു വനിത ഹെൽപ്പ് ലൈനുമായി ബന്ധപ്പടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അമ്മ മൊബൈൽ ഫോൺ വാങ്ങിവച്ചശേഷം തിരികെ നൽകാതിരുന്നതാണ് പ്രകോപിപ്പിച്ചതെന്ന് പെൺകുട്ടി വ്യക്തമാക്കുന്നത്.

പഞ്ചസാര സൂക്ഷിക്കുന്ന പാത്രത്തിൽ കീടനാശിനി പൊടിയും കുളിമുറിയിലെ തറയിൽ ഫിനൈൽ പോലെയുള്ള ദ്രാവകവും ഇടയ്ക്കിടെ കണ്ടതിനെ തുടർന്നാണ് യുവതിക്ക് സംശയം തോന്നിയത്. തുടർന്നുള്ള നിരീക്ഷണത്തിൽ മകളാണ് ഈ പ്രവൃത്തികൾ ചെയ്തതെന്ന് വ്യക്തമായി. ഇത് തുടരുന്ന സാഹചര്യത്തിലാണ് പരിഹാരം തേടി അവർ വനിത ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടത്.

അമ്മയെ ഉപദ്രവിക്കാനാണ് ഇതൊക്കെ ചെയ്തതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. കീടനാശിനി കലർന്ന പഞ്ചസാര കഴിക്കുകയോ വഴുവഴുപ്പുള്ള തറയിൽ തെന്നിവീണ് തലയ്ക്ക് പരുക്കേൽക്കുകയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും കുട്ടി സമ്മതിച്ചു.

രാത്രി മുഴുവൻ കുട്ടി ഫോണിൽ ചെലവഴിക്കുമായിരുന്നു. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയോ റീലുകളും പോസ്റ്റുകളും കണ്ട് സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുകയും ചെയ്തിരുന്നതായി മാതാപിതാക്കൾ പറയുന്നു. ഇത് കുട്ടിയുടെ പഠനത്തെയും സാമൂഹിക ജീവിതത്തെയും ബാധിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 13 വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുട്ടി ജനിക്കുന്നത്. ഇത്ര സ്നേഹിച്ചും പരിലാളിച്ചും വളർത്തിയ മകളിൽ നിന്ന് ഇത്തരത്തിലൊരു സംഭവമുണ്ടായതാണ് ഏറെ ഞെട്ടിച്ചതെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു.

എന്നാൽ ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ട് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുന്നത് പുതിയ സംഭവമല്ലെന്ന് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോവിഡിന് മുൻപ് ഇത്തരം കേസുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ദിവസവും 3-4 കോളുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഇത് പ്രതിദിനം 12-15 കോളുകൾ എന്ന രീതിയിലാണ് വർധിച്ചിരിക്കുന്നത്. മൊത്തം കോളുകളിൽ 20 ശതമാനവും 18 വയസ്സിന് താഴെയുള്ളവരുമായി ബന്ധപ്പെട്ടതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവർഷം 5,400 കോളുകൾ വരെ ലഭിക്കാറുണ്ടെന്നും ഹെൽപ്പ് ലൈൻ പ്രവർത്തകർ പറയുന്നു. പഠനത്തിനായി കൗമാരക്കാർക്ക് ഫോൺ ലഭ്യമായി തുടങ്ങിയ മഹാമാരി കാലഘട്ടത്തോടാണ് നിരക്ക് വർധനവെന്നും വിദഗ്ധർ പറഞ്ഞു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ