INDIA

തുടർച്ചയായ അപകടങ്ങളിൽ ആശങ്ക; മിഗ് -21 വിമാനങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ച് വ്യോമസേന

വെബ് ഡെസ്ക്

ഇന്ത്യൻ വ്യോമസേനയിലെ മിഗ് 21 വിമാനങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. രാജസ്ഥാനിലുണ്ടായ മിഗ് വിമാനാപകടം മൂന്ന് പേരുടെ ജീവനെടുത്തതിന് പിന്നാലെയാണ് തീരുമാനം. മുഴുവൻ വിമാനങ്ങളിലും പരിശോധനകൾ പൂർത്തിയാക്കുന്നത് വരെയും രാജസ്ഥാനിലെ അപകടകാരണം കണ്ടെത്തുന്നത് വരെയും ഇനി മിഗ് പറക്കില്ല. നിരന്തരം അപകടത്തിൽപ്പെട്ടിരുന്ന മിഗിനെ കുറിച്ച് വ്യാപക പരാതിയാണ് ഉയർന്നിരുന്നത്.

മേയ് എട്ടിനാണ് രാജസ്ഥാനിലെ ഹനുമാന്‍ഗഡിലെ ബാലോല്‍ നഗര്‍ ഗ്രാമത്തിൽ മിഗ് 21 ബൈസൺ വിമാനം തകര്‍ന്ന് വീണത്. അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പതിവ് പരിശീലനത്തിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വീടിന് മുകളിലാണ് വിമാനം തക‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണാണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. സൂറത്ത്ഗഡില്‍ നിന്നാണ് മിഗ് 21 വിമാനം പറന്നുയര്‍ന്നത്. പൈലറ്റി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

തകർച്ചയുടെ കാരണം കണ്ടെത്തുന്നതുവരെ മിഗ് -21ന്റെ പ്രവർത്തനം നിർത്തി വച്ചിരിക്കുന്നുവെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. ആറ് പതിറ്റാണ്ടോളമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനങ്ങളാണ് മിഗ്-21. 1960 കളുടെ തുടക്കത്തിലാണ് മിഗ്21 വ്യോമസേനയുടെ ഭാഗമാകുന്നത്. 700-ലധികം മിഗ് -21 വിമാനങ്ങൾ സേനയുടെ ഭാഗമാണ്. കാലപ്പഴക്കവും അപകടം തുടർച്ചയാകുകയും ചെയ്യുന്നതോടെ ഘട്ടം ഘട്ടമായി ഇത് പിൻവലിക്കാനാണ് നീക്കം.

നിലവിൽ, ഇന്ത്യൻ വ്യോമസേനയിൽ, മൂന്ന് മിഗ് -31 സ്ക്വാഡ്രണുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. റഷ്യൻ നിർമിതമായ മി​ഗ്-21 ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതി ഐഎഎഫിന്റെ നവീകരണ യജ്ഞത്തിന്റെ ഭാഗമാണ്. മിഗ്-21 വിമാനത്തിന്റെ അപകടനിരക്ക് സമീപകാലത്ത് കൂടി വരുന്നത് ആശങ്കയുളവാക്കിയിരുന്നു. 2025 ഓടെ മിഗിന്റെ എല്ലാ വേരിയന്റുകളും നിർത്തലാക്കാനാണ് ആലോചന. തദ്ദേശീയമായി വികസിപ്പിച്ച എൽസിഎ മാർക്ക് 1എ, മാർക്ക്1ബി എന്നിവ പകരം വ്യോമസേനയുടെ ഭാഗമാക്കാനാണ് ആലോചന.

സിഎഎ നടപ്പാക്കി; പതിനാലുപേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

വമ്പന്‍ അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ജെമിനി; ഇനി ഇ മെയില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ വിവരങ്ങളറിയാം