INDIA

ക്യാമ്പസ് റിക്രൂട്ട്മെന്റ് ഓഫര്‍ ലെറ്ററുകള്‍ മരവിപ്പിച്ച് ആമസോണ്‍; ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

വെബ് ഡെസ്ക്

പിരിച്ചുവിടൽ തുടരുന്നതിനിടെ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍ ഉദ്യോഗാര്‍ത്ഥികളുടെ ഓഫര്‍ ലെറ്ററുകളും മരവിപ്പിച്ചു. അടുത്ത വര്‍ഷം ജനുവരിയിലേക്കാണ് ഓഫര്‍ ലെറ്ററുകള്‍ നീട്ടിയിരിക്കുന്നത്. ഐഐടി, ഐഐഎം, എന്‍ഐടി എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ നിന്നും കമ്പനി തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്.

ഇന്ത്യയിലുടനീളം 500ലേറെ ജീവനക്കാരെയാണ് അടുത്തിടെ ആമസോണ്‍ പിരിച്ചുവിട്ടത്. മാര്‍ച്ചില്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആന്‍ഡി ജാസി പ്രഖ്യാപിച്ച പിരിച്ചുവിടലുകളുടെ തുടര്‍ച്ചയാണിതും. കമ്പനിയിലെ എല്ലാ വിഭാഗത്തിലുളള ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിക്കും. പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് 24 മണിക്കൂര്‍ മുന്‍പായിരിക്കും അറിയിപ്പ് നല്‍കുക. കമ്പനിയുടെ കരാറുകള്‍ പ്രകാരമുളള ആനുകൂല്യങ്ങളും ലഭിക്കും.

കഴിഞ്ഞ വര്‍ഷം കമ്പനിയുടെടെ ഓഹരി മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അധിക റിക്രൂട്ട്മെന്റും കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചെന്നാണ് നേരത്തെ 10,000 പേരെ പുറത്താക്കിയ ശേഷം സിഇഒ ആന്‍ഡി ജസിയുടെ വ്യക്തമാക്കിയിരുന്നു.

മെറ്റാ, ഗൂഗിള്‍ കമ്പനികള്‍ കഴിഞ്ഞാല്‍ തൊഴിലവസരങ്ങര്‍ വെട്ടിക്കുറയ്ക്കുന്ന വലിയ ടെക് കമ്പനികളില്‍ ഒന്നാണ് ആമസോണ്‍. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണിന്റെ വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിവ് സംഭവിച്ചിരുന്നു. കോവിഡ് കാലത്താണ് ആമസോൺ കൂടുതൽ വളർച്ചയിലേക്ക് കടന്നിരുന്നത്. എന്നാൽ, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് കടന്നപ്പോൾ, ഓണ്‍ലൈന്‍ ഷോപ്പിങ്ങിനു പകരം കടകളില്‍നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുന്ന ശീലത്തിലേക്ക് ആളുകള്‍ മടങ്ങിയതാണ് ഇതിന് കാരണമായത്.

ആമസോൺ സിഎഫ്ഒ ബ്രയാൻ ഒൽസാവ്സ്കി ​ബിസിനസിന്റെ വളർച്ച കൂടുതൽ മന്ദഗതിയിലാകുമെന്ന് ഏപ്രിലിൽ സൂചിപ്പിച്ചിരുന്നു. ആഗോള പദ്ധതികളുടെ ഭാഗമായി ആമസോൺ ഇന്ത്യയിൽ നിരവധിപേരെ പിരിച്ചുവിടുമെന്നും കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. എഡ്‌ടെക്, ഫുഡ് ഡെലിവറി, മൊത്തവ്യാപാര വിതരണ ബിസിനസുകൾ എന്നിവയുൾപ്പെടെ കഴിഞ്ഞ വർഷം അവസാനത്തോടെ കമ്പനി ഇന്ത്യയിലെ ഒന്നിലധികം ബിസിനസുകൾ അടച്ചുപൂട്ടിയിരുന്നു. രാജ്യത്തെ വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളിൽ ഇ-കൊമേഴ്‌സ് രംഗത്ത് ആമസോണിന്റെ വളര്‍ച്ചയില്‍ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ