INDIA

സിബിഎസ്ഇ വാര്‍ഷിക പരീക്ഷ ഇനി രണ്ടു തവണയായി; വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കുക ലക്ഷ്യം

വെബ് ഡെസ്ക്

2024-25 അധ്യായന വർഷം മുതൽ പ്രതിവർഷം രണ്ട് സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ) ബോർഡ് പരീക്ഷകൾ വീതം നടത്താൻ തീരുമാനം. വാർഷിക പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് ഈ തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.

2024-25 അധ്യായന വർഷത്തിൽ ആരംഭിക്കുന്ന 10, 12 ക്ലാസുകളുടെ വാർഷിക പരീക്ഷയോടെയായിരിക്കും ഈ മാറ്റം പ്രാബല്യത്തിൽ വരുക.

2021ൽ കോവിഡ് മൂലം സിബിഎസ്ഇ വാർഷിക പരീക്ഷകൾ രണ്ട് തവണയായിട്ടാണ് നടത്തിയത്. ഇതിനു മുൻപും ശേഷവും സിബിഎസ്ഇ ചരിത്രത്തിൽ ഒന്നിലധികം തവണ വാർഷിക പരീക്ഷകൾ നടത്തിയിട്ടില്ല. ആദ്യമായിട്ടാണ് ഒരു വർഷം രണ്ട് വാർഷിക പരീക്ഷകൾ നടത്താൻ സിബിഎസ്ഇ തീരുമാനമെടുക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് 2024-25 അധ്യായന വർഷം മുതൽ രണ്ട് തവണ വാർഷിക പരീക്ഷ നടത്തുമെന്ന കാര്യം വ്യക്തമാക്കുന്നത്. നിലവിൽ ഒൻപത്, 11 ക്ലാസ്സുകളിലുള്ള കുട്ടികൾക്കായിരിക്കും പുതിയ തീരുമാനം ബാധകമാകുക. ഇപ്പോഴത്തെ പത്ത്, 12 ക്ലാസ്സുകളിലുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല.

'വാർഷിക പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്ത കുട്ടികൾക്ക് അടുത്ത തവണ പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്. ആദ്യ സെറ്റ് പരീക്ഷയിൽ നല്ല മാർക്ക് കരസ്ഥമാക്കിയ കുട്ടിക്ക് അടുത്ത തവണ പരീക്ഷയ്ക്ക് എത്തണമെന്നില്ല', വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം 38.82 ലക്ഷം വിദ്യാർഥികളാണ് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലായി സിബിഎസ്ഇ വാർഷിക പരീക്ഷയെഴുതിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയം പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് 2024 നവംബർ - ഡിസംബർ മാസങ്ങളിലായിരിക്കും ആദ്യ വാർഷിക പരീക്ഷ നടക്കുക, ശേഷം 2025 ഫെബ്രുവരി - മാർച്ച് മാസങ്ങളിലായിരിക്കും രണ്ടാമത്തെ പരീക്ഷ. രണ്ട് പരീക്ഷകളിലും നേടിയ മാർക്കിൽ നിന്ന് മികച്ചതായിരിക്കും അന്തിമ ഫലത്തിനായും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കാനുമായി തിരഞ്ഞെടുക്കുക.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ