INDIA

കോളോണിയല്‍ ശൈലിക്ക് അവസാനം; നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ഇനി അധികാര ദണ്ഡ് ഇല്ല

വെബ് ഡെസ്ക്

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അധികാര ചിഹ്നമായി ബാറ്റണുകള്‍ (അധികാര ദണ്ഡ്) വഹിക്കുന്ന രീതി അവസാനിപ്പിച്ച് ഇന്ത്യന്‍ നാവിക സേന. കോളോണിയല്‍ ഭരണകാലഘട്ടം മുതല്‍ ഇന്ത്യ പിന്‍തുടരുന്ന രീതിയാണ് അവസാനിപ്പിക്കുന്നത്. രാജ്യം അതിന്റെ 75ാം സ്വാതന്ത്ര്യം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും ബാറ്റണുകള്‍ വഹിക്കുന്ന ബ്രിട്ടീഷ് രീതി പിന്‍തുടരുന്നത് അനുയോജ്യമല്ലെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇത് റദ്ദാക്കാനൊരുങ്ങിയതെന്നാണ് നാവിക സേനയുടെ ഔദ്യോഗിക പ്രസ്താവന.

പ്രതിരോധ സേനകള്‍ കോളോണിയല്‍ ചിന്താഗതിയില്‍ നിന്നും മുക്തമാകണമെന്ന് നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു

''അധികാരത്തിന്റെ അടയാളമായി കോളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി ഇന്ത്യന്‍ നേവിയിയെ ഉദ്യോഗസ്ഥര്‍ കൊണ്ടു പോകുന്ന ബാറ്റന്‍ നാവിക സേനയില്‍ തുടരേണ്ടതില്ല'' എന്നായിരുന്നു പ്രസ്താവന. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ബാറ്റണ്‍ കൊണ്ടു പോകുന്ന നടപടി ഉടനടി റദ്ദാക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

അതേ സമയം നാവിക സേനയുടെ എല്ലാ യൂണിറ്റിലും ബാറ്റണ്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ സേനകള്‍ കോളോണിയല്‍ ചിന്താഗതിയില്‍ നിന്നും മുക്തമാകണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ബ്രീട്ടീഷ് കാലഘട്ടം മുതല്‍ പിന്‍തുടരുന്ന രീതികള്‍ അവസാനിപ്പിക്കാന്‍ നാവിക സേന വിവിധ നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നാവിക സേന അതിന്റെ പതാകയിലും മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പതാക പ്രകാശനം ചെയ്തത്. മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ മുദ്രയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള ഘടകങ്ങളും ത്രിവര്‍ണ പതാകയും ഉള്‍ക്കൊള്ളുന്നതായിരുന്നു പുതിയ പതാക.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍