INDIA

മുഖ്യമന്ത്രിയാക്കിയത് അംബേദ്‌കർ, ഇല്ലായിരുന്നെകിൽ 'ആട്ടിടയൻ' ആയി മാറിയേനെ: സിദ്ധരാമയ്യ

ദ ഫോർത്ത് - ബെംഗളൂരു

ഭരണഘടന ശിൽപി ഡോ ബി ആർ അംബേദ്കറാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അംബേദ്‌കർ ഭരണഘടന നിർമിച്ചില്ലായിരുന്നെങ്കിൽ താൻ 'ആട്ടിടയാനായി' മാറിയേനെ. തന്നെ പോലെ താഴ്ന്ന ജാതിയിൽ ജനിച്ചവർക്ക് മുഖ്യമന്ത്രി പദവിയിൽ വരെ എത്താൻ സാധിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളുരുവിൽ കന്നഡ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ശിവ ശരണ ഹഡപഡ അപ്പണ്ണ ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗയത്ത് സമുദായ ആചാര്യൻ ബസവേശ്വരയുടെ അനുയായിയാണ്‌ ശിവശരണ ഹഡപഡ അപ്പണ്ണ.

ജാതി വ്യവസ്‌ഥ കൊടി കുത്തി വാണ കാലത്താണ് ശ്രീബുദ്ധനും ബസവേശ്വരയും അംബേദ്കറുമൊക്കെ അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ജാതിമുക്തമായൊരു സമൂഹം അവരെല്ലാം സ്വപനം കണ്ടു, അതിനു വേണ്ടി ജീവിതം നീക്കി വച്ചു. അവരുടെയൊക്കെ സംഭാവനകൾ ലോകവും പുതു തലമുറയും മനസിലാക്കാൻ ജയന്തി ആഘോഷങ്ങൾ സഹായിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചാതുർവർണ്യ വ്യവസ്ഥയിൽ സ്ത്രീകൾക്ക് അവർ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ ഒന്നും ഉപയോഗിക്കാൻ അവകാശം ഉണ്ടായിരുന്നില്ല. ബസവേശ്വരയും അദ്ദേഹത്തിന്റെ പിൻഗാമികളായി വന്ന അപ്പണ്ണയുമൊക്കെയാണ് ഇതിനു സമൂഹത്തിൽ മാറ്റം കൊണ്ട് വന്നത്. ജാതി - മത - വർഗീയ വേർതിരിവുകൾ ഇല്ലാതാക്കാൻ ഉഴിഞ്ഞു വെച്ചതായിരുന്നു അപ്പണ്ണയുടെ ജീവിതമെന്നും സിദ്ധരാമയ്യ ഓർമ്മിപ്പിച്ചു.

"ജാതി വ്യവസ്ഥപോലെ മനുഷ്യനെ അന്ധകാരത്തിൽ തള്ളുന്നതാണ് അന്ധ വിശ്വാസങ്ങൾ. 2016 ൽ മുഖ്യമന്ത്രിയായിരിക്കെ എന്റെ ഔദ്യോഗിക വാഹനത്തിന് മുകളിൽ അസ്വാഭാവികമായി കാക്കയെ കണ്ടത് മോശം സമയമായി ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. ഞാൻ ഇനി ബജറ്റ് അവതെരിപ്പിക്കാൻ നിയമസഭയിൽ ഉണ്ടാകില്ല എന്നായിരുന്നു ചിലർ പറഞ്ഞത്. എന്നാൽ, ഞാൻ അത് കാര്യമാക്കിയില്ല. അത് കഴിഞ്ഞു രണ്ടു ബജറ്റുകൾ അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു". വ്യക്തിപരമായ അനുഭവം വിവരിച്ചായിരുന്നു സിദ്ധരാമയ്യ അന്ധ വിശ്വാസത്തിനെതിരെ സദസിനെ ബോധവത്കരിച്ചത്.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം