INDIA

'ഞങ്ങളുടെ കുട്ടികള്‍ക്ക് ശ്വസിക്കാനാകുന്നില്ല'; ഡല്‍ഹി സര്‍ക്കാരിനോട് അപേക്ഷയുമായി രക്ഷിതാക്കള്‍

വെബ് ഡെസ്ക്

ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായതോടെ കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി കടുത്ത ആശങ്കയിലാണ് രക്ഷിതാക്കള്‍. മലിന വായു ശ്വസിച്ച് സ്കൂളിലേക്ക് പോകേണ്ട സാഹചര്യം കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ സ്‌കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തിനുമേല്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. സ്‌കൂളുകള്‍ അടച്ചിടുന്നതിന് പകരം ശാശ്വതമായ ഒരു പ്രശ്ന പരിഹാരമാണ് വേണ്ടതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ''ഞങ്ങളുടെ കുട്ടികള്‍ക്ക് ശ്വസിക്കാനാകുന്നില്ല. അടിയന്തരമായി നടപടിയെടുക്കണം'' - രക്ഷിതാക്കള്‍ പറയുന്നു.

''കോവിഡ് കാലത്ത് സ്‌കൂളുകള്‍ ദീര്‍ഘകാലം അടച്ചിട്ടത് കുട്ടികളുടെ അക്കാദമിക് നിലവാരത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചു. ഇനിയും സ്‌കൂളുകള്‍ അടച്ചിടുകയല്ല വേണ്ടത്. വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം '' - രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഡല്‍ഹി നഗരത്തിലെ വായു ഗുണനിലവാര സൂചിക 408 വരെ എത്തി. ജനുവരിക്ക് ശേഷം തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മലിനീകരണ തോതാണിത്. ഡല്‍ഹിയുടെ തൊട്ടടുത്ത നഗരങ്ങളായ ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, എന്നിവിടങ്ങളിലും വായു ഗുണനിലവാരം വളരെ മോശം നിലയിലാണ്.

പൂജ്യത്തിനും 50നും ഇടയിലാണ് സൂചികയിലെ പോയിന്റ് എങ്കില്‍ വായുമലിനീകരണത്തിന്റെ തോത് വളരെ കുറവാണ് എന്നാണ് അര്‍ഥം. 101 നും 200 നും ഇടയിലാണെങ്കില്‍ മലിനീകരണം അല്‍പ്പം കൂടി ഉയര്‍ന്ന നിലയിലാണ്. 201നും 300 ഇടയിലാണെങ്കില്‍ മോശവും 401 നും 500 നും ഇടയിലാണെങ്കില്‍ വളരെ ഗുരുതരമാണെന്നുമാണ് അര്‍ഥം.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതുമുള്‍പ്പെടെയാണ് മലിനീകരണ തോത് ഉയര്‍ത്തിയതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്. മലിനീകരണത്തിന്റെ പേരില്‍ ബിജെപി-ആംആദ്മി പോരും ഡല്‍ഹിയില്‍ ശക്തമാണ്.

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി