യെദ്യുരപ്പ
യെദ്യുരപ്പ 
INDIA

യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്; സഹായം ചോദിച്ചെത്തിയ പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന് എഫ്ഐആർ

ദ ഫോർത്ത് - ബെംഗളൂരു

കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ്‌ യെദ്യൂരപ്പക്കെതിരെ ബെംഗളുരുവിൽ പോക്സോ കേസ്. വീട്ടിൽ സഹായം ചോദിച്ചെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബെംഗളൂരു സദാശിവനഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

BSYPOCSO84OF24dtd14.03.2024.pdf
Preview

ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതി. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിലുള്ളത്. പെൺകുട്ടിയുടെ 'അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ യെദ്യൂരപ്പയോട് സഹായമഭ്യർഥിച്ച് പലരും ബെംഗളുരുവിലെ വീട്ടിലെത്താറുണ്ട്. അങ്ങനെ എത്തിയവരാണ് പെൺകുട്ടിയും അമ്മയും.

എഫ്ഐആർ നിയമപരമായി നേരിടുമെന്നും പരാതിയിൽ കഴമ്പില്ലെന്നും യെദ്യൂരപ്പ പ്രതികരിച്ചു. "അമ്മയും മകളും കരഞ്ഞാണ് എന്റെ മുന്നിസെത്തിയത്. അവരുടെ പ്രശ്നം കേട്ട് ഞാൻ സിറ്റി പോലീസ് കമ്മീഷണർ ഡി ദയാനന്ദിനെ വിളിച്ച് അവർക്കുവേണ്ട സഹായം ചെയ്യാൻ അഭ്യർഥിക്കുകയാണ് ചെയ്തത്. അവർക്ക് താത്കാലിക സഹായമായി കുറച്ചു പണം നൽകുകയും ചെയ്തിരുന്നു," യെദ്യൂരപ്പ ബെംഗളൂരുവിൽ മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം, കേസിൽ ബെംഗളൂരു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന പരാതിയായതിനാൽ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർ നടപടി മതിയെന്ന് പോലീസിനോട് നിർദേശിച്ചതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. "ടൈപ്പ് ചെയ്ത പരാതിയാണ് ലഭിച്ചത്. പരാതിക്കാരി മാനസികപ്രശ്നങ്ങളുള്ളയാളാണെന്നു ചിലർ പറഞ്ഞു. എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചശേഷമാകും നടപടി," ജി പരമേശ്വര പറഞ്ഞു.

കേസ് പോക്സോ വകുപ്പ് ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ അറസ്റ്റ് ഭീഷണിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കർണാടകയിൽ പ്രചാരണപ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് യെദ്യൂരപ്പയാണ്. കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ബിജെപി പ്രതിരോധത്തിലാണ്.

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും

ഡല്‍ഹി മദ്യനയക്കേസ്: ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇഡി

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി