INDIA

'യോഗികളുടെ കാല് തൊടുന്ന ശീലമുണ്ട്' ; വിവാദങ്ങളിൽ വിശദീകരണവുമായി രജനീകാന്ത്

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ട് നമസ്‌കരിച്ച സംഭവം വലിയ വിമര്‍ശനം ഉണ്ടാക്കിയതിന് പിന്നാലെ വിശദീകരണവുമായി നടന്‍ രജനീകാന്ത്. തനിക്ക് യോഗികളുടെ പാദം തൊട്ട് വണങ്ങുന്ന ശീലമുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

'സന്യാസിയായാലും യോഗിയായാലും, അവര്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും, അവരുടെ കാലില്‍ തൊടുന്ന ശീലം എനിക്കുണ്ട്' രജനികാന്ത് പ്രതികരിച്ചു. സന്യാസിയായി പരിശീലനം നേടിയ യോഗി ആദിത്യനാഥിനെ 2014ല്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയാക്കിയിരുന്നു.

രജനീകാന്ത് യോഗിയുടെ കാല്‍ തൊട്ട് വണങ്ങിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി. തമിഴ്‌നാട്ടിലടക്കം ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് വിശദീകരണവുമായി താരം രംഗത്ത് എത്തിയത്. 72 കാരനായ രജനീകാന്ത് എന്തിനാണ് യോഗിയുടെ കാലില്‍ വീണത് എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്നു വന്ന ചോദ്യം.

ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തിയത്. തന്റെ പുതിയ ചിത്രം ജയിലറിന്റെ പ്രദര്‍ശനത്തിനായി ലഖ്‌നൗവിലെത്തിയതായിരുന്നു താരം. അന്നേദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സാന്നിധ്യത്തില്‍ ജയിലറിന്റെ പത്യേക പ്രദര്‍ശനവും ലഖ്‌നൗവില്‍ നടന്നിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയും ചെയ്തിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ