INDIA

എബിവിപി പ്രവർത്തകനില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക്; ആരാണ് ചൗഹാനെ വെട്ടിയ മോഹൻ യാദവ്

വെബ് ഡെസ്ക്

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ യുഗം അവസാനിച്ചിരിക്കുന്നു. നാല് വട്ടം മുഖ്യമന്ത്രിയായി മധ്യപ്രദേശിന്റെ രഥം തെളിച്ച ശിവരാജ് സിങ് ഇന്നത്തോടെ മധ്യപ്രദേശ് ഭരണസിരാകേന്ദ്രത്തില്‍നിന്ന് ഏറെക്കുറേ പിന്നണിയിലേക്ക് മാറിയിരിക്കുന്നു, പകരം ബിജെപി ഇറക്കിയതാകട്ടെ എംഎല്‍എയായി മൂന്നു തവണ നിയമസഭയിലെത്തിയ ഒബിസിക്കാരനായ മോഹന്‍ യാദവിനെ. ഭോപ്പാലില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ മോഹന്‍ യാദവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് അണികളെപ്പോലും ഞെട്ടിച്ച തീരുമാനമായിരുന്നു.

ഉജ്ജയിനില്‍ 1965 മാര്‍ച്ച് 25ന് ജനിച്ച മോഹന്‍ യാദവ് എബിവിപി പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2013-ല്‍ ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. പിന്നീട് 2018ലെ തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്നും മോഹന്‍ യാദവ് നിയമസഭയിലെത്തി. 2022 ജൂലൈ രണ്ടിന് ശിവരാജ് സിങ് ചൗഹാന്റെ ബിജെപി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായതോടെ അദ്ദേഹത്തിന്റെ സ്വാധീനം കൂടി. 2013 മുതല്‍ 2018 വരെ മധ്യപ്രദേശ് ടൂറിസത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം തന്നെ മോഹന്‍ യാദവ് മികച്ചൊരു ബിസിനസുകാരന്‍ കൂടിയാണ്. വിക്രം സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ മോഹന്‍ യാദവ് എല്‍എല്‍ബി ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ 12,941 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ചേതന്‍ പ്രേംനാരായണ്‍ യാദവിനെ തോല്പ്പിച്ചാണ് തന്റെ സീറ്റ് അദ്ദേഹം നിലനിര്‍ത്തിയത്.

ഹിന്ദി ഹൃദയ ഭൂമി കയ്യടക്കിയതോടെ ബിജെപിക്ക് മുമ്പിലുണ്ടായിരുന്ന വെല്ലുവിളി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കലായിരുന്നു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഗോത്ര വിഭാഗക്കാരനായ വിഷ്ണു ഡിയോ സായിയെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് മധ്യപ്രദേശില്‍ ഒബിസിക്കാരനായ മോഹന്‍ യാദവിനെയും തിരഞ്ഞെടുത്തതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന തന്ത്രമായി ഇത് മാറുമെന്നുറപ്പാണ്. മധ്യപ്രദേശില്‍ പകുതിയിലധികം വരുന്ന ജനസംഖ്യയും ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിലൂടെ മധ്യപ്രദേശ് ജനതയെ തൃപ്തിപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കും.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...