KERALA

മാർക്ക് ലിസ്റ്റ് വിവാദം: ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖില, പോലീസ് നോട്ടീസിന് മറുപടി നൽകി

ദ ഫോർത്ത് - കൊച്ചി

മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് നോട്ടീസിന് മറുപടി നൽകിയതായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ. കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് രേഖാമൂലം ജില്ലാ ക്രൈംബ്രാഞ്ചിന് മറുപടി നൽകി.

ഇന്ന് രാവിലെ പത്തിന് കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ തനിക്കെതിരായ ആരോപണം എന്തെന്ന് കൃത്യമായി അറിയുന്നതിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ പകർപ്പ് ആവശ്യമാണെന്നും അതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അഖില മറുപടി നൽകി.

മഹാരാജാസ് കോളേജ് മാർ‍ക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയുടെ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറായ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പോലീസ് കേസെടുത്തത്. ഗൂഢാലോചന നടത്തിയെന്നാണ് അഖിലക്കെതിരെയുള്ള പരാതി. വിവാദ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുള്‍പ്പെടെ ഹാജരാക്കാനായിരുന്നു പോലീസിന്റെ നിര്‍ദേശം.

ഇക്കഴി‍ഞ്ഞ ആറിനാണ് മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖാ കേസിലെ വിശദാംശങ്ങൾ തേടി അഖിലയും ക്യാമറാമാനും മഹാരാജാസ് ക്യാമ്പസിലെത്തിയത്. രാവിലെ പതിനൊന്നുമണി വാർത്തയിൽ പ്രിൻസിപ്പലിനോടും മലയാളം വിഭാഗം അധ്യാപകനോടും തൽസമയം വിശദാംശങ്ങൾ തേടി. പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്ന വിദ്യാർഥി പ്രതിനിധികളുടെയും വ്യാജരേഖ സംബന്ധിച്ച പ്രതികരണമാരാ‍‍ഞ്ഞു. ഈ സമയത്താണ് വിദ്യാ‌ർഥി പ്രതിനിധികളിലൊരാൾ ഇതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു വിഷയമുണ്ടെന്ന് പറഞ്ഞ് ആർഷൊയുടെ മാർക്ക് ലിസ്റ്റ് വിവാദം ഉയർത്തിയത്.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും