KERALA

ട്രെയിനിലെ തീവയ്പ്: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം

വെബ് ഡെസ്ക്

കോഴിക്കോട് ട്രെയിൻ തീവയ്പ് സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ പോലീസിന്റെ ഉന്നതതല യോഗം ചേരും. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

Railway accused (1).pdf
Preview

ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് ചിത്രം തയ്യാറാക്കിയത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത് .

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷകസംഘം രൂപീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികളെടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് കഴിഞ്ഞ ദിവസം ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ അക്രമ സംഭവത്തിൽ പൊലിഞ്ഞത്. കംപാർട്മെന്റിൽ ഉണ്ടായ മറ്റ് യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മൂന്ന് പേർക്കും ദാരുണാന്ത്യമുണ്ടായതെന്നാണ് വിലയിരുത്തൽ.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'