KERALA

വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പ്: പിടിയിലായത് രാജ്യത്തെവിടെയും ഹൈടെക് കോപ്പിയടി നടത്തുന്നവർ

വെബ് ഡെസ്ക്

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. സ്ഥിരമായി പരീക്ഷാ തട്ടിപ്പ് നടത്തുന്നവരാണ് പിടിയിലായത്. ഹൈടെക് സംവിധാനം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തെന്നും ആറുപേര്‍ പിടിയിലായെന്നും കമ്മീഷണർ അറിയിച്ചു.

''സ്ഥിരമായി പരീക്ഷാ തട്ടിപ്പ് നടത്തുന്നവരാണ് ഇപ്പോള്‍ പിടിയിലായത്. തട്ടിപ്പിൽ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണം നടക്കുകയാണ്. ഹരിയാന കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ഇത്തരത്തിലുള്ള ഒരു സംഘം ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമുണ്ട് ഇന്ത്യയില്‍ എവിടെ പരീക്ഷ നടന്നാലും ഈ സംഘം തട്ടിപ്പ് നടത്തുന്നതായും സംശയിക്കുന്നു. വേണ്ടി വന്നാല്‍ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോകും'' - കമ്മീഷണര്‍ വ്യക്തമാക്കി.

തട്ടിപ്പ് നടത്താന്‍ പ്രതികള്‍ക്ക് പണം ലഭിച്ചിരുന്നു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ ക്യാമറ വയ്ക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയതായി കണ്ടെത്തി. തട്ടിപ്പ് സംഘം കോള്‍ സെന്റര്‍ സംവിധാനം നടത്തുന്നുണ്ടെന്നും പോലീസ് വിശദീകരിച്ചു. തട്ടിപ്പ് നടത്താനുപയോഗിച്ച മൂന്ന് ഡിവൈസുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ഇയര്‍ ഫോണ്‍, ഷര്‍ട്ടിന്റെ ബട്ടണില്‍ ഘടിപ്പിച്ച ക്യാമറ ഈ ഡിവൈസുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പിന് വേണ്ടി മാത്രം നിര്‍മിച്ച പുതിയ ഡിവൈസാണ് ഇയര്‍ഫോണെന്നും കമ്മീഷണര്‍ പറഞ്ഞു.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ