KERALA

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

വെബ് ഡെസ്ക്

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മരണത്തെ സംബന്ധിച്ച് ജയപ്രകാശ് മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മര്‍ദനത്തിന് ശേഷം എണീറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത എങ്ങനെ ആത്മഹത്യ ചെയ്യുമെന്നും മുഖ്യമന്ത്രിയോട് ചോദിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ട്. എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവന്‍ ആത്മഹത്യ ചെയ്തതല്ല കൊന്നതാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ആരെക്കെയോ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആറു വര്‍ഷത്തിനുള്ളില്‍ കോളേജില്‍ നടന്നിട്ടുള്ള മരണങ്ങള്‍ പരിശോധിക്കണം. അതിനുശേഷം മാത്രമേ ഇനി കോളേജിന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാവൂ. എസ്എഫ്‌ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ലെന്നും ജയപ്രകാശ്.

ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം. അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് മരണത്തില്‍ പങ്ക് ഉണ്ട്. അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസ് നിരാഹാരസമരം അവസാനിപ്പിക്കണം എന്നും സിദ്ധാര്‍ഥന്റെ പിതാവ്. തന്നെ നിരവധി പേര്‍ പിന്തുണച്ചു. ഇപ്പോള്‍ സമരപന്തലില്‍ പോയി തനിക്ക് ആശ്വസിപ്പിക്കാന്‍ കഴിയില്ല.

ഒരു പാര്‍ട്ടി ഒഴിച്ച് ബാക്കി എല്ലാം പാര്‍ട്ടികളും സപ്പോര്‍ട്ട് നല്‍കി. കൂട്ടത്തിലുള്ള ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നപ്പോള്‍ അവര്‍ക്ക് സഹിച്ചില്ല. യൂത്ത് കോണ്‍ഗ്രസും കെഎസ്യുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോള്‍ ആണ് അറിഞ്ഞത്. മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിയുന്നു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണ്. സിബിഐ അന്വേഷണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിരാഹാരം അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങള്‍ അവരെ അറിയിക്കണം.എന്റെ മകന് നീതി കിട്ടാന്‍ വേണ്ടി സമരം ചെയ്യുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ജയപ്രകാശ്.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം