KERALA

പുതിയ സഭാ തലവന്റെ സ്ഥാനാരോഹണം കത്തീഡ്രലിന് പുറത്ത്, ചരിത്രത്തിൽ ആദ്യം; സീറോ മലബാർ സഭയിൽ അസാധാരണ നടപടികൾ

അനിൽ ജോർജ്

സീറോ - മലബാർ സഭയുടെ പുതിയ തലവന്റെ സ്ഥാനാരോഹണം അടക്കം അസാധാരണ നടപടികളിലൂടെയാണ് സഭാസിനഡ് കടന്നുപോകുന്നത്. സഭാ തലവന്റെ സ്ഥാനാരോഹണത്തിന് കത്തീഡ്രൽ പോലും ഇല്ല. സഭാ ആസ്ഥാനത്തെ ചാപ്പലിൽ വേണം ചടങ്ങ് നടത്താൻ . സീറോ - മലബാർ സഭയുടെ നാലമത് തലവനെ തെരഞ്ഞെടുത്തതും അസാധാരണ രീതിയിലായിരുന്നു.

പുതിയ സഭാ തലവന്റെ അതിരൂപത , പ്രോ കത്തീഡ്രൽ , എന്നിവയും ഇന്ന് പ്രഖ്യാപിക്കും. എറണാകുളം - അങ്കമാലി അതിരൂപതയുടെ മേജർ പദവി എടുത്തു മാറ്റും

ഒന്നാം റൗണ്ടിൽ വോട്ട് നേടിയ ആൾ പിൻമാറിയതോടെ കേരളത്തിന് പുറത്തു നിന്നുള്ള ബിഷപ്പിലേക്ക് തിരിയുകയായിരുന്നു. കാനോൻ പണ്ഡിതനും, പ്രതിസന്ധി കളിൽ സഭയെ സംരക്ഷിച്ച ആൾ എന്ന നിലയിലും ഈ മെത്രാൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുതിയ സഭാ തലവന്റെ അതിരൂപത , പ്രോ കത്തീഡ്രൽ , എന്നിവയും ഇന്ന് പ്രഖ്യാപിക്കും. എറണാകുളം - അങ്കമാലി അതിരൂപതയുടെ മേജർ പദവി എടുത്തു മാറ്റും. സെന്റ് മേരീസ് കത്തീഡ്രലിന്റെ ബസലിക്ക പദവിയും നഷ്ടപ്പെടും . പുതിയ സഭാതലവന്റെ സ്ഥാനാരോഹണം നാളെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. എന്നാൽ സിനഡ് തുടരും. ഈ മാസം 13നാണ് സിനഡ് അവസാനിക്കുക.

സ്ഥാനാരോഹണത്തിന് ശേഷം പുതിയ സഭാ തലവന്റെ നേതൃത്വത്തിൽ സിനഡ് ചേരും. വത്തിക്കാൻ പ്രത്യേക ദൂതൻ വഴി എറണാകുളം - അങ്കമാലി അതിരൂപതക്കെതിരെ നൽകിയ നടപടികൾ സ്വീകരിക്കേണ്ടത് സിനഡാണ്. കാനോൻ 77 രണ്ട് പ്രകാരം ഈ കാര്യങ്ങൾ നടപ്പാക്കണമെങ്കിൽ സഭാ തലവന്റെ സ്ഥാനാരോഹണം നടക്കണം അതിനാലാണ് തിരക്കിട്ട് നാളെ തന്നെ സ്ഥാനാരോഹണ ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്.

സ്ഥാനാരോഹണ ചടങ്ങുകൾ സഭയുടെ ചരിത്രത്തിൽ ആദ്യമായി എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക ക്ക് പുറത്തേക്ക് മാറും. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലാണ് ചടങ്ങ് നടക്കുക. എറണാകുളം അതിരൂപതയുടെ മെത്രാൻ , ചങ്ങനാശേരി അതിരൂപതയുടെയുടെ പുതിയ മെത്രാപോലീത്ത എന്നിവ അടക്കം പുതിയ ബിഷപ്പുമാരുടെ തിരഞ്ഞെടുപ്പും, രൂപതാ വിഭജനങ്ങളും ഇതിനൊപ്പം നടക്കും. സിനഡ് സമ്മേളന സമാപന ദിനത്തിൽ വൈദികർക്കെതിരായ അച്ചടക്ക നടപടി അടക്കം പ്രഖ്യാപിക്കും.

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

'ഞാനൊരിക്കലും ഹിന്ദു- മുസ്ലീം എന്ന് പറഞ്ഞിട്ടില്ല;' വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി നരേന്ദ്ര മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍