KERALA

എഐ കാമറ പദ്ധതി: ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് മനസിലാക്കി, പിന്മാറിയതിൽ വിശദീകരണവുമായി ലൈറ്റ് മാസ്റ്റർ

നിയമകാര്യ ലേഖിക

എഐ കാമറ പദ്ധതിയിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് ലൈറ്റ് മാസ്റ്റർ കമ്പനി. സോഫ്‍റ്റ്‍വെയറിന്റെയും എ ഐ കാമറയുടെയും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് പിൻമാറിയതെന്ന് ലൈറ്റ് മാസ്റ്റർ ലൈറ്റനിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് വിശദീകരണം.

ഉയർന്ന ഗുണനിലവാരമുള്ള എഐ കാമറകൾ പരിശോധനയ്ക്ക് നൽകിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പരിശോധനയ്ക്ക് നൽകിയവ അംഗീകരിക്കാതിരിക്കുക മാത്രമല്ല, ഒരു പ്രത്യേക കമ്പനിയുടെ ഉത്പന്നം വാങ്ങണമെന്ന് നിർദേശിക്കുകയും ചെയ്തു. ഭാവിയിൽ നിയമക്കുരുക്കിലകപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും കമ്പനിയുടമ ജയിംസ് പാലമുറ്റം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് നേരിട്ട് വിവരം അയയ്ക്കുന്ന രീതിയിലുള്ള സോഫ്റ്റ് വെയർ ആണ് പരിശോധനയ്ക്ക് നൽകിയതെങ്കിലും പകരം നിർദേശിച്ചത് ഈ സൗകര്യങ്ങളുള്ളതായിരുന്നില്ല. എഐ കാമറ വാങ്ങാൻ 55 ലക്ഷം രൂപ പ്രെസാഡിയോ കമ്പനിക്ക് കൈമാറിയിരുന്നു. കണ്ട്രോൾ റൂമിൽ ഉപയോഗിക്കാൻ 20 ലക്ഷം രൂപയുടെ എൽഇഡി ലൈറ്റും കൈമാറി. ഈ തുക ഇതുവരെ തിരികെ നൽകിയിട്ടില്ല. അതിലൂടെ 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും സത്യവാങ്മൂലത്തിൽ പറയുന്നു.

ഇതിനിടയിൽ 68 ലക്ഷം രൂപയ്ക്ക് എഐ കാമറ സ്ഥാപിക്കാമെന്ന നിർദേശം പ്രെസോഡിയ കമ്പനി മുന്നോട്ടുവച്ചു. പിന്നാലെ ലാഭത്തിൽ നിന്ന് 32 ശതമാനം കുറയ്ക്കുമെന്നും അറിയിച്ചു. ഇതോടെയാണ് കരാറിൽ നിന്ന് പിന്മാറിയതെന്നുമാണ് വിശദീകരണം.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാം അപകടത്തില്‍ മരിച്ചു; പിന്നാലെ മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും