KERALA

സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം

വെബ് ഡെസ്ക്

വ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്താന്‍ കാരണം വ്യക്തിവിരോധമെന്ന് മലപ്പുറം എസ് പി സുജിത് ദാസ്. ഈ മാസം 18 നും 19 നും ഇടയില്‍ ആസൂത്രിതമായാണ് കൊലപാതകം നടന്നത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും ഫര്‍ഹാനയെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എസ് പി. പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പി സുജിത് ദാസ്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പിടിയിലായ ആഷിക്കിന് മൃതദേഹം ഉപേക്ഷിച്ചതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമെന്നും എസ് പി മാധ്യങ്ങളോട് പറഞ്ഞു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എസ് പി സുജിത് ദാസ്.

അതേസമയം ഹോട്ടലില്‍ നിന്നും പണം നഷ്ടമായതാണ് ഷിബിലിയെ പിരിച്ചു വിടാന്‍ കാരണമെന്ന് സിദ്ദിഖിന്റെ സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മുഴുവന്‍ ശമ്പളവും നല്‍കിയ ശേഷമായിരുന്നു പിരിച്ചു വിടല്‍. വെറും രണ്ടാഴ്ച മാത്രമാണ് ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്തതെന്നും സഹോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

'സ്വത്ത് മുസ്ലിങ്ങള്‍ കൊണ്ടുപോകണോ?'; മോദിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗും, പരാതി

'ഇന്ത്യ സഖ്യം കർണാടകവും തമിഴ്‌നാടും പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിക്കുന്നു;' പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

മുംബൈ വീണ്ടും വീണു; ക്യാപിറ്റല്‍സിന് ത്രസിപ്പിക്കുന്ന ജയം

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകരാക്രമണ കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്വല്‍ നികത്തെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വിദേശ പേറ്റന്റുകള്‍ തീരുന്നു; ഇന്ത്യൻ കമ്പനികൾക്ക്‌ കുതിപ്പിന് വഴിയൊരുങ്ങുന്നു, മരുന്നുകൾക്ക് 90% വരെ വില കുറഞ്ഞേക്കും