KERALA

ഗവർണർക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സ്റ്റിയില്‍ എസ്എഫ്‌ഐ പ്രതിഷേധം; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

വെബ് ഡെസ്ക്

കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടപടി. ഗവര്‍ണര്‍ക്ക് എതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബലപ്രയോഗത്തിലൂടെയാണ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് പോലീസ് നടപടി.

വൈകീട്ട് നാല് മണിയോടെ ആയിരുന്നു കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രതിഷേധം ആരംഭിച്ചത്. ക്യാമ്പസിന് അകത്ത് നിന്നും ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെയായിരുന്നു പോലീസ് നടപടി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെരുവുഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴ്ന്നു എന്ന് മാര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരേയുള്ള എസ് എഫ് ഐയുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും ആര്‍ഷോ പ്രതികരിച്ചു. ഗവർണർക്കെതിരെ ഒരുകാരണവശാലും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് ആഹ്വാനം ചെയ്തായിരുന്നു പ്രതിഷേധം. ഗവർണർക്കെതിരെ കരിങ്കൊടിയും ഗോബാക്ക് വിളികളുമായാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹമാണ് ക്യാമ്പസിന് അകത്തും പുറത്തും ഒരുക്കിയിരിയ്ക്കുന്നത്.

സര്‍വകലാശാളകളെ കാവിവത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ ആരിഫ് മുഹമ്മദ് ഖാന് എതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിട്ടത്. ഇതിന് പിന്നാലെ ആണ് സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്‌ഐയും നിലപാട് എടുത്തിരുന്നു. പിന്നാലെ ക്യാമ്പസില്‍ "ഗവര്‍ണര്‍ ഗോബാക്ക്" എന്നുള്‍പ്പെടെയുള്ള ബാനറുയര്‍ത്തിയിരുന്നു.

കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും കേരളത്തിലെ ഒരു ക്യാമ്പസിലും കയറാന്‍ അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു .

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും