KERALA

അധ്യാപകന്റെ കൈവെട്ടിയ കേസ്: 13 വർഷത്തിനു ശേഷം ഒന്നാം പ്രതി പിടിയിൽ

വെബ് ഡെസ്ക്

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എൻഐഎ പിടിയില്‍. ഒന്നാം പ്രതി സവാദിനെ കണ്ണൂരിൽ നിന്നാണ് എൻഐഎ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി 13 വർഷങ്ങൾക്കു ശേഷമാണ് പിടിയിലാകുന്നത്.

2010ൽ ചോദ്യപ്പേപ്പർ വിവാദത്തെ തുടർന്നാണ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടുന്നത്. കേസിലെ ഒന്നാം പ്രതിയായിരുന്ന സവാദ് എറണാകുളം സ്വദേശിയാണ്. എന്നാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികൾ ഇയാളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരുന്നു. രാജ്യത്തിനു പുറത്തേക്കു വരെ അന്വേഷണം പോയിരുന്നെങ്കിലും ആളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

ഇയാൾ അഫ്ഗാനിസ്ഥാനുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടന്നുകളഞ്ഞു എന്ന വിവരങ്ങൾ ആ സമയത്ത് വന്നിരുന്നു. രാജ്യാന്തര തലത്തിൽ തന്നെ എൻഐഎ അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ യാതൊരുവിവരവും ലഭിച്ചിരുന്നില്ല.

എൻഐഎ തങ്ങൾക്കു ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കണ്ണൂരിൽ നിന്ന് സവാദിനെ അറസ്റ്റു ചെയ്യുന്നത്. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാംപ്രതി സജിലുൾപ്പെടെ ആറുപ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. അഞ്ചുപേരെ വെറുതെവിടുകയും ചെയ്തു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ടാംപ്രതി സജൽ, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസർ, അഞ്ചാംപ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ആയുധം ഉപയോഗിച്ച് ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ കുറ്റകൃത്യത്തിൽ പങ്കുള്ളവരെ ഒളിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ വകുപ്പുകളാണ് ചുമത്തിയത്.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം