KERALA

ലക്ഷദ്വീപ് എം പിയുടെ ഹർജിയിൽ വിധി ഇന്ന്

നിയമകാര്യ ലേഖിക

വധശ്രമക്കേസിൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും നൽകിയ അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുൻ കേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ, പത്ത് വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ഫൈസലും സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നീ പ്രതികള്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് രാവിലെ 10. 30 ഓടെ വിധി പറയും.

ശിക്ഷ വിധിച്ചതിനു പിന്നാലെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പു നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണ് കുറ്റക്കാരനായി കണ്ട കോടതി ഉത്തരവ് മരവിപ്പിക്കാൻ ഫൈസൽ അപേക്ഷ നൽകിയത്.

കൗണ്ടർ കേസ് നൽകിയത് വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് പ്രധാന പരാതി. മുഹമ്മദ് ഫൈസലിന്റെ പങ്ക് കൃത്യമായ സാക്ഷി മൊഴികളിലും തെളിവുകളിലും നിന്ന് വ്യക്തമാണ്. സാക്ഷി മൊഴികൾ പരിക്കുമായി പൊരുത്തപ്പെടുന്നതാണ്. ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'