KERALA

തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് ടൊവിനോ; പോസ്റ്റ് പിൻവലിച്ച് സുനിൽകുമാർ

വെബ് ഡെസ്ക്

തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ് പ്രതികരിച്ചതിന് പിന്നാലെ താരവുമായുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് പിൻവലിച്ച് എല്‍ഡിഎഫിന്റെ തൃശൂർ സ്ഥാനാർഥി വി എസ് സുനിൽകുമാർ. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍റെ അംബാസഡർ ആയതിനാൽ തന്‍റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമത്തിലൂടെ ടൊവിനോ എതിർപ്പറിയിച്ചത്.

കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ് വി ഇ ഇ പി) അംബാസഡര്‍ ആണ് താനൊന്നും ടൊവിനോ വ്യക്തമാക്കി. ‘എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്. ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’, ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ടൊവിനോ തിരഞ്ഞെടുപ്പ് കമീഷന്‍റെ ബ്രാൻഡ് അംബാസഡർ ആന്നെന്ന കാര്യം അറിയില്ലായിരുന്നുവന്നും അദ്ദേഹത്തിനൊരു ബുദ്ധിമുട്ടുണ്ടാകേണ്ട എന്നതിനാൽ കാര്യം അറിഞ്ഞപ്പോൾതന്നെ ഫോട്ടോ പിൻവലിക്കുകയും ചെയ്തെന്നുമാണ് അനുവാദമില്ലാതെ ടോവിനോയുടെ ചിത്രം ഉപയോഗിച്ചെന്ന വിവാദത്തിൽ വിഎസ് സുനിൽകുമാർ പ്രതികരിച്ചത്.

ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് വിഎസ് സുനിൽ കുമാർ ടൊവിനോയെ കണ്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദം വിശദീകരിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുനിൽ കുമാർ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരുന്നു. എന്നാൽ, ടൊവിനോ തന്റെ നിലപാട് അറിയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ വിഎസ് സുനിൽ കുമാർ ടൊവിയുമായുള്ള ചിത്രം പിൻവലിക്കുകയായിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ