CRICKET

അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയില്ല: മന്ത്രി അനുരാഗ് ഠാക്കൂർ

വെബ് ഡെസ്ക്

അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയിലേക്കുളള നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നതുവരെ പാകിസ്താനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങളൊന്നും ഇന്ത്യ കളിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇത് നേരത്തെ തന്നെ ബിസിസിഐ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരർ നടത്തിയ വെടിവയ്പിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

അനന്ത്‌നാഗിലെ വെടിവയ്പ്പിനെ പിന്നാലെ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ”തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഉഭയകക്ഷി മത്സരങ്ങൾ കളിക്കില്ലെന്ന് ബിസിസിഐ വളരെ മുൻപേ തീരുമാനിച്ചിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങളോ നുഴഞ്ഞുകയറ്റങ്ങളോ അവസാനിപ്പിക്കാതെ ഞങ്ങൾ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃരാരംഭിക്കില്ല''- അനുരാഗ് ഠാക്കൂർ പറഞ്ഞു.

അനന്ത്‌നാഗിലെ വെടിവയ്‌പ്പ് ദൗർഭാഗ്യകരമാണെന്നും തീവ്രവാദികൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകുമെന്നും അനുരാഗ് ഠാക്കൂർ അറിയിച്ചു. ''തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഭീകരാക്രമണങ്ങൾ കുറഞ്ഞു. കശ്മീരിൽ സംഭവിച്ചത് ദൗർഭാഗ്യകരവും അത്യന്തം ദുഃഖകരവുമാണ്. ഭീകരർക്ക് തക്കതായ മറുപടി നൽകും''- അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നിർത്തിയാൽ മാത്രമേ പാകിസ്താനുമായി ഇടപെടൂവെന്നും ഇന്ത്യ വ്യക്തമാക്കി.

2012-13 ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത്. അതിനുശേഷം, ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും മുഖാമുഖം വന്നത്. 2006ലാണ് ഉഭയകക്ഷി പരമ്പരയ്ക്കായി ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടി 2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് ഓഗസ്റ്റിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായി, അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാകിസ്താൻ തിരിച്ചടിച്ചു.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം