HEALTH

കേരളത്തിൽ പുരുഷൻമാരുടെ കാൻസർ മരണനിരക്ക് കൂടുതൽ; രോഗബാധിതരുടെ എണ്ണത്തിലും വലിയ വർധന

വെബ് ഡെസ്ക്

കേരളത്തില്‍ കാൻസർ ബാധിതരുടെ എണ്ണം ഭയാനകമാം വിധം വർധിക്കുന്നതായി പഠനം. ഈ വർഷത്തെ സംസ്ഥാന സാമ്പത്തിക അവലോകന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. രാജ്യത്തെ മുൻനിര കാൻസർ കെയർ സെൻ്ററുകളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൽ (ആർസിസി) 2020-21ൽ 11,191 ആയിരുന്നത് 2022-23ൽ 15,324 ആയി ഉയർന്നതായി കണ്ടെത്തി. അതായത് മൂന്ന് വർഷത്തിനിടെ 36 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

ഒപ്പം ആർസിസിയിൽ റിപ്പോർട്ട് ചെയ്‌ത അവലോകന കേസുകൾ 2020-21 ൽ 1,50,330 ൽ നിന്ന് 2022-23 ൽ 2,42,129 ആയി ഉയർന്നു. മൂന്ന് വർഷത്തെ കാലയളവിൽ 61 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാമ്പത്തിക അവലോകനം പുറത്തിറക്കിയത്. കേരളത്തിൽ കാൻസർ ഒരു പ്രധാന സാംക്രമികേതര രോഗമാണെന്നും (എൻസിഡി) ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്തെ പുരുഷൻമാരിൽ കാൻസർ മരണനിരക്ക് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂര്‍ മലബാർ കാൻസർ സെൻ്ററിൽ (എംസിസി) 2022-23ൽ 7,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ (സിസിആർസി) ആ വർഷം 1,606 പുതിയ കേസുകളുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. മലബാർ കാൻസർ സെൻ്ററിൽ ഒരു വർഷത്തിനിടെ കണ്ടെത്തിയ കേസുകളുടെ ശശാരി എണ്ണം 7,142 ആണ്. സിസിആർസി-ൽ ഈ ശരാശരി എണ്ണം 1,351 ആണ്.

ഇന്നലെ, ലോക അര്‍ബുദ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. തുടക്കത്തിൽ, ഈ ക്ലിനിക്കുകൾ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗങ്ങളിൽ വരും. അർബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള കാൻസർ നിയന്ത്രണ മാർഗങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം, സംസ്ഥാനം സാംക്രമികേതര രോഗങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന ആരംഭിച്ചിരുന്നു.

30 വയസിന് മുകളിലുള്ള 1.53 കോടി ആളുകളെ ആരോഗ്യവകുപ്പ് പരിശോധിച്ചതായി സർവേ ഉദ്ധരിച്ച് വീണ ജോർജ് വ്യക്തമാക്കി. ആർസിസിയിലെയും എംസിസിയിലെയും ജനസംഖ്യാടിസ്ഥാനത്തിലുള്ള കാൻസർ രജിസ്‌ട്രി പ്രകാരം പുരുഷന്മാരിൽ ശ്വാസകോശ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും കൂടുതലാണ്. വടക്കൻ ജില്ലകളിൽ, തെക്കൻ ജില്ലകളെ അപേക്ഷിച്ച് വൻകുടലിലെ കാൻസർ കേസുകൾ കൂടുതലാണ്.

ജീവിത ശൈലിയിലെ വർധിച്ച് വരുന്ന മാറ്റങ്ങൾ, മദ്യം, പുകയില എന്നിവയോടുള്ള ആസക്തി, കുറഞ്ഞ ശാരീരികാധ്വാനം, അനാരോഗ്യകരമായ ഭക്ഷണരീതികൾ തുടങ്ങിയവ കാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും