WORLD

'ലക്ഷ്യം ഗാസയിലെ ഇസ്രയേല്‍ ക്രൂരതകളില്‍ നിന്ന് ശ്രദ്ധതിരിക്കല്‍'; കപ്പല്‍ ആക്രമണത്തില്‍ അമേരിക്കൻ വാദം തള്ളി ഇറാൻ

വെബ് ഡെസ്ക്

ഇന്ത്യൻ തീരത്തിനടുത്ത് ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും ഹൂതികളുടെ പ്രവർത്തനങ്ങളുമായി ഇറാൻ സർക്കാരിനെ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അലി ബഘേരി ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾക്ക് അമേരിക്കൻ സര്‍ക്കാര്‍ നൽകുന്ന പിന്തുണ മൂടിവയ്ക്കാനും പൊതുജനശ്രദ്ധ തിരിക്കാനുമാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ അമേരിക്ക ഇറാനുനേരെ ഉന്നയിക്കുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയത്. കപ്പലിനു നേര്‍ക്ക് ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് നേരത്തെ പെന്റഗണ്‍ ആരോപിച്ചിരുന്നു.

കൂടാതെ, ലോകത്ത് ആപൽക്കരമായ സ്വാധീനമാണ് ഇറാൻ ചെലുത്തുന്നതെന്ന ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിന്റെ സമീപകാല പരാമർശങ്ങൾ ആവർത്തനങ്ങളാണെന്നും പ്രതേകിച്ച് ഒരു ഫലവുമില്ലാതെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും ഇറാൻ കുറ്റപ്പെടുത്തി.

'ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്റെ ഉടമസ്ഥതയിലുള്ള നെതലന്‍ഡ്‌സ് ഓപ്പറേറ്റ് ചെയ്യുന്ന 'ചെം പ്ലൂട്ടോ'യെന്ന കെമിക്കല്‍ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ തീരത്ത് 200 നോട്ടിക്കൽ മൈൽ ദൂരെയുള്ള കടലിലാണ് ആക്രമണമുണ്ടായത്.

സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. 25 ഇന്ത്യന്‍ ക്രൂ അംഗങ്ങളും കപ്പലിലുണ്ടായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല. കപ്പലിലെ 25 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് നാവികസേന നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും