വിപണി വാഴുന്ന 'ഇവി'; ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് കാറുകൾ

വിപണി വാഴുന്ന 'ഇവി'; ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് കാറുകൾ

മികച്ച റേഞ്ച്, കുറഞ്ഞ മെയിന്റനൻസ് തുടങ്ങിയ സവിശേഷതകളാണ് ഇലക്ട്രിക് വാഹനങ്ങളെ പെട്രോൾ, ഡീസൽ കാറുകളെക്കാൾ ലാഭകരവും ജനപ്രിയവുമാക്കുന്നത്

ലോകത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണികളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ഇലക്ട്രിക് കാറുകൾ (ഇവി). വാഹന നിർമ്മാതാക്കളിൽ പലരും ഉപഭോക്താക്കൾക്കിടയിൽ ഇവികൾക്ക് ലഭിക്കുന്ന സ്വീകാര്യത മുന്നിൽക്കണ്ട് ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് കാലെടുത്ത് വെച്ചിരുന്നു. വർധിച്ചു വരുന്ന ഇന്ധന വിലയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് ഇവി എന്ന ആശയത്തിലേക്ക് പലരും കടക്കുന്നത്. പരിസ്ഥിതിയുമായി ഇണങ്ങി നിൽക്കുന്നവയാണ് എല്ലാ ഇവികളും. ഇരു ചക്ര വാഹങ്ങളുടെ വിപണിയിലും ഇലക്ട്രിക് വാഹനങ്ങളുടെ ആധിപത്യമാണ് ഈ വർഷം കാണാൻ സാധിച്ചത്.

മികച്ച റേഞ്ച്, കുറഞ്ഞ മെയിന്റനൻസ് തുടങ്ങിയ സവിശേഷതകളാണ് ഇലക്ട്രിക് വാഹനങ്ങളെ പെട്രോൾ, ഡീസൽ കാറുകളെക്കാൾ ലാഭകരവും ജനപ്രിയവുമാകുന്നത്. ഈ വർഷം പുറത്തിങ്ങിയ ഭൂരിഭാഗം ഇലക്ട്രിക് വാഹനങ്ങളും എസ്‍യുവികളായിരുന്നു.

2023ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

വിപണി വാഴുന്ന 'ഇവി'; ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് കാറുകൾ
ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദം തന്നെ, എന്നാൽ നിര്‍മാണമോ?

എംജി കോമെറ്റ് ഇവി

കോംപാക്റ്റ് 2 ഡോർ ഇവിയാണ് എംജി കോമെറ്റ്. നഗരത്തിനകത്തും പുറത്തുമുള്ള യാത്രയ്ക്ക് അനുയോജ്യമായ രീതിയിലും നഗരത്തിൽ താമസിക്കുന്നവരെ ലക്ഷ്യമിട്ടും പുറത്തിറക്കിയ ഇവിയാണ് എംജി കോമെറ്റ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ കൂടിയാണിത്. ഇന്ത്യയിൽ എം‌ജി കോമെറ്റ് ഇവിയുടെ എക്‌സ്‌ഷോറൂം വില 7.98 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെയാണ്. ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ചാണ് കോമെറ്റ് ഇവി വാഗ്ദാനം നൽകുന്നത്.

എംജി കോമെറ്റ് ഇവി
എംജി കോമെറ്റ് ഇവി

ടാറ്റ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ്

ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ലോഞ്ച് ആയിരുന്നു ടാറ്റ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റേത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കറുകളിലൊന്നാണ് ഇത്. പ്രൈം, മാക്‌സ് എന്നിങ്ങനെ റേഞ്ചിന്റെ അടിസ്ഥാനത്തിൽ മീഡിയം റേഞ്ച് (എംആർ), ലോംഗ് റേഞ്ച് (എൽആർ) എന്ന രണ്ട് മോഡലുകളുണ്ട്. നെക്സോൺ ഇവി എംആർ 30kWh ബാറ്ററിയും 325 കിലോമീറ്റർ റേഞ്ചുമാണുള്ളത്, അതേസമയം എൽആർ വേരിയൻറ് 40.5kWh ബാറ്ററിയും റേഞ്ച് 465 കിലോമീറ്ററുമാണ്. ഇന്ത്യയിൽ ടാറ്റ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില 14.74 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.

ടാറ്റ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ്
ടാറ്റ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ്
വിപണി വാഴുന്ന 'ഇവി'; ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് കാറുകൾ
ന്യൂജൻ മോടിയിലെത്തുമോ 90'സിന്റെ 'അര്‍മദ'; ഥാർ മോഡലുകൾക്കായി ഏഴ് പേരുകളുടെ പകര്‍പ്പവകാശം സ്വന്തമാക്കി മഹീന്ദ്ര

ബിഎംഡബ്ലിയു ഐഎക്സ്1

ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ലിയു ഇലക്ട്രിക് വാഹനമാണ് ബിഎംഡബ്ലിയു ഐഎക്സ്1. എക്‌സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തിയ ഇവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 66.90 ലക്ഷം രൂപയാണ്. ഒറ്റ ചാർജിൽ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്.

ബിഎംഡബ്ലിയു ഐഎക്സ്1
ബിഎംഡബ്ലിയു ഐഎക്സ്1

ബിഎംഡബ്ലിയു ഐ7

ബിഎംഡബ്ലിയു 7 സീരിസിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് ഐ7 ഇലക്‌ട്രിക്. അത്യാഢംബര വാഹനം ബിഎംഡബ്ലിയു 2.50 കോടി രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇലക്ട്രിക് വാഹനത്തിനായി ബിഎംഡബ്ലിയു നൽകിയിരിക്കുന്നത്. 101.7 kWh ബാറ്ററി പായ്ക്കാണ് ഈ ഇലക്ട്രിക് സെഡാൻ മോഡലിന് കരുത്തേകുന്നത്.

ബിഎംഡബ്ലിയു ഐ7
ബിഎംഡബ്ലിയു ഐ7

മഹിന്ദ്ര എക്സ്‌യുവി 400

മഹീന്ദ്രയുടെ ഓൾ-ഇലക്‌ട്രിക് മോഡലാണ് മഹിന്ദ്ര എക്സ്‌യുവി 400. കോംപാക്ട് എസ്‌യുവി വിഭാത്തിലാണ് മഹിന്ദ്ര എക്സ്‌യുവി 400 ഉൾപ്പെടുന്നത്. വ്യത്യസ്ത ബാറ്ററി ഒപേഷനുകളിൽ ഈ ഇവി സ്വന്തമാക്കാവുന്നതാണ്. ഇഎൽ വേരിയന്റിൽ വലിയ 39.4kWh ബാറ്ററിയും 456 കിലോമീറ്റർ റേഞ്ചും 7.2kW ചാർജിംഗ് കപ്പാസിറ്റിയുമാണുള്ളത്. ഇസി വേരിയന്റിൽ 34.5kWh ബാറ്ററിയും 375 കിലോമീറ്റർ റേഞ്ചും 3.2kW ചാർജറുമാണുള്ളത്. 18.99 ലക്ഷം രൂപയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എക്സ്‌യുവിയുടെ എക്സ്‌ഷോറൂം വില.

മഹിന്ദ്ര എക്സ്‌യുവി 400
മഹിന്ദ്ര എക്സ്‌യുവി 400
വിപണി വാഴുന്ന 'ഇവി'; ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് കാറുകൾ
കിയയുടെ ആഗോള വിപണിയിൽ ഇന്ത്യ നാലാമത്; രേഖപ്പെടുത്തിയത് 10% വിൽപ്പന

സിട്രോൺ ഇസി3

ഹാച്ച്ബാക്ക് ഡിസൈനിൽ വരുന്ന ഇലക്ട്രിക് മോഡലാണ് സിട്രോൺ ഇസി3. 11.50 ലക്ഷം രൂപ മുതൽ 12.43 ലക്ഷം രൂപ വരെയാണ് സിട്രോൺ eC3 യുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ഒറ്റ തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ശേഷിയാണ് ഇ വാഹനത്തിനുള്ളത്.

സിട്രോൺ ഇസി3
സിട്രോൺ ഇസി3

വോൾവോ സി40 റീചാർജ്

വോള്‍വോ ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് വോൾവോ സി40 റീചാർജ്. 61.25 ലക്ഷം രൂപയ്ക്കാണ് വോൾവോ ഈ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എക്സ്‍സി40 റീചാര്‍ജിന് ശേഷം വോള്‍വോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇവി മോഡലാണ് സി40 റീചാര്‍ജ്.

വോൾവോ സി40 റീചാർജ്
വോൾവോ സി40 റീചാർജ്

ഹ്യൂണ്ടായ് ഇയോണിക് 5

2023ന്റെ തുടക്കത്തിൽ ഹ്യൂണ്ടായ് പുറത്തിറക്കിയ ഇലക്ട്രിക് ഹ്യൂണ്ടായ് ഇയോണിക് 5. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 613 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ഷെഹ്‌സൂയാൻ ഈ വാഹനത്തിനുള്ളത്. കിയാ ഇവി 6ന് എതിരാളിയായിട്ടാണ് ഹ്യൂണ്ടായ് ഇയോണിക് 5 വിപണിയിലെത്തുന്നത്. 44.95 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വില.

ഹ്യൂണ്ടായ് ഇയോണിക് 5
ഹ്യൂണ്ടായ് ഇയോണിക് 5
വിപണി വാഴുന്ന 'ഇവി'; ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് കാറുകൾ
'പ്രീമിയം എക്സ്', ഇലക്ട്രിക് സ്‌കൂട്ടറുകളിലെ 'ജെൻ സി'; ടിവിഎസ് എക്സിന്റെ സവിശേഷതകൾ

ഓഡി ക്യു8 ഇ-ട്രോൺ & സ്പോർട്ട്ബാക്ക് ഇ-ട്രോൺ

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഈ വർഹാം അവതരിപ്പിച്ച പുതിയ രണ്ട് മോഡലുകളാണ് ഓഡി ക്യു8 ഇ-ട്രോണും സ്പോർട്ട്ബാക്ക് ഇ-ട്രോണും. ബാറ്ററി ഓപ്ഷനുകളെ അടിസ്ഥാനുപ്പെടുത്തി രണ്ട് വീതം വേരിയന്റുകളിലാണ് ഈ രണ്ട് മോഡലും ഓഡി അവതരിപ്പിച്ചത്. ഔഡി ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55 എന്നീ മോഡലുകള്‍ക്ക് 1.14 കോടി രൂപയും 1.26 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസയമം, Q8 ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്കിന്റെ 50,55 വേരിയന്റുകള്‍ക്ക് 1.18 കോടി രൂപയും 1.30 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഓഡി ക്യു8 ഇ-ട്രോൺ
ഓഡി ക്യു8 ഇ-ട്രോൺ
ഓഡി സ്പോർട്ട്ബാക്ക് ഇ-ട്രോൺ
ഓഡി സ്പോർട്ട്ബാക്ക് ഇ-ട്രോൺ

മെഴ്‌സിഡസ് ബെൻസ് ഇക്യുബി

ഈ മാസം ആദ്യമാണ് മെഴ്സിഡീസ് ബെൻസിന്റെ എസ്‍യുവി ഇക്യുബി വിപണിയിലെത്തുന്നത്. ആഡംബര എസ്‍യുവി ആയി പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 74.50 ലക്ഷം രൂപയാണ്. ബെൻസിന്റെ ജിഎല്‍ബിക്ക് സമാനമായ സൗകര്യങ്ങളാണ് ഇക്യുബിയിലുള്ളത്. 66.5 kWh ബാറ്ററിയാണ് ഇക്യുബിയുടെ പ്രതേകത.

മെഴ്‌സിഡസ് ബെൻസ് ഇക്യുബി
മെഴ്‌സിഡസ് ബെൻസ് ഇക്യുബി
വിപണി വാഴുന്ന 'ഇവി'; ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക്ക് കാറുകൾ
ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചുമായി ടാറ്റ നെക്സോൺ ഇവി; 14.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില

മെഴ്‌സിഡസ് ബെൻസ് ഇക്യുഇ

1.39 കോടി എക്‌സ് ഷോറൂം വിലയിൽ മികച്ച റേഞ്ചും ലക്ഷ്വറി ഫീച്ചറുകളുമായിട്ടാണ് പ്രീമിയം വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് അവരുടെ ഇലക്ട്രിക് എസ്‌യുവിയായ ഇക്യുഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒറ്റ തവണ ചാർജ് ചെയ്താൽ 550 കിലോമീറ്റർ റേഞ്ചാണ് മെഴ്‌സിഡസ് ബെൻസിന്റെ ഇക്യുഇ മോഡലിനുള്ളത്. 90.56 kWh ബാറ്ററിയാണ് ഇ വാഹനത്തിന് നൽകിയിരിക്കുന്നത്.

മെഴ്‌സിഡസ് ബെൻസ് ഇക്യുഇ
മെഴ്‌സിഡസ് ബെൻസ് ഇക്യുഇ
logo
The Fourth
www.thefourthnews.in