സൈമ ചലച്ചിത്ര പുരസ്കാരം: 11-ാമത് പതിപ്പ് ഇന്ന് ദുബായിൽ

സൈമ ചലച്ചിത്ര പുരസ്കാരം: 11-ാമത് പതിപ്പ് ഇന്ന് ദുബായിൽ

മലയാളത്തില്‍ നോമിനേഷനുകളുടെ എണ്ണത്തില്‍ മുന്നിലുളളത് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്‍മപര്‍വ്വമാണ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവാ‍ർ‌‍ഡ് നിശകളിലൊന്നായ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് (SIIMA) പുരസ്കാരത്തിന്റെ 11-ാമത് പതിപ്പിന് ദുബായ് വേദിയാവും. ഇന്നും നാളെയുമായി ദുബായിലെ വേൾഡ് ട്രേഡ് സെന്ററിലാണ് അവാർഡ് നിശ. നാല് തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ മികവിനുള്ളതാണ് സൈമ പുരസ്കാരങ്ങള്‍.

തെന്നിന്ത്യൻ ഭാഷാ സിനിമകളിലെ കലാ, സാങ്കേതിക മേഖലകളിൽ മികച്ചപ്രകടനങ്ങൾ കാഴ്ചവെച്ചവർക്ക് ഈ വർഷത്തെ സൈമ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. രാം ചരൺ, ധനുഷ്, യഷ്, പൃഥ്വിരാജ്, റാണ ദഗ്ഗുബാട്ടി, മൃണാൽ താക്കൂർ, രശ്മിക, നയൻതാര, പൂജ ഹെഗ്‌ഡെ തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളാണ് സൈമയുടെ 11-ാമത് പതിപ്പിൽ അണിനിരക്കുന്നത്. കൂടാതെ, കൃതി ഷെട്ടി, ഹണി റോസ്, നിധി അഗർവാൾ, ഷാൻസി എന്നിവരുടെ ഗംഭീര നൃത്തവിരുന്നും അരങ്ങേറും.

സൈമ ചലച്ചിത്ര പുരസ്കാരം: 11-ാമത് പതിപ്പ് ഇന്ന് ദുബായിൽ
ഹണി റോസിന്റെ 'റേച്ചൽ'; ചിത്രീകരണം ആരംഭിച്ചു

കഴിഞ്ഞമാസം ആദ്യം സൈമയുടെ പതിനൊന്നാം പതിപ്പിന്‍റെ വിവിധ ഭാഷകളിലെ നോമിനേഷനുകളില്‍ മുന്നിലെത്തിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളും ഒപ്പം ഓരോ ഭാഷയിലും ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയിരിക്കുന്ന ചിത്രങ്ങളുമാണ് പ്രഖ്യാപിച്ചിരുന്നത്.

സൈമ ചലച്ചിത്ര പുരസ്കാരം: 11-ാമത് പതിപ്പ് ഇന്ന് ദുബായിൽ
സ്പൈ ത്രില്ലർ 'ഖുഫിയ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

മലയാളത്തില്‍ നോമിനേഷനുകളുടെ എണ്ണത്തില്‍ മുന്നില്‍ ഭീഷ്‍മപര്‍വ്വമാണ്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് എട്ട് നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. ഭീഷ്‍മപര്‍വ്വത്തിലെയും റോഷാക്കിലെയും പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുളള പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഭീഷ്‍മപര്‍വ്വത്തിന് തൊട്ടുപിന്നിലുളളത് ഏഴ് നോമിനേഷനുകളുമായി ടൊവിനോ തോമസ് നായകനായ ഖാലിദ് റഹ്‍മാന്‍ ചിത്രം തല്ലുമാലയാണ്. മികച്ച ചിത്രങ്ങള്‍ക്കുള്ള മത്സരത്തില്‍ ഈ ചിത്രങ്ങള്‍ കൂടാതെ ഹൃദയം, ജയ ജയ ജയ ജയ ഹേ, ന്നാ താന്‍ കേസ് കൊട്, ജന ഗണ മന എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

സൈമ ചലച്ചിത്ര പുരസ്കാരം: 11-ാമത് പതിപ്പ് ഇന്ന് ദുബായിൽ
യാരിയാൻ 2 വിലെ റൊമാന്റിക് ട്രാക്ക്; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തിയതി പങ്കുവച്ച് അനശ്വര രാജന്‍

തമിഴില്‍ നിന്ന് മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് നോമിനേഷനുകളില്‍ മുന്നിലുളളത്. 10 നോമിനേഷനുകളുമായാണ് ചിത്രം മുന്നിലെത്തിയത്. 9 നോമിനേഷനുകളുമായി ലോകേഷ് കനകരാജ് ചിത്രം വിക്രമാണ് തൊട്ടുപിന്നിലുളളത്. ധനുഷ് ചിത്രം തിരുച്ചിത്രമ്പലം, ലവ് ടുഡേ, നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി മാധവൻ സംവിധാനം ചെയ്ത റോക്കട്രി ദ നമ്പി എഫക്റ്റ് എന്നിവയാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

കന്നഡയിൽ നിന്നും 11 നോമിനേഷനുകളുമായി രണ്ട് ചിത്രങ്ങൾ ഒന്നാം സ്ഥാനത്തുണ്ട്. കാന്താരയും കെജിഎഫ് -2മാണ് മുന്നിലുളളത്. തെലുങ്കില്‍ 11 നോമിനേഷനുകളുമായി എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ ആണ് മുന്നിലുളളത്. അതേസമയം ദുല്‍ഖറിനെ നായകനാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത സീതാരാമം 10 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.

സൈമ ചലച്ചിത്ര പുരസ്കാരം: 11-ാമത് പതിപ്പ് ഇന്ന് ദുബായിൽ
'ഈ ഭാരം ഭയങ്കരമാണ്, പറ്റുന്നില്ല'; സംവിധാനം നിർത്തുകയാണെന്ന് ധ്യാൻ ചിത്രം ഒരുക്കിയ സഞ്ജിത് ചന്ദ്രസേനൻ

നോമിനേഷനുകൾ

മികച്ച സംവിധായകൻ (മലയാളം)

അമൽ നീരദ് - ഭീഷ്മ പർവ്വം

ഖാലിദ് റഹ്മാൻ - തല്ലുമാല

മഹേഷ് നാരായണൻ - അറിയിപ്പ്

തരുൺ മൂർത്തി - സൗദി വെള്ളക്ക

വിനീത് ശ്രീനിവാസൻ - ഹൃദയം

മികച്ച സംവിധായകൻ (തമിഴ്)

ഗൗതം രാമചന്ദ്രൻ - ഗാർഗി

ലോകേഷ് കനകരാജ് - വിക്രമം

കടൈസി വ്യവസായി - എം മണികണ്ഠൻ

മണിരത്നം - പൊന്നിയിൻ സെൽവൻ 1

മിത്രൻ ആർ ജവഹർ - തിരുച്ചിത്രമ്പലം

മികച്ച സംവിധായകൻ (കന്നഡ)

അനുപ് ഭണ്ഡാരി - വിക്രാന്ത് റോണ

ഡാർലിംഗ് കൃഷ്ണ - ലവ് മോക്ക്‌ടെയിൽ 2

കിരൺരാജ് കെ - 777 ചാർലി

പ്രശാന്ത് നീൽ - KGF ചാപ്റ്റർ 2

റിഷാബ് ഷെട്ടി - കാന്താര

മികച്ച സംവിധായകൻ (തെലുങ്ക്)

ചന്ദൂ മൊണ്ടേതി - കാർത്തികേയ 2

ഹനു രാഘവപുടി - സീതാരാമം

എസ്എസ് രാജമൗലി - ആർആർആർ

ശശി കിരൺ ടിക്ക - മേജർ

വിമൽ കൃഷ്ണ - ഡിജെ ടില്ലു

മികച്ച നടൻ (മലയാളം)

ബേസിൽ ജോസഫ് - ജയ ജയ ജയ ഹേ

കുഞ്ചാക്കോ ബോബൻ - ന്നാ തൻ കേസ് കൊട്

മമ്മൂട്ടി - ഭീഷ്മപർവ്വം, റോർഷാക്ക്

നിവിൻ പോളി - പടവെട്ട്

പൃഥ്വിരാജ് - ജനഗണമന

മികച്ച നടൻ (തമിഴ്)

ധനുഷ് - തിരുച്ചിത്രമ്പലം

കമൽഹാസൻ - വിക്രം

മാധവൻ - റോക്കട്രി: ദി നമ്പി ഇഫക്റ്റ്

സിൽബരസൻ (ചിമ്പു) - വെന്തു തനിന്ധാതു കാട്

വിക്രം - പൊന്നിയിൻ സെൽവൻ, മഹാൻ

മികച്ച നടൻ (കന്നഡ)

പുനീത് രാജ്കുമാർ - ജെയിംസ്

രക്ഷിത് ഷെട്ടി - 777 ചാർലി

റിഷാബ് ഷെട്ടി - കാന്താര

ശിവരാജ്കുമാർ - വേദ

സുദീപ് - വിക്രാന്ത് റോണ

യഷ് - കെജിഎഫ് ചാപ്റ്റർ 2

മികച്ച നടൻ (തെലുങ്ക്)

അദിവി ശേഷ് - മേജർ

ദുൽഖർ സൽമാൻ - സീതാരാമം

ജൂനിയർ എൻടിആർ - ആർ ആർ ആർ

നിഖിൽ സിദ്ധാർത്ഥ - കാർത്തികേയ 2

രാം ചരൺ - ആർ ആർ ആർ

സിദ്ധു ജോന്നലഗദ്ദ - ഡിജെ ടില്ലു

മികച്ച നടി (മലയാളം)

ദർശന രാജേന്ദ്രൻ - ജയ ജയ ജയ ജയ ഹേ

കല്യാണി പ്രിയദർശൻ - ബ്രോ ഡാഡി

കീർത്തി സുരേഷ് - വാശി

നവ്യ നായർ - ഒരുത്തി

രേവതി - ഭൂതകാലം

അനശ്വര രാജൻ - സൂപ്പർ ശരണ്യ

മികച്ച നടി (തമിഴ്)

ഐശ്വര്യ ലക്ഷ്മി - ഗട്ട കുസ്തി

ദുഷാര വിജയൻ - നച്ചത്തിരം നഗർഗിരധു

കീർത്തി സുരേഷ് - സാനി കായിദം

നിത്യ മേനോൻ - തിരുച്ചിത്രമ്പലം

സിയ പല്ലവി - ഗാർ​ഗി

തൃഷ - പൊന്നിയൻ സെൽവൻ 1

മികച്ച നടി (കന്നഡ)

ആഷിക രംഗനാഥ് - കയിമോ

ചൈത്ര അച്ചാർ - ഗിൽക്കി

രചിതാ റാം - മൺസൂൺ രാഗ

സപ്തമി ഗൗഡ - കാന്താര

ശർമീള മന്ദ്ര - ഗാലിപത 2

ശ്രീനിധി ഷെട്ടി - കെജിഎഫ് ചാപ്റ്റർ 2

മികച്ച നടി (തെലുങ്ക്)

മീനാക്ഷി ചൗധരി - ഹിറ്റ് ദി സെക്കൻഡ് കേസ്

മൃണാൽ താക്കൂർ - സീതാരാമം

നേഹ ഷെട്ടി - ഡിജെ ടില്ലു

നിത്യ മേനോൻ - ഭീംല നായക്ക്

സാമന്ത റൂത്ത് പ്രഭു - യശോദ

ശ്രീലീല - ധമാക്ക

logo
The Fourth
www.thefourthnews.in