കരിയറിന്റെ കൊടുമുടിയിൽ ജീവിതത്തിലെ 'അമ്മ' വേഷം, ബോളിവുഡ് സൂപ്പര്‍ മോംസ്

കരിയറിന്റെ കൊടുമുടിയിൽ ജീവിതത്തിലെ 'അമ്മ' വേഷം, ബോളിവുഡ് സൂപ്പര്‍ മോംസ്

കഴിഞ്ഞ ദിവസം ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും മാതാപിതാക്കളാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു

ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും മാതാപിതാക്കളാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ആരാധകര്‍ ഏറ്റെടുത്തത്. മറ്റൊരു താര ജോഡികളായ അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ വാർത്തയ്ക്കും വലിയ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളിലും എന്റെര്‍ടൈന്‍മെന്‍റ് ഇന്‍ഡസ്ട്രിയിലും ലഭിച്ചത്. കരിയറിന്റെ കൊടുമുടിയിൽ ജീവിതത്തിൽ 'അമ്മ' വേഷണമണിഞ്ഞ താരങ്ങളുടെ പട്ടികയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് ദീപിക പദുക്കോണും.

സിനിമകളിൽ തിളങ്ങി നിന്ന സമയത്താണ് മുൻനിര താരങ്ങളായ ആലിയ ഭട്ട്, കരീന കപൂർ, ഐശ്വര്യ റായ്, കജോൾ, ശ്രീദേവി അടക്കമുള്ള ബോളിവുഡിലെ പ്രമുഖ താരസുന്ദരികൾ അമ്മയാകുന്നുവെന്ന വാർത്ത പങ്കുവെക്കുന്നത്.

കരിയറിന്റെ കൊടുമുടിയിൽ ജീവിതത്തിലെ 'അമ്മ' വേഷം, ബോളിവുഡ് സൂപ്പര്‍ മോംസ്
പോച്ചറിലൂടെ ബി-ടൗണറിഞ്ഞ മോളിവുഡ് ടച്ച്; കരിയർ 'തേച്ചു മിനുക്കുന്ന' നിമിഷയും റോഷനും

കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് കരീന വിവാഹിതയാകുന്നത്. 2012 ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരായത്. തുടർന്ന് 2016 ലാണ് അമ്മയാകുന്ന വിവരം കരീന സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളാണ് കരീന സെയ്ഫ് ദമ്പതികൾക്കുള്ളത്.

2007ല്‍ വിവാഹിതരായ ആഷ് - അഭിഷേക് ദമ്പതികൾക്ക് 2011ലാണ് മകളായ ആരാധ്യ ജനിക്കുന്നത്. ഐശ്വര്യ റായ് അമ്മയാകുന്നു എന്ന വാർത്ത വെളിപ്പെടുത്തിയത് അമിതാഭ് ബച്ചനായിരുന്നു. ഐശ്വര്യയുടെ വിവാഹവും തുടർന്നുള്ള ദാമ്പത്യ-സ്വകാര്യ ജീവിതവും ആരാധകർക്കിടയിലും ഇഷ്ടവിഷയമായിരുന്നു.

ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോലിയും. 2017 ഡിസംബർ 11 ന് ഇറ്റലിയിൽ വെച്ചാണ് ഇവർ വിവാഹിതരായത്. 2020 ലാണ് അനുഷ്ക അമ്മയാകുന്ന വിവരം പങ്കുവെക്കുന്നത്. വിരാട് കൊഹ്‌ലിക്കൊപ്പം കുഞ്ഞു വയറുമായി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അനുഷ്ക സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്.

2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പമാണ് അനുഷ്ക അവസാനമായി പ്രധാന വേഷത്തിൽ വെള്ളിത്തിരയിൽ എത്തിയത്. ശേഷം, 2020ൽ പുറത്തിറങ്ങിയ ബുൾബുൾ, പാതാള്‍ ലോക് എന്നീ ചിത്രങ്ങളിൽ നിർമാതാവായും 2022ൽ പുറത്തിറങ്ങിയ 'ഖാല' എന്ന ചത്രത്തിൽ അതിഥിവേഷത്തിലും അനുഷ്ക എത്തിയിരുന്നു. 'ചക്ഡാ ഏക്സ്പ്രസ്സ്' ആണ് അനുഷ്കയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

കരിയറിന്റെ കൊടുമുടിയിൽ ജീവിതത്തിലെ 'അമ്മ' വേഷം, ബോളിവുഡ് സൂപ്പര്‍ മോംസ്
'ആ ആഗ്രഹം സഫലമായി'; കമല്‍ ഹാസനെ നേരിട്ട് കണ്ട് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം

താര ജോഡികളായ കജോളിനും അജയ് ദേവ്ഗണിനും രണ്ട് കുട്ടികളാണ് , നൈസയും യുഗും. 1999 ഫെബ്രുവരി 24ന് വിഹാഹിതരായ ദമ്പതികൾക്ക് 2003 ഏപ്രിലിലാണ് കുഞ്ഞ് ജനിക്കുന്നത്. കഭി ഖുഷി കഭി ഗം..., ഫനാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ആദ്യ ഗർഭധാരണത്തിന് മുമ്പും ശേഷവും കജോൾ അഭിനയിച്ചിരുന്നു.

1996 ലാണ് നിർമാതാവ് ബോണി കപൂറിനെ ശ്രീദേവി വിവാഹം കഴിക്കുന്നത്. ശ്രീദേവിക്കും ബോണിക്കും രണ്ട് മക്കളുണ്ട് - അഭിനേതാക്കളായ ജാൻവി കപൂർ, ഖുഷി കപൂർ. 1997ൽ പുറത്തിറങ്ങിയ 'ജൂദായി' എന്ന ചിത്രത്തിന് ശേഷം അഭിനയത്തിൽ നിന്നും ശ്രീദേവി ഒരു നീണ്ട ഇടവേളയെടുത്തിരുന്നു. പിന്നീട് ഇംഗ്ലീഷ് വിൻഗ്ലിഷ്, മോം എന്നി ചിത്രങ്ങളിലൂടെയായിരുന്നു ശ്രീദേവിയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ്.

ബോണി കപൂറുമായുള്ള വിവാഹ സമയത്ത് താൻ ഗർഭിണിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ നടിമാരിൽ ഒരാളാണ് ശ്രീദേവി. വിവാഹസമയത്ത് നടി ഏഴ് മാസത്തോളം ഗർഭിണിയായിരുന്നുവെന്നാണ് ബി-ടൗണിലെ സംസാരം.

കരിയറിന്റെ കൊടുമുടിയിൽ ജീവിതത്തിലെ 'അമ്മ' വേഷം, ബോളിവുഡ് സൂപ്പര്‍ മോംസ്
'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

ഗാംഗുബായ് കത്തിയവാഡി, ആർആർആർ എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 2022 ലാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയ ഭട്ട് അമ്മയാകുന്ന വിശേഷം പങ്കുവെക്കുന്നത്. ആലിയ-രൺബീർ ദമ്പതികളുടെ മകളായ 'റാഹ'യുടെ ജനനശേഷവും ആലിയ ബോളിവുഡിൽ സജീവമായിരുന്നു. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡും ആലിയ സ്വന്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in