അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പം; സ്ഥിരീകരിച്ച് മിഷ്‌കിൻ

അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പം; സ്ഥിരീകരിച്ച് മിഷ്‌കിൻ

പിസാസ് 2വിലും വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രമായി എത്തുന്നു

അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പമെന്ന് സംവിധായകൻ മിഷ്‌കിൻ. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിഷ്‌കിന്റെ പ്രതികരണം. വിജയ് സേതുപതിക്കായി ഒരു തിരക്കഥ എഴുതുകയാണെന്നും കഥ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും മിഷ്‌കിൻ പറയുന്നു.

അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പം; സ്ഥിരീകരിച്ച് മിഷ്‌കിൻ
രജനീകാന്ത് സിനിമാ ജീവിതം അവസാനിപ്പിക്കുന്നു? സൂചന നൽകി സംവിധായകൻ മിഷ്കിൻ

വിജയ് നായകനാകുന്ന ലിയോയിൽ പ്രധാന വേഷത്തിലെത്തുന്ന മിഷ്കിൻ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് നല്ല തിരക്കഥയുള്ള ഒരു സിനിമ ചെയ്യുന്നതെന്നും ചിത്രം നന്നായി വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മിഷ്കിന്റെ ലിയോ ഷെഡ്യൂൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു

അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പം; സ്ഥിരീകരിച്ച് മിഷ്‌കിൻ
സുരേശന്റേയും സുമലതയുടേയും വിവാഹ ക്ഷണക്കത്ത് വൈറൽ; ചടങ്ങ് തിങ്കളാഴ്ച പയ്യന്നൂർ കോളജിൽ

നന്ദലാല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മിഷ്‌കിൻ സൂപ്പർ ഡീലക്‌സ്, ബാച്ച്ലർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം മാവീരനിൽ പ്രതിനായക വേഷത്തിലാണ് മിഷ്കിൻ എത്തുന്നത്.

അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പം; സ്ഥിരീകരിച്ച് മിഷ്‌കിൻ
ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു; നായകൻ സിജു വിൽസൻ

ആന്‍ഡ്രിയ നായികയായെത്തുന്ന മിസ്കിൻ ചിത്രം പിസാസ് - 2 വിലും വിജയ് സേതുപതി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് . ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

logo
The Fourth
www.thefourthnews.in