ഗംഭീര സിനിമ; തലവൻ ടീമിനെ നേരിട്ട് അഭിനന്ദിച്ച് കമല്‍ ഹാസന്‍, വൈറലായി ചിത്രങ്ങൾ

ഗംഭീര സിനിമ; തലവൻ ടീമിനെ നേരിട്ട് അഭിനന്ദിച്ച് കമല്‍ ഹാസന്‍, വൈറലായി ചിത്രങ്ങൾ

ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് തലവൻ

ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവന്റെ ടീമിനെ നേരിട്ട് അഭിനന്ദിച്ച് തമിഴ് സൂപ്പർ താരം കമൽഹാസൻ. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത തലവൻ ടീമിനെ രാജ്കമൽ ഫിലിംസന്റെ ചെന്നൈ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഉലകനായകൻ കമൽ ഹാസൻ അഭിനന്ദനം അറിയിച്ചത്. ബുധനാഴ്ച കമൽ ഹാസന്റെ സന്ദേശം വന്നയുടനെ തന്നെ ചെന്നൈയിലെത്തിയ തലവൻ ടീം, വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കണ്ടത്.

ഗംഭീര സിനിമ; തലവൻ ടീമിനെ നേരിട്ട് അഭിനന്ദിച്ച് കമല്‍ ഹാസന്‍, വൈറലായി ചിത്രങ്ങൾ
കളംമാറ്റി ചവിട്ടി ജിസ് ജോയ്, ഇത് ബിജു മേനോന്റെയും ആസിഫിന്റെയും പോരാട്ടം; ത്രില്ലടിപ്പിച്ച് 'തലവൻ' ട്രെയ്‌ലര്‍

ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് തലവൻ. മെയ് 24 നു പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. മലയാള സിനിമാ പ്രേമികളുടേയും ചലച്ചിത്ര പ്രവർത്തകരുടേയും അഭിനന്ദനങ്ങൾ ചിത്രം ഏറ്റുവാങ്ങിയിരുന്നു. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായും ഈ ചിത്രം മാറി.

ഗംഭീര സിനിമ; തലവൻ ടീമിനെ നേരിട്ട് അഭിനന്ദിച്ച് കമല്‍ ഹാസന്‍, വൈറലായി ചിത്രങ്ങൾ
പലയിടത്തും എക്‌സ്ട്രാ ഷോകൾ, ആസിഫിന്റെ ഗംഭീരപ്രകടനം, കളം മാറ്റിചവിട്ടിയ ജിസ് ജോയ്; 'തലവന്' ആദ്യ ദിനത്തിൽ മികച്ച പ്രതികരണം

ഇന്ത്യൻ സിനിമയിലെ ഈ വിസ്മയതാരത്തിന്റെ അംഗീകാരത്തിനും പ്രോത്സാഹനത്തിനുമപ്പുറം ഇനി മറ്റൊന്നും കിട്ടാനില്ലെന്നും തലവൻ ടീം പ്രതികരിച്ചു. ഷൂട്ടിങ് തിരക്കുകൾ മൂലം ബിജു മേനോന് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ നിറഞ്ഞ സന്തോഷം ബിജുവിനെ അറിയിക്കണമെന്ന് കമൽ ഹാസൻ തലവൻ ടീമിനെ ഓർമ്മിപ്പിച്ചു. ഉലകനായകനോടൊപ്പം ഒരു മേശക്ക് ചുറ്റുമിരുന്നു സന്തോഷം പങ്ക് വെക്കുന്ന ആസിഫ് അലിയുടേയും തലവൻ ടീമിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ ഹിറ്റായ ആസിഫ് അലി - ബിജു മേനോൻ കൂട്ട് കെട്ട് വീണ്ടുമാവർത്തിച്ചാണ് തലവൻ വൻ വിജയം നേടിയത്. ഫീൽ ഗുഡ് സിനിമകളിലൂടെ പ്രശസ്തനായ ജിസ് ജോയി പൂർണമായും ത്രില്ലർ മൂഡിലുള്ള ചിത്രമായിട്ടാണ് തലവൻ ഒരുക്കിയത്.

ഗംഭീര സിനിമ; തലവൻ ടീമിനെ നേരിട്ട് അഭിനന്ദിച്ച് കമല്‍ ഹാസന്‍, വൈറലായി ചിത്രങ്ങൾ
ബിജു മേനോൻ മലയാളസിനിമയിൽ എത്തിയിട്ട് 30 വർഷം; ആഘോഷമാക്കി 'തലവൻ' അണിയറപ്രവർത്തകർ

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച തലവന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്.

logo
The Fourth
www.thefourthnews.in