മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം

മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം

തമിഴ് സിനിമാ പ്രേക്ഷകർക്ക് ഇനി ബാക്ക്-ടു-ബാക്ക് ഹിറ്റുകളുടെ കാലം

തമിഴ് സിനിമാ പ്രേക്ഷകർക്ക് ഇനി ബാക്ക്-ടു-ബാക്ക് ഹിറ്റുകളുടെ കാലം. സൂര്യ, ജയം രവി, വിജയ് സേതുപതി സിനിമകളുടെ ചിത്രീകരണം തകൃതിയായി പുരോഗമിക്കുകയാണ്. വിജയ് സേതുപതി ചിത്രം വിടുതലൈ 2ന്റെയും രജനികാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാഭാഗമായ ചന്ദ്രമുഖി 2ന്റെയും ചിത്രീകരണം അവസാന ഘട്ടത്തിലാണുള്ളത്.

സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം കങ്കുവയുടെ അടുത്ത ഷെഡ്യൂൾ ആന്ധ്രാപ്രദേശിൽ പുരോഗമിക്കുകയാണ്. അതേസമയം ജയം രവി ചിത്രം തനി ഒരുവൻ 2ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം
പരിഹസിക്കുന്ന കമന്റുകൾ വേദനിപ്പിക്കാറുണ്ടെന്ന് ജാഫർ സാദിഖ്; അടുത്ത ചിത്രം ഷാരൂഖിനൊപ്പം

വിജയ് സേതുപതി ചിത്രം വിടുതലൈ 2ന്റെ ഷൂട്ടിങ് ഇനി 40 ദിവസം കൂടി മാത്രമാണ് ബാക്കി. തമിഴ്‌നാട്ടിലെ സിരുമലയിലാണ് അവസാനഘട്ട ചിത്രീകരണം നടക്കുന്നത്. ഈ വർഷത്തെ വിജയ ചിത്രങ്ങളിലൊന്നാണ് വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ പ്രകാശ് രാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്നുമെന്നും റിപ്പോർട്ടുകൾ പറത്തുവന്നിരുന്നു.

മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം
'തലൈവർ കളത്തിൽ സൂപ്പർസ്റ്റാർ ഡാ'; വിക്രത്തിന്റെ ലൈഫ് ടൈം കളക്ഷനും മറികടന്ന് ജയിലർ

നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ ഒന്നാം ഭാ​ഗത്തിൽ വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, രാജീവ് മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. വിജയ് സേതുപതിയുടെ ജനകീയ പടത്തലവനായ വാത്തിയാർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും 'വിടുതലൈ 2'. ചിത്രം 2023 ഡിസംബറിൽ തീയേറ്ററുകളിലെത്തും.

മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം
അടുത്തത് ഭ്രമയുഗം ;പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി

ചന്ദ്രമുഖി 2ലെ തന്റെ ഭാഗങ്ങൾക്കായി വടിവേലു ഡബ്ബിങ് ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം. സംഗീതസംവിധായകൻ എം എം കീരവാണി ചിത്രത്തിന്റെ റീറെക്കോർഡിങ്ങും പൂർത്തിയാക്കിക്കഴിഞ്ഞു. 2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാ​ഗം പി വാസു തന്നെയാണ് സംവിധാനം ചെയ്യുന്നത്. രാഘവ ലോറൻസ്, കങ്കണ റണാവത്ത്, വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, ശ്രുതി ഡാങ്കെ, സുബിക്ഷ കൃഷ്ണൻ, രവി മരിയ, കാർത്തിക് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം
ജയിലര്‍ ഇംപാക്ട്: റീ റിലീസിനൊരുങ്ങി രജനികാന്ത്- മമ്മൂട്ടി ചിത്രം ദളപതി

ജയം രവി ചിത്രം തനി ഒരുവൻ 2ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും താരത്തിന്റെ ഷൂട്ടിങ് തിരക്കുകൾ കാരണം ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. ചിത്രത്തിന്റെ ഒന്നാം ഭാ​ഗം പുറത്തിറങ്ങി എട്ട് വർഷം പൂർത്തിയാകുന്ന വേളയിൽ ഓഗസ്റ്റ് 28ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം
കാവ്യ മാധവൻ വീണ്ടും സജീവമാകുന്നു; ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു

മോഹൻരാജയുടെ സംവിധാനത്തിൽ ജയം രവി നായകനായെത്തുന്ന ഏഴാമത്തെ ചിത്രമാണ് തനി ഒരുവൻ 2. 2015ൽ പുറത്തിറങ്ങിയ തനി ഒരുവനിൽ ജയം രവിയും നയൻതാരയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഗംഭീരമായ ഒരു നെഗറ്റീവ് റോളിലൂടെ അരവിന്ദ് സ്വാമിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.

മൂന്ന് ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമൊരുങ്ങുന്നു, സൂര്യ ചിത്രവും പുരോഗമിക്കുന്നു; വൻ റീലിസുകള്‍ കാത്ത് തമിഴകം
ജയിലറിന് മുൻപും മമ്മൂട്ടിക്ക് തമിഴ് ഹിറ്റ് മിസ്; മണിരത്നം ചിത്രം ഇരുവറിലെ പിന്മാറ്റം അവസാന നിമിഷം

അതേയമയം സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം കങ്കുവയുടെ അടുത്ത ഷെഡ്യൂൾ ആന്ധ്രാപ്രദേശിൽ പുരോഗമിക്കുകയാണ്. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ ഇന്നലെയാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്. 300 കോടി ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം 2023 നവംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 2024 ആദ്യ പകുതിയിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയും ദിഷ പഠാനിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

logo
The Fourth
www.thefourthnews.in