'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം'; ആദിപുരുഷിനെ ട്രോളി ഭഗവാൻ ദാസന്റെ രാമരാജ്യം പോസ്റ്റർ

'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം'; ആദിപുരുഷിനെ ട്രോളി ഭഗവാൻ ദാസന്റെ രാമരാജ്യം പോസ്റ്റർ

നേരത്തെ, കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനുവേണ്ടിയുള്ള ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

'ഭഗവാൻ ദാസന്‍റെ രാമരാജ്യം' ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പേര് കൊണ്ടുതന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ഭഗവാൻ ദാസന്‍റെ രാമരാജ്യം. സിനിമയുടെ പ്രമോഷൻ പോസ്റ്ററും ഏറെ ശ്രദ്ധനേടുകയാണ്. 'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം', എന്നാണ് പോസ്റ്റർ വാചകം. പത്രങ്ങളിൽ വന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം 'ആദിപുരുഷ്' തിയേറ്ററുകളിലെത്തിയപ്പോൾ ഒരു സീറ്റ് ഹനുമാനുവേണ്ടി സമർപ്പിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വലിയ തോതിൽ ചിത്രത്തിനെതിരെ ട്രോളുകൾ ഉയർന്നു.

ഹനുമാന് സീറ്റ് മാറ്റിവച്ചിട്ടും ടിക്കറ്റ് നിരക്ക് കുറച്ചിട്ടും വിവാദ സംഭാഷണങ്ങൾ വെട്ടിമാറ്റിയിട്ടും 500 കോടി ബജറ്റിൽ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടത്.

'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം'; ആദിപുരുഷിനെ ട്രോളി ഭഗവാൻ ദാസന്റെ രാമരാജ്യം പോസ്റ്റർ
എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കും; പ്രഖ്യാപനവുമായി ആദിപുരുഷ് ടീം

'ഭഗവാൻ ദാസന്‍റെ രാമരാജ്യ'ത്തിന്റെ പ്രമോഷൻ പോസ്റ്റർ ആദിപുരുഷിനെ ട്രോളിക്കൊണ്ടാണ് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നേരത്തെ, കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥയെ വിമർശിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമോഷൻ പോസ്റ്ററിലെ വാചകം. കുഞ്ചാക്കോ ചിത്രത്തിന് തിയറ്ററിലും ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം'; ആദിപുരുഷിനെ ട്രോളി ഭഗവാൻ ദാസന്റെ രാമരാജ്യം പോസ്റ്റർ
'ഭഗവാൻ ദാസന്റെ രാമരാജ്യം': മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

പൊളിറ്റിക്കൽ സറ്റയർ കൈകാര്യം ചെയ്യുന്ന 'ഭഗവാൻ ദാസന്‍റെ രാമരാജ്യം' ജാതി മത വേർതിരിവുകളുടെ രാഷ്ട്രീയത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്. നേരത്തെ, സംഘപരിവാറിനെ വിമർശിക്കാനും പരിഹസിക്കാനും പാടില്ലെന്ന് പറഞ്ഞ് സെൻസർ ബോർഡ് സിനിമയുടെ സർട്ടിഫിക്കറ്റ് തടഞ്ഞിരുന്നു. ഭാരതാംബയുടെ പ്രിയ പുത്രൻ എന്ന വാക്ക് ചിത്രത്തിൽനിന്ന് ഒഴിവാക്കണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.

'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം'; ആദിപുരുഷിനെ ട്രോളി ഭഗവാൻ ദാസന്റെ രാമരാജ്യം പോസ്റ്റർ
'തീയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് , എന്നാലും വന്നേക്കണേ'- 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യത്തെ ചൊല്ലി വിവാദം

ടി ജി രവിയും അക്ഷയ് രാധാകൃഷ്ണനും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ, നന്ദന രാജൻ, ഇർഷാദ് അലി, പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ഠ് വസു, റോഷ്‌ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിലാണ് ചിത്രത്തിന്റെ സംവിധാനം. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയാണ് ചിത്രത്തിന്റെ നിർമാണം. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ശിഹാബ് ഓങ്ങല്ലൂരും എഡിറ്റിങ് മിഥുന്‍ കെ ആറുമാണ്. ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടെ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു ശിവശങ്കർ ആണ്.

logo
The Fourth
www.thefourthnews.in