നയൻതാര - ജയം രവി ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക് ; തീയതി പ്രഖ്യാപിച്ചു

നയൻതാര - ജയം രവി ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക് ; തീയതി പ്രഖ്യാപിച്ചു

തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

നയൻതാരയും ജയം രവിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഇരൈവന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25ന് ചിത്രം തീയേറ്ററുകളിലെത്തും. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരൈവൻ. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

നയൻതാര - ജയം രവി ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക് ; തീയതി പ്രഖ്യാപിച്ചു
അഗിലൻ ഒടിടിയിൽ ; ജയം രവിയെ വിലക്കാൻ ഒരുങ്ങി തീയേറ്റർ ഉടമകൾ

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ജയം രവി എത്തുന്നതെന്നാണ് സൂചന. തനി ഒരുവൻ, ബോഗൻ എന്നീ ചിത്രങ്ങളിലാണ് ജയം രവി മുൻപ് പോലീസ് വേഷങ്ങളിലെത്തിയത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നയൻതാരയും ജയം രവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരൈവൻ. 2015ൽ മോഹൻരാജ സംവിധാനം ചെയ്ത തനി ഒരുവനിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്.

നയൻതാര - ജയം രവി ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക് ; തീയതി പ്രഖ്യാപിച്ചു
പരാജയത്തിന് പിന്നാലെ ജയം രവിയുടെ അഗിലൻ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു

ജനഗണമന എന്ന ബിഗ് ബജറ്റ് സ്പൈ ത്രില്ലറിന് ശേഷം ജയം രവിയും അഹമ്മദും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരൈവൻ. കോവിഡ് നിയന്ത്രണങ്ങൾ കാരണം ജനഗണമനയുടെ ചിത്രീകരണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. പൊന്നിയിൻ സെൽവൻ 2ന് ശേഷം കീർത്തി സുരേഷ് നായികായെത്തുന്ന സൈറണിന്റെ ചിത്രീകരണത്തിലാണ് ജയം രവി. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നയൻതാര.

നയൻതാര - ജയം രവി ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക് ; തീയതി പ്രഖ്യാപിച്ചു
പൊന്നിയിൻ സെൽവന് ശേഷം ജയം രവിയുടെ 'ഇരൈവൻ'; ഫസ്റ്റ് ലുക്ക് പുറത്ത്
logo
The Fourth
www.thefourthnews.in