ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ; പുലിമട ഉടൻ തീയേറ്ററുകളിലേക്ക്

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ; പുലിമട ഉടൻ തീയേറ്ററുകളിലേക്ക്

ഛായാഗ്രാഹകനായ വേണുവാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്ന 'പുലിമട' ഉടൻ തീയേറ്ററിലെത്തും. സംവിധായകൻ എ കെ സാജൻ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഇങ്ക് ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പിഎസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ; പുലിമട ഉടൻ തീയേറ്ററുകളിലേക്ക്
വിസ ലഭിച്ചില്ല; പാക് യുവതിയും ജോധ്പൂർ സ്വദേശിയും വീഡിയോകോൾ വഴി വിവാഹിതരായി

വേണുവാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമയുടെ ദൃശ്യഭംഗി ഒപ്പിയെടുക്കാൻ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ആക്ഷൻ ത്രില്ലർ ​വിഭാഗത്തിൽ വരുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഈ വർഷമാദ്യം വയനാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ; പുലിമട ഉടൻ തീയേറ്ററുകളിലേക്ക്
ഓണം ആഘോഷിച്ച് മടങ്ങുന്ന പ്രവാസികളുടെ കീശ കീറും; വിമാനടിക്കറ്റുകളിൽ വൻ വർധന

ചിത്രത്തിൽ വിൻസന്റ് സ്കറിയ എന്ന പോലീസ് കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് വിൻസൻ്റ് സ്കറിയാ എന്ന കറിയാച്ചൻ. പോലീസ് ജോലിക്കൊപ്പം കൃഷിയിലും പൊതു പ്രവർത്തനങ്ങളിലുമൊക്കെ താത്പര്യമുളള കറിയാച്ചന്റെ ഒറ്റയാൾ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു. പിന്നീട് കറിയാച്ചന്റെ ജീവിത്തിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ; പുലിമട ഉടൻ തീയേറ്ററുകളിലേക്ക്
'പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു'; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്

തമിഴിലെ സൂപ്പർ ഹിറ്റ്‌ ചിത്രം ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയിൽ പ്രധാന കഥാപാത്രമായെത്തുന്നു. ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, സോനാ നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, സംവിധായകൻ ജിയോ ബേബി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്റ്റോപ് വയലൻസ്, ലങ്ക, അസുരവിത്ത്, പുതിയ നിയമം, നീയും ഞാനും എന്നിവയാണ് എ കെ സാജൻ മുന്‍പ് സംവിധാനം ചെയ്‌ത സിനിമകൾ. കൂടാതെ 'ധ്രുവം, ബട്ടർഫ്ലൈസ്, കാശ്‌മീരം, മീനത്തില്‍ താലികെട്ട്, അപരിചിതൻ, ചിന്താമണി കൊലക്കേസ്' തുടങ്ങി ഒട്ടനവധി സിനിമകളുടെ രചയിതാവ് കൂടിയാണ് എ കെ സാജൻ. ക്യാമറാമാൻ വേണു കൂടി ചേരുന്നതോടെ മികച്ച ഒരു ചിത്രമാണ് ടീമില്‍ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ; പുലിമട ഉടൻ തീയേറ്ററുകളിലേക്ക്
20 വർഷമായി സിനിമ കാണാറില്ല, പുതിയ സിനികൾക്ക് അർത്ഥമോ സന്ദേശമോ ഇല്ല: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

സംഗീതം, പശ്ചാത്തല സംഗീതം- ജേക്സ് ബിജോയ്‌, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- വിനേഷ് ബംഗ്ലാൻ, മേക്കപ്പ് റോഷൻ, ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റെഫി, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ്‌ പെരുമ്പാവൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബാബുരാജ്, എബി, അസോസിയേറ്റ് ഡയറക്ടർ - ഹരീഷ്, സ്റ്റിൽസ്- അനൂപ് ചാക്കോ. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.

logo
The Fourth
www.thefourthnews.in