ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ ആൻഡ്രൂസ്; മുംബൈ പോലീസ് റീമേക്കിൽ  നായകൻ ഷാഹിദ് കപൂർ

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ ആൻഡ്രൂസ്; മുംബൈ പോലീസ് റീമേക്കിൽ നായകൻ ഷാഹിദ് കപൂർ

ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്

മലയാളത്തിൽ സൂപ്പർ ഹിറ്റായ പൃഥ്വിരാജ് ചിത്രം മുംബൈ പോലീസിന്റെ ഹിന്ദി റീമേക്കുമായി റോഷൻ ആൻഡ്രൂസ്. ചിത്രത്തിൽ നായകനാകുന്നത് ബോളിവുഡ് താരം ഷാഹിദ് കപൂർ. സിദ്ധാർത്ഥ് റോയ് കപൂറും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. ആക്ഷൻ ത്രില്ല‍ർ വിഭാ​ഗത്തിലൊരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച പോലീസ് വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. 2024ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ ആൻഡ്രൂസ്; മുംബൈ പോലീസ് റീമേക്കിൽ  നായകൻ ഷാഹിദ് കപൂർ
'വൺ ഹെൽ ഓഫ് എ ബ്ലഡി നൈറ്റ്'; ഷാഹിദ് കപൂര്‍ ചിത്രം ബ്ലഡി ഡാഡി ട്രെയ്‌ലര്‍

ആക്ഷനും ത്രില്ലും നാടകീയതയും സസ്പെൻസും എല്ലാം ഒരേ സ്ക്രിപ്റ്റിൽ ഉൾക്കൊള്ളിച്ച് ഒരു വിഷയം കണ്ടെത്തുക എന്നത് അപൂർവമാണെന്നാണ് ചിത്രത്തെ കുറിച്ച് ഷാഹിദ് കപൂറിന്റെ പ്രതികരണം. 'ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് ഒരു മികച്ച ചലച്ചിത്രകാരനാണ്. അദ്ദേഹത്തിന്റെ മലയാള ചിത്രങ്ങളൊക്കെ ഗംഭീരമാണ്. ഒരുപാട് മാസങ്ങൾ ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് ചെലവഴിച്ചു. ഇത്രയും മികച്ച ഒരു പ്രതിഭയുമായി പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷം. ഈ കഥ ജനങ്ങളിലേക്കെത്തിക്കാൻ ആവേശത്തോടെയാണ് ഞാൻ കാത്തിരിക്കുന്നത്," ഷാഹിദ് പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാഹിദ് കപൂറിന്റെ പ്രതികരണം .

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ ആൻഡ്രൂസ്; മുംബൈ പോലീസ് റീമേക്കിൽ  നായകൻ ഷാഹിദ് കപൂർ
മുംബൈ പോലീസിൻ്റെ 10 വർഷം: 'ആ കഥാപാത്രം ചെയ്യാൻ ധൈര്യം കാണിച്ചത് പൃഥ്വിരാജ് മാത്രം', - റോഷൻ ആൻഡ്രൂസ്

ഒരു സംവിധായകൻ എന്ന നിലയിൽ, പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന, ആഴത്തിലുള്ള സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുക എന്നതാണ് താൻ ലക്ഷ്യമിടുന്നതെന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. അതിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ ആൻഡ്രൂസ്; മുംബൈ പോലീസ് റീമേക്കിൽ  നായകൻ ഷാഹിദ് കപൂർ
ഒടിടിയിൽ ചരിത്രം കുറിച്ച് ഫർസി; ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ വെബ് സീരീസ്; മറികടന്നത് രുദ്രയെയും മിർസാപൂരിനെയും

ഒടിടിയിൽ വൻ വിജയം നേടിയ 'ഫർസി'ക്ക് ശേഷം അബ്ബാസ് സഫറിനൊപ്പമുള്ള 'ബ്ലഡി ഡാഡി'യാണ് റിലീസിനൊരുങ്ങുന്ന ഷാഹിദ് ചിത്രം. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ഹൈദർ, കാമിനി എന്നിവയാണ് സിദ്ധാർത്ഥ് റോയ് കപൂറുമായി ഷാഹിദ് മുൻപ് ചെയ്ത ചിത്രങ്ങൾ. ‌

logo
The Fourth
www.thefourthnews.in