'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ'; കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്

'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ'; കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്

ചിത്രം ഓഗസ്റ്റ് 24 നാണ് തീയേറ്ററുകളിൽ എത്തുക

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ​ഗാനം പുറത്ത്. പ്രണയ ​ഗാനത്തിന് ഷാന്‍ റഹ്മാനാണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും കംപോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്‌മണ്യന്‍ ആണ്. മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാലു ഭാഷകളില്‍ ആണ് സെക്കന്റ് സിംഗിള്‍ റിലീസ് ആയിരിക്കുന്നത്.

'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ'; കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്
ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ കിങ് ഓഫ് കൊത്ത, റിലീസ് തീയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ തന്നെയാണ് രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തതായി ഫെയ്സ് ബുക്കിൽ പങ്കുവച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രമായ കിങ് ഓഫ് കൊത്ത ഓണത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 24 നാണ് തീയേറ്ററുകളിൽ എത്തുക. മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി കിംഗ് ഓഫ് കൊത്ത മാറും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ'; കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്
കിങ് ഓഫ് കൊത്ത ഒരു കംപ്ലീറ്റ് പാക്കേജ്; മഞ്ജു പൊറിഞ്ചുവിലെ മറിയത്തെക്കാൾ പവർ ഫുൾ: നൈല ഉഷ അഭിമുഖം

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. തമിഴില്‍ എന്‍ ഉയിരേ, തെലുങ്കിൽ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്. ചിത്രത്തിലെ നായികയായ ഐശ്വര്യ ലക്ഷ്മിയും ദുൽഖറും തമ്മിലുളള പ്രണയമാണ് രണ്ടാമത്തെ ​ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഓണം റിലീസായി എത്തുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധക‍ർക്കുളളത്. ദുൽഖറിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. 50 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ'; കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്
കിങ് ഓഫ് കൊത്തയിലേക്ക് വിളിച്ചത് ജോഷി സാർ; 'കൊത്ത രവി' ദുൽഖറിന്റെ അച്ഛൻ കഥാപാത്രം: ഷമ്മി തിലകൻ

ചിത്രം തയേറ്ററുകളിലെത്താൽ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ ഇത് വരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത ഹൈപ്പാണ് കിംഗ് ഓഫ് കൊത്തയ്ക്ക് സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയില്‍ ലഭിക്കുന്ന സ്വീകാര്യതയിലും ദുൽഖർ ചിത്രം മുന്നിലാണ്. കേരളത്തില്‍ മാത്രം 1044 ഷോകളില്‍ നിന്ന് അഡ്വാന്‍സ് ബുക്കിങ് ഇനത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ ടിക്കറ്റ് വില്പനയാണ് കൊത്തയ്ക്ക് ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതല്‍ കിംഗ് ഓഫ് കൊത്ത ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയിരുന്നു.

'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ'; കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്
തകർത്താടി ദുല്‍ഖര്‍ സല്‍മാന്‍; 'കലാപക്കാരാ'...കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പുറത്ത്

കൊത്ത എന്ന സ്ഥലത്തെ രാജു എന്ന റൗഡിയുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.

logo
The Fourth
www.thefourthnews.in