മൂന്ന് കാലഘട്ടം പറയുന്ന പോസ്റ്ററുകൾ; വിസ്മയിപ്പിച്ച് ആടുജീവിതത്തിലെ നജീബായി എത്തുന്ന പൃഥ്വിരാജ്

മൂന്ന് കാലഘട്ടം പറയുന്ന പോസ്റ്ററുകൾ; വിസ്മയിപ്പിച്ച് ആടുജീവിതത്തിലെ നജീബായി എത്തുന്ന പൃഥ്വിരാജ്

മലയാളത്തിലെ ഏക്കാലത്തെയും ബെസറ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്

പ്രഖ്യാപനം മുതൽക്കേ തന്നെ സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജാണ് പ്രധാനകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്.

ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നത് തന്നെയാണ് ആടുജീവിതത്തിന്റേതായി പുറത്തുവന്ന മൂന്ന് പോസ്റ്ററും. പോസ്റ്ററുകള്‍ പുറത്തുവിട്ടതിനു പിന്നാലെ പൃഥ്വിരാജിനെ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍കൊണ്ട് പൊതിയുകയാണ് ആരാധകര്‍.

മൂന്ന് കാലഘട്ടം പറയുന്ന പോസ്റ്ററുകൾ; വിസ്മയിപ്പിച്ച് ആടുജീവിതത്തിലെ നജീബായി എത്തുന്ന പൃഥ്വിരാജ്
ചോര്‍ച്ചയും പൂപ്പലും കൊണ്ട് രക്ഷയില്ല; രണ്ട് കോടി ഡോളറിന് സ്വന്തമാക്കിയ വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും

ചിത്രത്തിലെ കഥാപാത്രമായ നജീബിന്റെ മൂന്ന് കാലഘട്ടത്തിലെ മൂന്ന് വ്യത്യസ്ത ലുക്കുകളാണ് പോസ്റ്ററുകളായി പുറത്തിറങ്ങിയത്. മൂന്ന് കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന പൃഥ്വിരാജിന്റെ രൂപമാറ്റങ്ങൾ പോസ്റ്റർ റിലീസിന് പിന്നാലെ വലിയ ചർച്ചയായിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് ആടുജീവിതം.

മലയാളത്തിലെ ഏക്കാലത്തെയും ബെസറ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. നോവൽ വായിക്കാത്ത പ്രേക്ഷകർക്ക് പോലും നജീബ് കടന്നുപോയ അവസ്ഥകളുടെയും ദൈന്യതകളുടെയും ഭീകരത വെളിവാക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റർ. പ്രതീക്ഷ വറ്റാത്ത മുഖത്തോടെയാണ് രണ്ടാമത്തെ പോസ്റ്ററിൽ നജീബ് പ്രത്യക്ഷപ്പെടുന്നത്.

മൂന്ന് കാലഘട്ടം പറയുന്ന പോസ്റ്ററുകൾ; വിസ്മയിപ്പിച്ച് ആടുജീവിതത്തിലെ നജീബായി എത്തുന്ന പൃഥ്വിരാജ്
'ലോണെടുക്കേണ്ടി വരുമോ ?'; ഭ്രമയുഗം മുതൽ തലവൻ വരെ, എത്തുന്നത് സിനിമാ മാസം

തന്റെ ഭാവിയെക്കുറിച്ച് സ്വപ്‌നം കണ്ട് വിദേശത്തേക്ക് പോകാനായി തയ്യാറെടുക്കുന്ന പ്രണയവും സന്തോഷവുമെല്ലാം നിറഞ്ഞ വളരെ ചെറുപ്രായത്തിലുള്ള നജീബാണ് മൂന്നാമത്തെ പോസ്റ്ററിൽ. രൂപമാറ്റത്തിനൊപ്പം കഥാപാത്രത്തിന്റെ വികാരങ്ങൾ കൂടി വെറുമൊരു ചിത്രത്തിൽ കൂടി പോലും പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിനായി പൃഥ്വിരാജ് വരുത്തിയ ശാരീരിക മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു.

മൂന്ന് കാലഘട്ടം പറയുന്ന പോസ്റ്ററുകൾ; വിസ്മയിപ്പിച്ച് ആടുജീവിതത്തിലെ നജീബായി എത്തുന്ന പൃഥ്വിരാജ്
പ്രതീക്ഷകൾക്ക് തുടക്കമിട്ട നജീബിന്റെ യൗവനകാലം, ആടുജീവിതം മൂന്നാം ലുക്ക് പുറത്ത്: തീയേറ്ററുകളിൽ ഏപ്രിൽ 10 ന്

2008 മുതൽ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ബ്ലെസിക്ക് തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലാണ് ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. മലയാളസിനിമയിലെ തന്നെ ഏറ്റവുമധികം കാലം നീണ്ടുനിന്ന ചിത്രീകരണം ആയിരുന്നു ആടുജീവിതത്തിന്റേത്.

മൂന്ന് കാലഘട്ടം പറയുന്ന പോസ്റ്ററുകൾ; വിസ്മയിപ്പിച്ച് ആടുജീവിതത്തിലെ നജീബായി എത്തുന്ന പൃഥ്വിരാജ്
പുഷ്പ 2 വരാന്‍ ഇനി 200 ദിവസം; പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

ജോർദാനിൽ ചിത്രീകരണത്തിനിടെ കോവിഡ് ഭീതി ഉയർന്നതോടെ ചിത്രീകരണം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടർന്ന് വീണ്ടും സാധാരണ ശരീരഘടനയിലേക്ക് തിരികെ എത്തിയ പൃഥ്വി വീണ്ടും നജീബിനായി ശാരീരിക മാറ്റം വരുത്തുകയായിരുന്നു.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

logo
The Fourth
www.thefourthnews.in