ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?

ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?

ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥകൾ രാഷ്ട്രത്തിന് ഉണ്ടാക്കാമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15(4) പ്രകാരം വ്യക്തമാക്കുന്നുണ്ട്

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണ്‌ ജാതി സെൻസസ്. ബിഹാറിലെ ജാതി സെൻസസ് ഫലം പുറത്ത് വന്നതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ ഒരുങ്ങുന്നുണ്ട്. ഒബിസി വിഭാഗങ്ങളിലും അതിനുള്ളിലെ വിവിധ ഉപവിഭാഗങ്ങളിലും ഉൾപ്പെട്ട ആളുകൾക്ക് അവരുടെ അംഗബലത്തിനനുസൃതമായി വിവിധ മേഖലകളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ് ജാതി സെൻസസിന്റെ പ്രാഥമിക ലക്ഷ്യം. സംവരണ ആനുകൂല്യങ്ങളുടെ വിതരണത്തിൽ തുല്യത ഉറപ്പാക്കുന്നതിനായി വിവിധ ജാതികളുടെ വിവരങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഉപവിഭാഗങ്ങളും ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?
ഹിന്ദുത്വത്തെ വീഴ്ത്താന്‍ ജാതി സെന്‍സസ്, മതേതര രാഷ്ട്രീയം ഒബിസിയെ 'തേടുമ്പോള്‍'

ആരാണ് മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) ?

പട്ടികജാതി (എസ്‌സി) അല്ലെങ്കിൽ പട്ടികവർഗ (എസ്‌ടി) അല്ലാത്ത പിന്നാക്കമായ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെയും ജാതികളെയും സൂചിപ്പിക്കാനാണ് 'ഒബിസി' എന്ന പദം പ്രയോഗിക്കുന്നത്. ഇന്ത്യയിലെ സാമൂഹികമായ പിന്നാക്കാവസ്ഥ പരമ്പരാഗതമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ അനന്തരഫലമാണെന്ന് അംഗീകരിച്ചുകൊണ്ടാണിത്.

ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥകൾ രാഷ്ട്രത്തിന് ഉണ്ടാക്കാമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15(4) പ്രകാരം വ്യക്തമാക്കുന്നുണ്ട്. " സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും പൗരന്മാരുടെയോ പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെയോ പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ രാഷ്ട്രത്തിന് അനുമതിയുണ്ട്. ഉദാഹരണത്തിന്, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഇളവുകളോ സീറ്റ് റിസർവേഷനുകളോ വാഗ്ദാനം ചെയ്തേക്കാം." ആർട്ടിക്കിൾ 15(4) വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 16(4) പ്രകാരം സംസ്ഥാനത്തിന് കീഴിലുള്ള സേവനങ്ങളിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തിലുള്ള പൗരന്മാർക്ക് അനുകൂലമായ നിയമനങ്ങളിലോ തസ്തികകളിലോ സംവരണത്തിന് എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടാക്കാനും രാഷ്ട്രത്തിന് അനുമതി നൽകുന്നുണ്ട്.

ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?
'രാഷ്ട്രീയം' ജാതി പറയുമ്പോൾ; ബിഹാറിലെ ജാതി സെൻസസിന് പിന്നിലെന്ത് ?

ഒബിസിയിലെ പിന്നാക്ക വിഭാഗങ്ങൾ

ഒബിസികളെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിലാണ് പൊതുവെ തിരിച്ചറിയുന്നത്: സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ, കുടിയാൻ കൃഷി, കർഷകത്തൊഴിലാളികൾ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവയുടെ കൃഷിയും വിൽപ്പനയും, കന്നുകാലി വളർത്തൽ, വസ്ത്രങ്ങൾ കഴുകൽ, മരപ്പണി, തട്ടാൻ, എണ്ണക്കുരു പൊടിക്കൽ, മൺപാത്രങ്ങൾ, കല്ല് മുറിക്കൽ മുതലായ തൊഴിൽ വിഭാഗത്തിൽ പെടുന്നവർ. ഒബിസി വിഭാഗത്തിലെ പല ഉപജാതികളും പല തരത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരാണ്. പ്രാഥമികമായി ഒബിസി വിഭാഗത്തിൽ പെട്ടവരെ രണ്ടായി തരാം തിരിക്കാം.

സ്വന്തമായി ഭൂമി ഉള്ളവർ (ബിഹാറിലും ഉത്തർപ്രദേശിലും യാദവരും കുർമികളും പോലുള്ളവ), ഭൂമി ഇല്ലാത്തവർ. 30 വർഷം മുമ്പ് മണ്ഡൽ കമ്മീഷൻ ശിപാർശകൾ നടപ്പാക്കിയതിലൂടെ ലഭിച്ച 27% സംവരണത്തിന്റെ ഭൂരിഭാഗവും മുന്നാക്ക ഒബിസിക്കാർ കൈക്കലാക്കിയെന്ന ആരോപണം ഉയർന്നതോടെ "ഒബിസികളിലെ പിന്നാക്കക്കാർ"ക്കുള്ള സംവരണത്തിനുള്ള ആവശ്യം ശക്തമായിരുന്നു.

ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?
മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ; ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ

രണ്ട് ഒബിസി കമ്മീഷനുകൾ :

ആദ്യ ഒബിസി കമ്മീഷൻ: 1953 ജനുവരി 29-ന് ജവഹർലാൽ നെഹ്‌റു സർക്കാർ കാക്ക കലേൽക്കർ അധ്യക്ഷനായ ഒരു കമ്മിറ്റി ഇതിനായി രുപീകരിച്ചു. 1955 മാർച്ച് 30-ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ആദ്യത്തെ ഒബിസി കമ്മീഷൻ രാജ്യത്തെ 2,399 പിന്നാക്ക ജാതികളുടെയോ സമുദായങ്ങളുടെയോ പട്ടിക തയ്യാറാക്കി, അതിൽ 837 പേരെ ഏറ്റവും പിന്നാക്കമെന്ന് തരംതിരിച്ചു. 1961-ലെ സെൻസസ് പ്രകാരം ജാതികൾ കണക്കാക്കാനും വിവിധ തലത്തിലുള്ള സർക്കാർ ജോലികളിൽ 25-40% സംവരണം നൽകാനും സാങ്കേതിക, പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് 70% സംവരണം നൽകാനും കമ്മീഷൻ ശിപാർശ ചെയ്തു. എന്നാല്‍ ഈ റിപ്പോർട്ട് ഒരിക്കലും പാർലമെന്റിൽ ചർച്ച ചെയ്തതോ നടപ്പാക്കിയതോ ഇല്ല.

ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?
ജാതി സെന്‍സസും സംവരണവും തിരഞ്ഞെടുപ്പ് അജണ്ട നിര്‍ണയിക്കുമ്പോള്‍

രണ്ടാം ഒബിസി കമ്മീഷൻ: 1979-ൽ മൊറാർജി ദേശായി സർക്കാർ നിയമിച്ച ബിപി മണ്ഡൽ കമ്മീഷനായിരുന്നു ഇത്. എന്നാൽ ഇത് നടപ്പിലാക്കുന്നത് 1990-ൽ വി.പി. സിങ്‌ സർക്കാരിന്റെ കാലത്താണ്. മണ്ഡൽ കമ്മീഷൻ 3,743 ജാതികളെയും സമുദായങ്ങളെയും ഒബിസി വിഭാഗത്തിൽ കണ്ടെത്തി. അവരുടെ ജനസംഖ്യ 52% ആണെന്ന് കണക്കാക്കി. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് സർക്കാർ ജോലികളിലും സർക്കാർ നടത്തുന്ന എല്ലാ ശാസ്ത്ര, സാങ്കേതിക, പ്രൊഫഷണൽ സ്ഥാപനങ്ങളിലും പ്രവേശനത്തിലും 27% സംവരണം വേണമെന്ന് ശിപാർശ ചെയ്തു. അതേസമയം ഒബിസിയിലെ 27 ശതമാനം ഉപവിഭാഗങ്ങളെയും ഈ കമ്മീഷന്‍ കണ്ടില്ലെന്നു നടിച്ചു.

കമ്മിറ്റി അംഗങ്ങളിൽ ഒരാളായ എൽആർ നായിക് ഒബിസികളെ ഇന്റർമീഡിയറ്റ് പിന്നാക്ക വിഭാഗങ്ങളായും അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളായും വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടന്നില്ല. മണ്ഡൽ ശുപാർശകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 1991 സെപ്തംബർ 25-ന് പുറപ്പെടുവിച്ച കേന്ദ്രത്തിന്റെ ഔദ്യോഗിക മെമ്മോറാണ്ടം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് ഇങ്ങനെയാണ്. " SEBC-കൾക്കായി സംവരണം ചെയ്തിരിക്കുന്ന 27%-ത്തിനുള്ളിൽ, SEBC-കളിലെ ദരിദ്ര വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും."

ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?
ജാതി സെൻസസ്: വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് ബിഹാർ സർക്കാരിനെ തടയാനാകില്ലെന്ന് സുപ്രീം കോടതി

സംസ്ഥാനങ്ങളിലെ ഉപവിഭാഗങ്ങൾ

ദശാബ്ദങ്ങളായി, സംസ്ഥാന ഗവൺമെന്റുകൾ ഒബിസിയുടെ വിവിധ വിഭാഗങ്ങൾക്കിടയിൽ ക്വാട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് അവരുടേതായ മാനദണ്ഡങ്ങൾ പ്രയോഗിച്ച് വരുന്നുണ്ട്. ആന്ധ്രാപ്രദേശിൽ, ഒബിസികളെ അഞ്ച് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: (എ) ആദിവാസി ഗോത്രങ്ങൾ, വിമുക്ത് ജാതികൾ, നാടോടികളും അർദ്ധ നാടോടികളും മുതലായവ; (ബി) ടാപ്പർമാർ, നെയ്ത്തുകാർ, ആശാരികൾ, ഇരുമ്പ് പണിക്കാർ, സ്വർണ്ണപ്പണിക്കാർ തുടങ്ങിയ പ്രൊഫഷണൽ ഗ്രൂപ്പ്; (സി) പട്ടികജാതിക്കാർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതും അവരുടെ സന്തതികളും (D) മുമ്പത്തെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടാത്ത മറ്റ് എല്ലാ OBC ജാതികളും സമുദായങ്ങളും; (E) 2007-ൽ തിരിച്ചറിഞ്ഞ 14 മുസ്ലീം OBC ജാതികൾ,. ഗ്രൂപ്പുകൾ AE 29% സംവരണ ആനുകൂല്യങ്ങൾ പങ്കിടുന്നുണ്ട്. ഇവ യഥാക്രമം 7%, 10%, 1%, 7%, 4% എന്നിങ്ങനെ വീതിക്കുന്നു. തെലങ്കാനയും ഇതേ മാതൃകയാണ് പിന്തുടരുന്നത്.

logo
The Fourth
www.thefourthnews.in