ആ ഇരുപത്തിമൂന്നുകാരൻ ട്രെയിനിറങ്ങി അമ്പലമണിയില്‍ കെട്ടിത്തൂങ്ങിയത് എന്തിനാകും? ഒരു ഫോറന്‍സിക് സര്‍ജന്റെ അനുഭവക്കുറിപ്പ്

ആ ഇരുപത്തിമൂന്നുകാരൻ ട്രെയിനിറങ്ങി അമ്പലമണിയില്‍ കെട്ടിത്തൂങ്ങിയത് എന്തിനാകും? ഒരു ഫോറന്‍സിക് സര്‍ജന്റെ അനുഭവക്കുറിപ്പ്

'മരിച്ചയാള്‍' ജീവന്റെ ലക്ഷണങ്ങള്‍ കാട്ടുകയും പിന്നീട് ഉണ്ടാകുന്ന പുകിലും ഒക്കെ അപൂര്‍വമായെങ്കിലും വാര്‍ത്തകളില്‍ കാണാനാകും.

സസ്‌പെന്റഡ് അനിമേഷന്‍ (SUSPENDED ANIMATION) എന്നൊരു ശാരീരികമായ അവസ്ഥയുണ്ട്. ഒരാളേ കണ്ടാല്‍ അയാള്‍ മരിച്ച് പോയോ, അതോ ജീവനുണ്ടോ, എന്ന് സംശയം തോന്നുന്ന ഒരവസ്ഥയാണത്.

പ്രത്യക്ഷത്തില്‍ മരിച്ചു പോയി എന്ന് തോന്നുന്ന (apparent death), എന്നാല്‍ ജീവന്‍ അവശേഷിക്കുന്ന, മരണത്തിനും ജീവിതത്തിനും ഇടയില്‍ ഉള്ള ഒരു അവസ്ഥയാണത്. ഈ അവസ്ഥയില്‍ ഒരാള്‍ ജീവനോടെയുണ്ട് എന്ന് നമുക്ക് ഉറപ്പാക്കാവുന്ന ലക്ഷണങ്ങളായ നാഡിത്തുടിപ്പ് (pulse beat), രക്തസമ്മര്‍ദ്ദം (Blood pressure) എന്നിവ പരിശോധനയില്‍ കിട്ടില്ല. ആളുടെ reflexes ഒന്നും നോക്കുമ്പോ elicit ചെയ്യാന്‍ മാത്രം കാണില്ല. പ്രത്യക്ഷത്തില്‍ മരിച്ചു എന്ന് തോന്നുന്ന ഈ അവസ്ഥ ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. Premature ആയിട്ട് മരണം ഡിക്ലയര്‍ ചെയ്യുകയും ബോഡി ബന്ധുക്കള്‍ക്ക് റിലീസ് ചെയ്തതിന് ശേഷം അല്‍പ സമയം കഴിഞ്ഞ് ''മരിച്ചയാള്‍'' ജീവന്റെ ലക്ഷണങ്ങള്‍ കാട്ടുകയും പിന്നീട് ഉണ്ടാകുന്ന പുകിലും ഒക്കെ അപൂര്‍വമായെങ്കിലും വാര്‍ത്തകളില്‍ കാണാനാകും.

ഏറ്റവും സാധാരണമായി ആശുപത്രികളില്‍ ഈ അവസ്ഥ കാണുന്നത് നവജാത ശിശുക്കളിലാണ്. ശരിയായ resuscitative measures എടുത്താല്‍ മരണത്തിലേക്ക് പോകാതെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിയും എന്നത് കൊണ്ടാണ് സസ്‌പെന്റഡ് ആനിമേഷന്‍ എന്ന പ്രതിഭാസത്തേക്കുറിച്ച് ഡോക്ടര്‍മാര്‍ ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യം. മരിച്ച് പോകുന്നതും ജീവിച്ചിരിക്കുന്നതും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ശാരീരിക പരിശോധനാ മാര്‍ഗങ്ങളിലൂടെ തിരിച്ചറിയുന്ന കാര്യമാണ് ഇത് വരെ പറഞ്ഞത്. എന്നാല്‍ ജീവിച്ചിരിക്കെത്തന്നെ മരിച്ച് പോകുന്നതും, അല്ലെങ്കില്‍ ജീവനുള്ളപ്പോള്‍ തന്നെ മരിച്ചത് പോലെയുള്ള മാനസിക അവസ്ഥയിലെത്തുന്ന ചില മനുഷ്യരുണ്ട്. അവരില്‍ കുറേ പേരെങ്കിലും ഈ confused അവസ്ഥക്ക് പൂര്‍ണവിരാമമിട്ട് സ്വയഹത്യ ചെയ്ത് കൊണ്ട് എന്റെ ടേബിളില്‍ എത്താറുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഞാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുള്ള കുറച്ച്, അല്ലെങ്കില്‍ കുറേയധികം സ്വയഹത്യകളെങ്കിലും, യഥാര്‍ത്ഥ മരണത്തിന് മുമ്പ് തന്നെ ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ട്, ജീവിതം ഇനിയും ഇങ്ങനെ മരിച്ച് ജീവിച്ച് തീര്‍ക്കണമോ, അതോ അങ്ങനെ ജീവിക്കുന്നതിന്റെ നിരര്‍ത്ഥകതയോര്‍ത്ത്, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ സസ്‌പെന്റഡ് അനിമേഷന്‍ അവസാനിപ്പിച്ച് എല്ലാത്തിനും ഒരു അന്തിമ തീര്‍പ്പ് കല്‍പിച്ച് ഇവിടെ എന്റെ ടേബിളില്‍ എത്തുന്നവരാണ്. ഇങ്ങനെ ശാരീരികമായി ബാഹ്യദൃഷ്ടിയില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും, എന്നാല്‍ മനസ് കൊണ്ട് ജീവിക്കുവാനുള്ള വില്‍ (will) പൂര്‍ണമായും നശിച്ചു പോയതും, തുടര്‍ന്ന് സ്വയഹത്യ ചെയ്തിട്ടുള്ളവരുടെ ശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് എത്തുമ്പോള്‍ അവരുടെ മരണത്തിന് മുമ്പ് തന്നെ മരിച്ചു പോയ മനസ്സ്, അവരുടെ 'broken will to live' നമുക്ക് കാണാന്‍ കഴിയില്ലല്ലോ.

ചുരുക്കത്തില്‍, ശാരീരിക ആക്രമങ്ങളില്‍ മാരകമായി പരിക്കേറ്റ് മരിച്ച് പോകുന്നവരുടെ തകര്‍ന്ന് ശിഥിലമാകുന്ന ശരീരങ്ങള്‍ മാത്രമേ എനിക്ക് കിട്ടൂ. അവയെനിക്ക് പരിശോധനയ്ക്ക് ശേഷം തുന്നി ചേര്‍ത്ത് ഒന്നാക്കിയെടുക്കാന്‍ കഴിയും. അത് പോലെയല്ല മരണത്തിന് മുമ്പേ മാരകമായ മാനസിക പീഡനമേറ്റ് തകര്‍ക്കപ്പെട്ട മനസ്സുമായി മരിച്ച് പോകുന്നവരുടെ കാര്യം. There's no way to ensemble a dismantled mind at autopsy.

തുടര്‍ന്നും ജീവിക്കാനുള്ള കാരണങ്ങളും ആഗ്രഹവും നഷ്ടപ്പെട്ട്, തകര്‍ന്ന മനസ്സുമായി ശരീരത്തിലെ ജീവന്‍ സ്വയം ഇല്ലാതെയാക്കിയ ശരീരങ്ങളിലെ മരിച്ച ആ വ്യക്തിക്ക് വേണ്ടി എനിക്ക് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ തുന്നിചേര്‍ക്കുവാന്‍ ഒന്നും തന്നെ ബാക്കിയുണ്ടാവില്ല എന്നതാണ് സത്യം. പിന്നെ എനിക്ക് ആകെ തുന്നിച്ചേര്‍ത്ത് രക്ഷിച്ചെടുക്കാനുള്ളത്, redeem ചെയത് എടുക്കാനുള്ളത്, പരേതര്‍ ഈ തകര്‍ച്ച കുറേയധികം എന്നിലേക്കും പകര്‍ന്ന് തന്ന എന്നേ മാത്രമാണ്.

ആ ഇരുപത്തിമൂന്നുകാരൻ ട്രെയിനിറങ്ങി അമ്പലമണിയില്‍ കെട്ടിത്തൂങ്ങിയത് എന്തിനാകും? ഒരു ഫോറന്‍സിക് സര്‍ജന്റെ അനുഭവക്കുറിപ്പ്
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരോത്സുകയായ വിദ്യാർഥി, ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ വരച്ചിട്ട പായൽ കപാഡിയ

സൈക്കളോജിക്കല്‍ ഓട്ടോപ്‌സി എന്നൊരു പരിപാടിയുണ്ട്. ഒരാളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കി, അയാളുടെ അതുവരെയുള്ള ജീവിതവും, അയാള്‍ക്ക് ചുറ്റിലുമുള്ള വ്യക്തികളോട് ഇടപഴകിയ രീതികളിലും, സംഭാഷണങ്ങളിലും, social and personal interactiosn നിന്നും അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കി മാനര്‍ ഓഫ് ഡെപ്ത് മനസ്സിലാക്കുന്ന ഒരു ശാസ്ത്രീയ മാര്‍ഗ്ഗമാണത്.

ഉദാഹരണത്തിന്, ഒരാള്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് നിലത്ത് അടിച്ച് വീണ് പരിക്കേറ്റ മരണത്തിന്റെയോ അല്ലെങ്കില്‍ വെള്ളത്തില്‍ വീണ് ഒരു മുങ്ങിമരണത്തിന്റെയോ കാര്യമെടുക്കുക. അയാള്‍ സ്വയം ചാടുകയാണെങ്കില്‍ അതിന്റെ മാനര്‍ ഓഫ് ഡെത്ത് ഒരു സ്വയഹത്യയാണ് . അയാളെ ആരെങ്കിലും തള്ളി ഇട്ടതാണെങ്കില്‍ അതിന്റെ മാനര്‍ ഓഫ് ഡെത്ത് ഒരു നരഹത്യയാണ്. അയാള്‍ അബദ്ധവശാല്‍ കാല്‍വഴുതി വീണതാണെങ്കില്‍ അതിന്റെ മാനര്‍ ഓഫ് ഡെത്ത് ഒരു അപകടമാണ്.

ആ ഇരുപത്തിമൂന്നുകാരൻ ട്രെയിനിറങ്ങി അമ്പലമണിയില്‍ കെട്ടിത്തൂങ്ങിയത് എന്തിനാകും? ഒരു ഫോറന്‍സിക് സര്‍ജന്റെ അനുഭവക്കുറിപ്പ്
'മമതയുടെ നയങ്ങള്‍ ബിജെപിയെ വളര്‍ത്തി, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടില്ല'

ഇതില്‍ സ്വയഹത്യ എന്നത് കൊണ്ട് നമ്മള്‍ മനസ്സിലാക്കുന്നത് ഒരാള്‍ അദ്ദേഹത്തിന്റെ ജീവിതമവസാനിപ്പിച്ച് മരണത്തെ സ്വീകരിക്കുന്നു എന്നതാണ്. Choosing dying over living. അങ്ങനെ തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ മരണം എങ്ങനെ ഏത് മാര്‍ഗത്തിലൂടെ വേണമെന്ന് അന്നേരത്തെ സാഹചര്യവും സൗകര്യവും പോലിരിക്കും. വിഷം കഴിച്ചോ, വെള്ളത്തില്‍ ചാടിയോ, തൂങ്ങിയോ, സ്വയം മാരകമായി മുറിപ്പെടുത്തിയോ, ട്രെയിനിന് മുന്നില്‍ നിന്നോ കിടന്നോ ഒക്കെ അവര്‍ക്ക് സൗകര്യപ്പെടുന്ന രീതിയില്‍ അവരത് നടപ്പിലാക്കും. എങ്ങനെയൊക്കെയാണെങ്കിലും അവര്‍ അവസാനം എന്റെ ടേബിളില്‍ വരും.

പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്ന സമയത്ത് ഏറ്റവും തീവ്രമായും തീക്ഷ്ണതയോടും മരിച്ചവരുമായി സംവേദനം നടത്തുന്ന ഒരുത്തനാണ് ഞാന്‍. അതിലേല്‍ക്കുന്ന പരിക്ക് മിനിമൈസ് ചെയ്യാനുള്ള, എന്നെ തന്നെ രക്ഷിച്ചെടുക്കാന്‍ ഞാന്‍ തന്നെ ഡിവൈസ് ചെയ്‌തെടുത്ത ഒരു ആത്മരക്ഷാപരമായ സേഫ്റ്റി മെക്കാനിസം ആണ് പരിശോധന കഴിഞ്ഞ് അപ്പോ തന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എഴുതി ഉണ്ടാക്കുക എന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിജി പഠനകാലത്ത് ഉണ്ടാക്കിയെടുത്ത ഒരു ശീലമാണ് അന്നന്ന് അല്ലെങ്കില്‍ അടുത്ത ദിവസം തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എഴുതി ആ ഫയല്‍ ക്ലോസ് ചെയ്യുക എന്നുള്ളത്. ഒരു തരം exorcision. അതോടെ മിക്കവരും നമള്ളെ വിട്ട് പോകും. എന്നാലും ചിലര്‍ ചിലപ്പോ ഇച്ചിരീങ്കൂടി കാലം ഇവിടൊക്കെയും എന്റെ മനസ്സിലുമായി കറങ്ങി നടക്കും. എന്നിട്ട് അവരും മറവിയിലേക്ക് പോകും.

അപൂര്‍വമായി വേറേ ചിലരുണ്ട്. അവര്‍ നമ്മോടൊപ്പമങ്ങ് കൂടും. എല്ലായ്‌പ്പോഴും തികട്ടി വരില്ലെങ്കിലും എന്തെങ്കിലും ഒരു ട്രിഗര്‍ വന്നാല്‍ അപ്പോള്‍ നമ്മുടെ കണ്മുന്നില്‍ വരും. പിന്നെ വല്യ പാടാണ് ആ ബാധയൊഴിപ്പിക്കല്‍. ഈ എഴുത്ത് അതിനുള്ള ഒരു ശ്രമമാണ്, An attempt at exorcision. കഴിഞ്ഞ ഫെബ്രുവരി അവസാനം പൂക്കോട്ടെ വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ദാര്‍ത്ഥിന്റെ മരണവാര്‍ത്ത കേട്ടയന്നാണ് ഏതാണ്ട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആ 23 വയസ്സുകാരന്‍ എന്റെ പിന്നാലെ വീണ്ടും കൂടിയത്. 2011 സെപ്റ്റംബര്‍ മാസത്തിലാണ് ആ മൃതദേഹം എന്റെ ടേബിളില്‍ വന്നത്. തൂങ്ങി മരണമെന്നാണ് പോലീസിന്റെ പ്രാഥമിക ഇന്‍ക്വസ്റ്റിന്റെ കണ്ടെത്തല്‍. രാത്രി ഒരുമണിയോടടുത്ത് ഗുരുവായൂര്‍ ചെന്നൈ ട്രെയിനില്‍ നിന്നും ചാടി പരിക്ക് പറ്റി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ ക്ഷേത്ര മണിയുടെ പ്‌ളാസ്റ്റിക് കയറില്‍ കെട്ടി തൂങ്ങി മരണപ്പെട്ടു'' എന്നാണ് പോലീസ് എഴുതി തന്നിരുന്നത്.

ആ ഇരുപത്തിമൂന്നുകാരൻ ട്രെയിനിറങ്ങി അമ്പലമണിയില്‍ കെട്ടിത്തൂങ്ങിയത് എന്തിനാകും? ഒരു ഫോറന്‍സിക് സര്‍ജന്റെ അനുഭവക്കുറിപ്പ്
തമിഴൻ ഹൃദയത്തിലേറ്റിയ സായിപ്പും കേരളത്തിൻ്റെ ജലബോംബും

രാത്രി ഒരു മണിക്ക് ഒരാള്‍ ഒരു ട്രെയിനില്‍ നിന്നും ചാടിയിറങ്ങി വീണ് പരിക്ക് പറ്റിയിട്ട്, അവിടുന്ന് എഴുന്നേറ്റോടി അടുത്തുള്ള ഒരു അമ്പലത്തിന്റെ നടപ്പന്തലില്‍ കയറി അവിടുത്തെ മണിയുടെ കയറില്‍ തൂങ്ങി മരിച്ചെന്ന്. ട്രെയിനില്‍ യാത്ര ചെയ്ത് വരുമ്പോ ഒരാള്‍ക്ക് പെട്ടെന്ന് ആത്മഹത്യ ചെയ്യാന്‍ തോന്നുക, ഉടന്‍ പുറത്തേക്ക് ചാടുക, എന്നിട്ട് വേഗം ഓടിപ്പോയി ആത്മഹത്യ ചെയ്യുക...? കേസിന്റെ ചുരുക്കത്തേപ്പറ്റിയുള്ള എന്റെ ആകാംക്ഷയൊക്കെ പോലീസിനോട് പങ്ക് വച്ചിട്ട് ഞാന്‍ ആ മൃതദേഹത്തിന്റെ അരികിലെത്തി.

പുറമേ കുറേ മുറിവുകളുണ്ട്. മിക്കവാറും എല്ലാം ഉരവുകളാണ്, തലയിലും മുതുകത്തും കൈകാല്‍ മുട്ടുകളിലും ഒക്കെയായി. പിന്നെ കാലുകളുടെ പുറത്തും വിരല്‍ തുമ്പുകളിലും ചേര്‍ന്ന് കുറേ സാധാരണ rail track occurrence കളില്‍ കാണാത്ത മുറിവുകള്‍. പോസ്റ്റ്മോര്‍ട്ടം പരിശോധന കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് ഏല്‍പിച്ച് ഞാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിസ്പാച്ച് ചെയതു. പിന്നീട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍ ഒക്കെ കൂടി ചേര്‍ത്ത് വെച്ച് തെളിഞ്ഞത് ഏതാണ്ട് ഇപ്രകാരമാണ്.

ട്രെയിനില്‍ നിന്ന് ഇറങ്ങേണ്ടിയിരുന്ന സ്ഥലം കഴിഞ്ഞും ആ 23-കാരന്‍ ഉറങ്ങി പോയിരുന്നു. ഇടക്ക് ഞെട്ടിയുണര്‍ന്ന് നോക്കി അക്കാര്യം മനസ്സിലാക്കി അദ്ദേഹം ട്രെയിനിത്തിരി വേഗം കുറച്ച് സ്റ്റോപ്പില്ലാതിരുന്ന ഒരു സ്റ്റേഷനിലൂടെ കടന്ന് പോയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിച്ചു. പ്ലാറ്റ്‌ഫോം കഴിയാറായിരുന്നു. നിലത്തേക്ക് വീണുരഞ്ഞ് ദേഹത്താകെ മുറിവുകള്‍ പറ്റി എഴുനേറ്റ നേരം കുറേ തെരുവ് നായ്ക്കള്‍ കടിക്കാന്‍ ചുറ്റും കൂടുന്നു.

ചോര ഒലിക്കുന്ന മുറിവുകളുമായി ഭയന്നോടിയ 23-കാരന് പിറകെ നായ്ക്കളും. അവിടുന്ന് ഓടിയെത്തുന്നത് ആ അമ്പലത്തിന്റെ പറമ്പിലേക്ക്. ഗേറ്റ് ചാടി അകത്ത് കടക്കുന്നു. നായ്ക്കള്‍ തൊട്ടടുത്ത്. കൂടുതല്‍ എഴുതാന്‍ എനിക്ക് ശക്തിയില്ല. എന്നാലും പറയാം. നായ്ക്കള്‍ ജീവനോടെ കടിച്ച് കീറി ഇഞ്ചിഞ്ചായി നരകയാതന അനുഭവിച്ച് മരിക്കുന്നതിനെക്കാള്‍ ഭേദം എന്ന് ഉറപ്പിച്ച് നിസ്സഹായനായി അദ്ദേഹം അമ്പലത്തിന്റെ നടപ്പന്തലിലെ മണിയുടെ പ്ലാസ്റ്റിക് കയറില്‍ താന്‍ മുന്നില്‍ കണ്ട ഭീകരമായ മരണത്തെ തോല്‍പിച്ച് തൂങ്ങി മരണം വരിക്കുന്നു. 23-ാകരന്‍ വിചാരിച്ചത് ശരിയായിരുന്നു എന്നത് എനിക്കദ്ദേഹം കാട്ടി തന്നത് നേരത്തെ പറഞ്ഞ കുറേ മുറിവുകളിലൂടെയായിരൂന്നു.

മരണശേഷം ഉണ്ടായതെന്ന് തോന്നിപ്പിക്കുമാറ് അദ്ദേഹത്തിന്റെ തൂങ്ങി നിന്ന ശരീരത്തിന്റെ കാല്‍ വിരലുകളിലും പാദങ്ങളിലും റെയില്‍ ട്രാക്ക് മരണങ്ങളില്‍ കാണാത്ത കുറേ മുറിവുകള്‍. നായ്ക്കള്‍ മാന്തി വലിച്ച പോലെയും കടിച്ച് കീറിയ പോലെയും കുറേ മുറിവുകള്‍... സ്വയഹത്യയില്‍ മനുഷ്യര്‍ ചൂസ് ചെയ്യുന്നത് ജീവിതത്തിന് പകരം മരണത്തേയാണ്. അയാള്‍ തിരഞ്ഞെടുത്തത് ജീവനോടെ കടിച്ച് കീറപ്പെട്ട് ഇഞ്ചിഞ്ചായുള്ള മരണത്തിന് പകരം വേദന കുറഞ്ഞ മറ്റോരു മരണം. ആകെ ഭയന്ന് പോയ ആ പാവം മനുഷ്യന്‍ അനുഭവിച്ചയത്രയും നിസ്സഹായവസ്ഥയിലൂടെ എത്ര പേര്‍ ഇന്നും കടന്ന് പോകുന്നുണ്ടാവും?

ആ ഇരുപത്തിമൂന്നുകാരൻ ട്രെയിനിറങ്ങി അമ്പലമണിയില്‍ കെട്ടിത്തൂങ്ങിയത് എന്തിനാകും? ഒരു ഫോറന്‍സിക് സര്‍ജന്റെ അനുഭവക്കുറിപ്പ്
രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   

സ്വയഹത്യ ചെയ്യുന്നവര്‍ ഇങ്ങനൊക്കെ ചിന്തിക്കുമായിരിക്കും, സ്വയം ചോദിക്കുമായിരിക്കും... ഇനി, ജീവിക്കണമോ മരിക്കണമോ എന്നത് ഒരു ചോദ്യമാണ്... മരിക്കാതെ തുടര്‍ന്നും ഇങ്ങനെ ജീവിക്കണമോ എന്നതും ഒരു ചോദ്യം. ഇനിയും മരിക്കാതെ ജീവിച്ചിരുന്നിട്ട് എന്നും ഇങ്ങനെ ജീവിച്ച് മരിക്കണമോ എന്നതും ഒരു ചോദ്യമായിരിക്കാം. തകര്‍ന്ന മനസ്സുകളാണ്. തകര്‍ക്കപ്പെട്ടവയും.

ഭയം കൊണ്ടോ, ശരീരത്തേക്കാളേറേ മനസ്സിനേറ്റ മാരകമായ പരിക്കുകള്‍ കൊണ്ടോ Will to live നശിച്ചിട്ട്, വളരെയധികം വേദനയോടെയാണ് അവര്‍ പോകുന്നത്. എനിക്ക് തകര്‍ന്ന ശരീരങ്ങള്‍ തുന്നി ചേര്‍ക്കാന്‍ മാത്രമേ അറിയൂ.. I can't ensemble a destroyed mind.

അത് കൊണ്ടായിരിക്കും സിദ്ദാര്‍ത്ഥിന്റെ കാര്യം വന്നപ്പോ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ 23-കാരന്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എന്നെ പിന്നെയും തേടി വന്നത്. അതോ ഇനി അദ്ദേഹം എന്നെ വിടാതെ ഇത്രയും നാള്‍ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നോ? അതിന്റെ ഉത്തരവും എനിക്കറിയാം. ഞാനത് പറയാതെ തന്നെ എന്നിലെ failed exorcist-നും അറിയാം. എന്നിട്ടും തുടരുന്നു ഒരു മോര്‍ച്ചറിപ്പണിക്കാരന്റെ failed and ongoing attempts at being an exorcist.

logo
The Fourth
www.thefourthnews.in