രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'

രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'

നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് മൂന്നു പേരെയും ബിജെപിക്ക് ഒരാളെയും രാജ്യസഭയിലെത്തിക്കാം

കര്‍ണാടകയില്‍ നാല് രാജ്യസഭാ സീറ്റിലേക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ എംഎല്‍എമാരെ ഹോട്ടല്‍ മുറികളിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്. ഇന്ന് നിയമസഭാ സമ്മേളനം അവസാനിക്കുന്നതോടെ 135 പാര്‍ട്ടി എംഎല്‍എമാരും കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരും. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലാകും ഇവരുടെ ഊണും ഉറക്കവും.

നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് മൂന്നു പേരെയും ബിജെപിക്ക് ഒരാളെയും ഉറപ്പായും രാജ്യസഭയിലെത്തിക്കാം. എന്നിട്ടും എംഎല്‍എമാരെ പൂട്ടിയിടാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനുപിന്നില്‍ എന്താവും? മുന്‍പ് ഗുജറാത്തിലും കര്‍ണാടകയിലും കളിച്ച കളി ബിജെപി പയറ്റിയാല്‍ നേരിടേണ്ടി വരുന്ന തിരിച്ചടി മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് നീക്കം.

രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'
മണ്ടിയയിൽനിന്ന് പിടിവിടാതെ സുമലത; ബിജെപി ടിക്കറ്റിനായി കാത്തിരിപ്പ്, മണ്ഡലം ജെഡിഎസിന് നല്‍കാന്‍ എന്‍ഡിഎ
കോൺഗ്രസ് എംഎൽഎമാർ
കോൺഗ്രസ് എംഎൽഎമാർ

മൂന്ന് സീറ്റിലേക്ക് മൂന്ന് സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. എന്നാല്‍ ഒരു സീറ്റില്‍ ഉറപ്പായും വിജയിക്കാവുന്ന എന്‍ഡിഎ രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ നാല് സീറ്റിലേക്ക് അഞ്ച് സ്ഥാനാര്‍ഥികളുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പിന്റെ കാരണവും.

45 വോട്ടാണ് ഓരോ സ്ഥാനാർഥിക്കും ജയിക്കാന്‍ വേണ്ടത്. നിയമസഭയിൽ നിലവിൽ 135 (136 എംഎല്‍മാരാണ് ഉണ്ടായിരുന്നത്. ഒരാള്‍ മരിച്ചു) എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് മൂന്നു പേരെ അനായാസം ജയിപ്പിക്കാം. 85 എംഎല്‍എമാരുള്ള ബിജെപി - ജെഡിഎസ് സഖ്യത്തിന് ഒരാളെയും അയയ്ക്കാനാകും.

രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'
യുപിയിൽ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; സർവ സന്നാഹങ്ങളുമായി എസ്പിയും ബിജെപിയും

ഒരാളെ 45 വോട്ട് നല്‍കി തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ 40 വോട്ട് എന്‍ഡിഎയുടെ കയ്യില്‍ അവശേഷിക്കും. അഞ്ചുപേരെ കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ചാക്കിടാനായാല്‍ മുന്നണിക്ക് ഒരാളെ കൂടി രാജ്യസഭയില്‍ എത്തിക്കാനാകും. ഇതാണു രണ്ടാം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ബിജെപി തന്ത്രത്തിനുപിന്നില്‍. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ പൂട്ടിയിടുന്നത്.

രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'
കൗൺസിലിൽ ഭൂരിപക്ഷമില്ല, ഹിന്ദു ആരാധനാലയ ധനവിനിയോഗ ഭേദഗതി ബിൽ തള്ളി; കർണാടക സർക്കാരിന് തിരിച്ചടി

സ്വന്തം എംഎല്‍എ മാരെ കൂടാതെ രണ്ടു സ്വതന്ത്ര എംഎല്‍എമാരുടെയും വോട്ട് കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. കല്യാണ രാജ്യ പ്രഗതി പക്ഷയുടെ ഏക എംഎല്‍എയും ഖനി രാജാവെന്ന പേരില്‍ കുപ്രസിദ്ധനുമായ ജനാര്‍ദന റെഡ്ഢിയുടെ വോട്ട് ഡി കെ ശിവകുമാര്‍ നേരിട്ട് സംസാരിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് സ്ഥാനാര്‍ഥികളുടെയും ജയമുറപ്പാണെങ്കിലും ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ജെ സി ചന്ദ്രശേഖര്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. വിശ്വഹിന്ദു പരിഷത്ത് നേതാവ് നാരായണ സബാഗഡേണ് ബി ജെ പി സ്ഥാനാര്‍ഥി. ജെ ഡി എസ് സ്ഥാനാര്‍ഥിയായ വ്യവസായി കുപേന്ദ്ര റെഡ്ഢിയാണ് എന്‍ ഡി എ സഖ്യം ഭാഗ്യം പരീക്ഷിക്കുന്ന രണ്ടാമൻ.

ഉത്തരേന്ത്യക്കാരനായ അജയ് മാക്കനെതിരെ കന്നഡവികാരം ഇളക്കിവിട്ട് വോട്ട് മറിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കന്നഡ വികാരം അസ്ഥിയില്‍ പിടിച്ച ഏതെങ്കിലും ഒരു എംഎല്‍എ മറുഭാഗത്തിനു വോട്ട് ചെയ്താല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു മതിയായ വോട്ട് ലഭിക്കാതെ പോകും. അതോടെ രണ്ടു പേരെ മാത്രമേ കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ എത്തിക്കാനാവൂ. ഈ സവിശേഷ സാഹചര്യം മറികടക്കാനാണ് കോണ്‍ഗ്രസ് പഴുതടച്ചുള്ള രാഷ്ട്രീയ നീക്കം നടത്തുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്‍പ് ഒരു എംഎല്‍എ ഹൃദയാഘാതം മൂലം മരിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'
രാമനെ വിട്ട് ഹനുമാനെ പിടിച്ചു; കര്‍ണാടകയില്‍ വര്‍ഗീയ ചേരിതിരിവുമായി ബിജെപി

എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ബംഗളുരുവിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ എം എല്‍ എമാരുടെ യോഗം നടക്കും. യോഗം നടക്കുന്ന ഹോട്ടലില്‍ തന്നെയാണ് എംഎല്‍എമാര്‍ക്ക് മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നത്. നാളെ പ്രത്യേക ബസുകളിലാണ് എം എല്‍ എമാരെ വോട്ടെടുപ്പിനായി നിയമസഭയില്‍ എത്തിക്കുക.

logo
The Fourth
www.thefourthnews.in