ഏകീകൃത സിവിൽ കോഡ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അജൻഡ: മുഖ്യമന്ത്രി പിണറായി വിജയൻ

ഏകീകൃത സിവിൽ കോഡ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അജൻഡ: മുഖ്യമന്ത്രി പിണറായി വിജയൻ

ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമ്മീഷനും പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജൻയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ഇപ്പോള്‍ ഉയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം' എന്ന ഭൂരിപക്ഷ വര്‍ഗീയ അജൻഡ നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം' എന്ന ഭൂരിപക്ഷ വര്‍ഗീയ അജൻഡ നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂകയുള്ളൂവെന്നും മുഖ്യമന്ത്രി

ഏകീകൃത സിവിൽ കോഡ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അജൻഡ: മുഖ്യമന്ത്രി പിണറായി വിജയൻ
ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കും; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ്

നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡിനുപകരം വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികള്‍ക്കും അനുകൂലമായ ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസസമൂഹത്തിന്റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്കരണപ്രസ്ഥാനങ്ങള്‍ അവയ്ക്കകത്തുനിന്നാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്.

ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍നിന്ന് വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായെന്നാണ് പുതിയ നീക്കത്തിന്‍റെ വക്താക്കള്‍ ആദ്യം വിശദീകരിക്കേണ്ടത്.

ഏകീകൃത സിവിൽ കോഡ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അജൻഡ: മുഖ്യമന്ത്രി പിണറായി വിജയൻ
ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും

വ്യത്യസ്തതകളെ തച്ചുടയ്ക്കുന്ന ഏകരൂപതയല്ല, മറിച്ച് വ്യത്യസ്തതകളെയും വിയോജിപ്പുകളെയും കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. വ്യക്തിനിയമങ്ങളെ പ്രത്യേക അജൻഡ വച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്കാരിക വിശ്വാസധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കലാണ് ചെയ്യേണ്ടുന്ന കാര്യം. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമീഷനും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏകീകൃത സിവിൽ കോഡ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അജൻഡ: മുഖ്യമന്ത്രി പിണറായി വിജയൻ
ഏകീകൃത സിവില്‍കോഡ് ഭരണഘടനയ്‌ക്കെതിര്, വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും: പാളയം ഇമാം

ഏകീകൃത സിവില്‍ കോഡ് സംഘപരിവാര്‍ അജൻഡ അല്ലെന്നും ഭരണഘടന വിഭാവനം ചെയ്തതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെയാണ് വിഷയം വലിയ ചർച്ചകൾക്ക് വഴിതെളിച്ചത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുടർന്ന് രാജ്യത്തെ നിരവധിയാളുകൾ സംഘടനകളും ഏകീകൃത സിവിൽ കോ‍ഡിനെ പിന്തുണച്ചും എതിർത്തും രം​ഗത്തെത്തിയിരിക്കുകയാണ്.

ഏകീകൃത സിവിൽ കോഡ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അജൻഡ: മുഖ്യമന്ത്രി പിണറായി വിജയൻ
'ഒരു വീട്ടില്‍ ഇരട്ടനിയമം പാടില്ല'; ഏകീകൃത സിവില്‍ കോഡിന് ആഹ്വാനം ചെയ്ത് മോദി
logo
The Fourth
www.thefourthnews.in