ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല

ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല

കോഹ്ലിയുടെ സാന്നിധ്യമാണ് ശ്രേയസ് അയ്യർക്കും രവീന്ദ്ര ജഡേജയ്ക്കും സൂര്യകുമാര്‍ യാദവിനുമൊക്കെ സ്ട്രോക്ക്പ്ലേയിലേക്ക് കടക്കാന്‍ ധൈര്യം നല്‍കിയത്

ഇന്ത്യയുടെ ലീഗിലെ അജയ്യത ഒരിക്കൽ കൂടി തെളിയിച്ചു. ബാറ്റ് ചെയ്യാൻ എളുപ്പമുള്ള വിക്കറ്റ് ആയിരുന്നില്ല. പന്ത് പിച്ചിൽ ഗ്രിപ്പ് ചെയ്താണ് വന്നിരുന്നത്, ഒരു സ്ലോ വിക്കറ്റായിരുന്നു. സ്പിന്നർമാർക്ക് ആനുകൂല്യം കിട്ടുന്ന സാഹചര്യമാണുണ്ടായിരുന്നത്. രോഹിത് ശര്‍മ നല്ലൊരു തുടക്കം തന്നെങ്കിലും കേശവ് മഹരാജൊക്കെ പന്തെറിയാന്‍ എത്തിയതോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നല്ല രീതിയില്‍ സമ്മര്‍ദമുണ്ടാകാന്‍ തുടങ്ങിയിരുന്നു. അവിടെയാണ് കോഹ്ലിയുടെ ഇന്നിങ്സിന്റെ മഹത്വം. അവസാനം വരെ ക്രീസില്‍ നിലയുറപ്പിച്ചു നിന്നു. ഇടവേളകളില്‍ വേഗത്തില്‍ സ്കോര്‍ ചെയ്യാനൊന്നും നോക്കാതെ കോഹ്ലി നടത്തിയ ശ്രമമാണ് നമുക്ക് ഇത്രയും മികച്ച സ്കോര്‍ ലഭിച്ചത്.

ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല
ഈഡനില്‍ ജഡ്ഡു ഷോ; അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്കയെ തകർത്തത് 243 റൺസിന്

കോഹ്ലിയുടെ സാന്നിധ്യമാണ് ശ്രേയസ് അയ്യർക്കും രവീന്ദ്ര ജഡേജയ്ക്കും സൂര്യകുമാര്‍ യാദവിനുമൊക്കെ സ്ട്രോക്ക്പ്ലേയിലേക്ക് കടക്കാന്‍ ധൈര്യം നല്‍കിയത്. ഇതൊരു 326 റണ്‍സ് വിക്കറ്റല്ല, അസാധ്യമെന്നുതന്നെ പറയാം. 250 റണ്‍സ് പോലും ഇവിടെ വിജയിക്കാന്‍ കഴിയുന്ന സ്കോറായിരുന്നു. കോഹ്ലിയുടെ ബ്രില്യന്‍സിനുതന്നെ നന്ദി, അതുകൊണ്ടാണ് അഞ്ച് വിക്കറ്റെടുത്തെങ്കിലും ജഡേജയെ മറികടന്ന് കോഹ്ലിയെ കളിയിലെ താരമായി തിരഞ്ഞെടുത്തത്.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ വിജയലക്ഷ്യം കണ്ടതോടെതന്നെ അവ‍ര്‍ കളിയില്‍നിന്ന് ഔട്ടായി. ഏറ്റവും മികച്ച ബാറ്ററായ ക്വിന്റണ്‍ ഡി കോക്കിനെ ആദ്യം തന്നെ സിറാജെടുത്തു. അതോടെ ദക്ഷിണാഫ്രിക്കയുടെ ഗെയിം പ്ലാന്‍ പൊളിഞ്ഞു. അവരുടെ ബാറ്റര്‍മാരാരും സ്പിന്നിനെ നന്നായി കളിക്കുന്നവരല്ല. സ്പിന്‍ ട്രാക്കില്‍ ദക്ഷിണാഫ്രിക്കയെ കുടുക്കുകയെന്ന ഇന്ത്യയുടെ തന്ത്രം വിജയിച്ചു, അവരതില്‍ വീണുവെന്നതാണ് മറ്റൊരു കാര്യം.

ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല
CWC2023 | ഈഡനില്‍ കോഹ്ലീ ചരിതം, 49-ാം ഏകദിന സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം

ലീഗ് ഘട്ടം പരിശോധിക്കുകയാണെങ്കില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മറ്റേത് ടീമിനേക്കാള്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഇത്രയും ആധിപത്യം ഒരു ടീം കാഴ്ചവയ്ക്കുന്നത് കണ്ടിട്ടുള്ളത് 1970കളിലെ വെസ്റ്റ് ഇന്‍ഡീസും 2003, 2007 ലോകകപ്പുകളിലെ ഓസ്ട്രേലിയയുമാണ്. കാരണം, നമ്മള്‍ ജയിക്കുക എന്നത് മാത്രമല്ല, മാര്‍ജിനുകള്‍ നോക്കൂ. ബാക്കി എല്ലാ മത്സരങ്ങളുംതന്നെ ജയിച്ചുവന്ന ദക്ഷിണാഫ്രിക്കയെ നമ്മള്‍ തോല്‍പ്പിക്കുന്നത് 243 റണ്‍സിനാണ്. ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്...അങ്ങനെ എല്ലാ മത്സരങ്ങളിലും നമ്മുടെ ആധിപത്യം തെളിഞ്ഞു. ടൂ‍ര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്ന് നിസ്സംശയം പറയാം.

ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല
ഫിയർലെസ്, അഗ്രസീവ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖം മാറ്റിയ നായകന്‍

ഇന്ത്യ ഇത്രയും ആധിപത്യത്തോടെ കളിച്ച ലോകകപ്പ് അടുത്തെങ്ങുമുണ്ടായിട്ടില്ല. നമ്മുടെ ബലഹീനത മധ്യനിരയിലാണെന്നാണ് ലോകകപ്പിന് മുന്‍പ് വിലയിരുത്തപ്പെട്ടത്. കാരണം കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരുക്കിന്റെ പിടിയില്‍നിന്ന് വരുന്നു, ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരും കാര്യമായി കളിച്ചിരുന്നുമില്ല. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് രാഹുലും ശ്രേയസും അസാധാരണമാംവിധം ബാറ്റ് ചെയ്തു.

ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല
തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

ബൗളിങ്ങില്‍ ഇന്ന് ലോകത്തിലെതന്നെ ഏറ്റവും മികച്ച പേസ് അറ്റാക്ക് ഇന്ത്യയുടേത് തന്നെയാണ്. ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്... ഹാര്‍ദിക്കിന്റെ പരുക്ക് ഷമിക്ക് വഴിയൊരുക്കി, ഷമി ഇപ്പോള്‍ എല്ലാ കളിയിലും വിക്കറ്റെടുക്കുകയാണ്. കുല്‍ദീപിന്റെയും ജഡേജയുടെയും കാര്യം പറയേണ്ട ആവശ്യം പോലുമില്ല. ജഡേജ അഞ്ചും കുല്‍ദീപ് രണ്ടും വിക്കറ്റെടുത്തു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇന്ത്യ കിരീടം നേടാതെ ടൂര്‍ണമെന്റ് അവസാനിപ്പിക്കുന്നത് സങ്കല്‍പ്പിക്കാനാകില്ല. ഇത് ക്രിക്കറ്റാണ്, 1983ല്‍ വെസ്റ്റ് ഇന്‍ഡീസിന് തോല്‍ക്കാമെങ്കില്‍ ഏത് ടീമിനും എന്തും സംഭവിക്കാം.

ഇന്ത്യയുടെ ബാറ്റിങ് തന്ത്രത്തെക്കുറിച്ച് എടുത്തുപറയേണ്ടതാണ്. ലോകകപ്പിന് മുന്‍പുതന്നെ കുറച്ചുകൂടി അഗ്രസീവ് ശൈലിയാണ് താന്‍ സ്വീകരിക്കാന്‍ പോകുന്നതെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. കാരണം രോഹിതൊരു ക്ലീന്‍ സ്ട്രൈക്കറാണ്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ഫോമിലുള്ള ബൗളറായ മാര്‍ക്കൊ യാന്‍സണെ പവ‍ര്‍പ്ലേയ്ക്കുള്ളില്‍ രോഹിത് ഫ്രെയിമില്‍ നിന്നുതന്നെ പുറത്താക്കി. അത്രയും ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമേ അതിന് സാധിക്കു. രോഹിതിന് നല്ലൊരു തുടക്കം നല്‍കാനായില്ലെങ്കിലും കോഹ്ലി ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറപ്പുണ്ട്. ആക്രമണവും കരുതലും ചേ‍ര്‍ന്ന തന്ത്രം പ്രശംസനീയമാണ്.

ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല
ഇനി സെമിയിലെ എതിരാളികളെ അറിയണം; ഇന്ത്യ-ന്യൂസിലന്‍ഡ് പോരിന് സാധ്യത

മറ്റൊരു രസകരമായ കാര്യം, ആര് നാലാം സ്ഥാനത്ത് എത്തുമെന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. നാലാമതായി ന്യൂസിലന്‍ഡ് വരുമോ അല്ലെങ്കില്‍ പാകിസ്താന്‍ എത്തുമോയെന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. പാകിസ്താന്‍ സെമിയിലെത്തിയാല്‍ അപകടകാരികളാകും. 1992ല്‍ നമ്മള്‍ അത് കണ്ടതാണ്, പുറത്താകുമെന്നു തോന്നിച്ച ഘട്ടത്തില്‍ നിന്നായിരുന്നു അന്ന് അവരുടെ തിരിച്ചുവരവ്.

ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റായിരുന്നെങ്കിലും ന്യൂസിലന്‍ഡിനെതിരെ 402 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ പാകിസ്താന്‍ പുറത്തെടുത്ത പ്രകടനം അസാധ്യമായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ മധ്യനിരയുടെ തകര്‍ച്ചകൊണ്ടാണ് അവര്‍ തിരിച്ചടി നേരിട്ടത്. പാകിസ്താനൊരു തീയുണ്ട്, മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുന്ന താരങ്ങളും അവരുടെ കരുത്താണ്.

logo
The Fourth
www.thefourthnews.in